വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിച്ച നടപടി പ്രതിഷേധാർഹം. സിഎംപി

General

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിച്ച നടപടി പ്രതിഷേധാർഹം. സിഎംപി
പനമരം. സ്കൂൾ തുറന്ന ഇന്നലെ സ്വകാര്യ ബസ്സിലെ ജീവനക്കാർ വിദ്യാർത്ഥികളോട് ബസ് ചാർജ് വർദ്ധിപ്പിച്ചിട്ടുണ്ട് എന്നും നാളെ മുതൽ വർദ്ധിപ്പിച്ച പൈസ കൊണ്ടുവരണമെന്നും പറഞ്ഞത് അങ്ങേയറ്റത്തെ പ്രതിഷേധാർഹമാണെന്ന് സിഎംപി ജില്ല സെൻട്രൽ കൗൺസിൽ വ്യക്തമാക്കി.
സർക്കാർ വിദ്യാർഥികളുടെ ബസ്ചാർജ് വർധിപ്പിക്കാതെ സ്വകാര്യ ബസ് ഉടമകൾ സ്വന്തം നിലയിൽ ചാർജ് വർദ്ധിപ്പിക്കാൻ പറഞ്ഞ നടപടി വിദ്യാർത്ഥി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും സ്വകാര്യ ബസ് ഉടമകളുടെ നടപടി അപലപനീയം ആണെന്നുംകമ്മിറ്റി വ്യക്തമാക്കി. യോഗത്തിൽ ശ്രീധരൻ അമ്മാനി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി കെ ഭൂപേഷ്, സി അബ്ദുൽ നാസർ, പി രാമചന്ദ്രൻ പിജി ബേബി.. കെ എ സജി എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *