ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു

ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം. ജില്ലാ റിസര്‍വ് ഗാര്‍ഡിലെ (ഡിആര്‍ജി) മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരുക്കേറ്റു. ഇന്‍സ്‌പെക്ടര്‍ സുഖ്‌റാം വട്ടി, കോണ്‍സ്റ്റബിള്‍ കൃഷ്ണ കൊമ്ര, കോണ്‍സ്റ്റബിള്‍ സഞ്ജയ് ഗഡ്പാലെ എന്നിവരാണ് കൊല്ലപ്പെട്ടത്. കോണ്‍സ്റ്റബിള്‍ പര്‍മാനന്ദ് കൊമ്ര ചികിത്സയിലുള്ളത്. മാവോയിസ്റ്റുകള്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കുഴിബോബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടയില്‍ പൊട്ടിതെറിക്കുകയായിരുന്നു. കാങ്കര്‍-നാരായണ്‍പൂര്‍ അതിര്‍ത്തിക്ക് സമീപമാണ് സംഭവം.

Continue Reading

ജമീല വധക്കേസ്; പ്രതി 26 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ

കോഴിക്കോട് എടച്ചേരി ജമീല വധക്കേസിൽ 26 വർഷത്തിന് ശേഷം പ്രതി പിടിയിൽ. ജമീലയുടെ ഭർത്താവ് ഹമീദ് ആണ് പൊലീസിന്റെ പിടിയിലായത്. കാസർഗോഡ് ആദൂരിൽ വെച്ചാണ് പ്രതി പിടിയിലാകുന്നത്. ഒളിവിലായിരുന്ന ഇയാളുടെ ഫോട്ടോ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തുന്നത്. പല തവണ പ്രതിയ്ക്കായി പൊലീസ് വലവിരിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. അമ്മയ്ക്ക് നീതി ലഭിക്കാൻ മക്കൾ വർഷങ്ങളായി നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. ജമീലയെ ഇയാൾ തലയ്ക്കടിച്ചും, കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തുകയായിരുന്നു. ആദൂർ സ്‌റ്റേഷൻ പരിധിയിൽ ബോവിക്കാനത്ത് മൽസ്യ വിൽപ്പനക്കാരനായി […]

Continue Reading

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

ജബല്‍പൂര്‍ ബോട്ട് അപകടത്തെ ബന്ധപ്പെടുത്തി പ്രചരിക്കുന്ന അമ്മയും കുഞ്ഞുമുള്ള ചിത്രം വ്യാജമെന്ന് സ്ഥിരീകരണം. ചിത്രം എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാകാം എന്ന് ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ചിത്രം ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തമായതോടെയാണ് വ്യക്തത വരുത്തി കളക്ടര്‍ രംഗത്തെത്തിയത്. ചിത്രം വൈറലായതോടെയാണ് പരിശോധന നടത്തി വ്യക്തത വരുത്തിയത്. ഒമ്പത് പേരാണ് അപകടത്തില്‍ മരിച്ചത്. കാണാതായവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുന്നുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാതെ ആയിരുന്നു ബോട്ട് സവാരി എന്ന് ആരോപിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. കൊടുങ്കാറ്റ് […]

Continue Reading

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും; മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍

വയനാട് ടൗണ്‍ഷിപ്പിലെ 17 വീടുകള്‍ കൂടി ഇന്ന് കൈമാറും. ടൗണ്‍ഷിപ്പിലെ രണ്ട് ക്ലസ്റ്ററുകളിലുമായാണ് വീടുകള്‍ ഇന്ന് കൈമാറുന്നത്. ഇതോടെ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന വീടുകളുടെ എണ്ണം 43 ആകും. സര്‍ക്കാര്‍ കൈമാറിയ 178 വീടുകളില്‍ നിര്‍മ്മാണം മുഴുവന്‍ പൂര്‍ത്തീകരിച്ച് മൂന്നു ഘട്ട പരിശോധനയും നടത്തിയാണ് വീടുകള്‍ നല്‍കുന്നത്. 102 വീടുകളാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് തയാറായിരിക്കുന്നത്. മെയ് പകുതിയോടെ മുഴുവന്‍ കൈമാറാന്‍ കഴിയുമെന്ന് ഊരാളുങ്കല്‍ വ്യക്തമാക്കി.  വയനാട് ടൗണ്‍ഷിപ്പിലെ ആദ്യഘട്ട വീടുകളില്‍ 26 വീടുകള്‍ ദുരന്തബാധിതര്‍ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. […]

Continue Reading

നിയമസഭാ തിരഞ്ഞെടുപ്പ്: ഫലം കാത്ത് രാഷ്ട്രീയ കേരളം, ആത്മവിശ്വാസത്തിൽ മുന്നണികൾ

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം. തിങ്കളാഴ്ച രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണലിനുളള നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ കൂടി വന്നതോടെ യു.ഡി.എഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചിട്ടുണ്ട്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങളെ തിരുത്തുന്ന ഫലം ഉണ്ടാകുമെന്നുംഭരണത്തുടർച്ച ഉണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് ഫലത്തിന് രണ്ടു നാൾ ബാക്കി നിൽക്കെ കൂട്ടലും കിഴിക്കലുമായി മുന്നണി ക്യാമ്പുകൾ സജീവം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി നേതാക്കൾ. […]

Continue Reading

അതുല്യയുടെ മരണം: ‘പിന്നിൽ സുഹൃത്ത്, പണവും സ്വർണ്ണവും തട്ടിയെടുത്തു’; ആരോപണവുമായി കുടുംബം

കോഴിക്കോട് ഫറോക്കിൽ ഇരുപത്തിയാറുകാരി അതുല്യ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. മരണത്തിന് പിന്നിൽ സുഹൃത്താണെന്നും പണവും സ്വർണ്ണവും തട്ടിയെടുത്ത മാനസിക വിഷമത്തിലായിരുന്നു അതുല്യയെന്നും കുടുംബം ആരോപിച്ചു. നീതി തേടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫറോക്കിലെ വാടകവീട്ടിൽ അതുല്ല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബി.ടെക് ബിരുദധാരിയായ അതുല്ല്യ, എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജോലി ഒരു വർഷം മുൻപ് രാജിവെച്ചിരുന്നു. തുടർന്ന് തൃശ്ശൂരിലും എറണാകുളത്തുമായി പ്രവർത്തിക്കുന്ന ഡാൻസ് ഗ്രൂപ്പിൽ ചേർന്നിരുന്നു. ഇക്കാലയളവിൽ കൊടുങ്ങല്ലൂരിലെ […]

Continue Reading

‘വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം’: കേന്ദ്ര സർക്കാരിന് കത്തയച്ച് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ

വാണിജ്യ സിലിണ്ടർ വില വർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിന് കത്തയച്ച് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും പെട്രോളിയം മന്ത്രാലയത്തിനും, മന്ത്രി സുരേഷ് ഗോപിക്കുമാണ് കത്തയച്ചത്. സിലിണ്ടറുകൾക്ക് വില കുറച്ചില്ലെങ്കിൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടേണ്ടിവരും എന്നും മുന്നറിയിപ്പ്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വാണിജ്യസിലിണ്ടർ വില കുത്തനെ കൂട്ടിയത്. വിലവർധന ഹോട്ടൽ-കാറ്ററിംഗ് മേഖലയ്ക്ക് മേലുള്ള ഇടിത്തീയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്ത് ഹോട്ടൽ ഉടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഈ മാസം ആറാം […]

Continue Reading

വീണ്ടും ഇരുട്ടടി; വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി; 993 രൂപ വര്‍ധിപ്പിച്ചു

രാജ്യത്തെ വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കൂട്ടി. 993 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 3071. 50 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വില വര്‍ധനവ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ഇപ്പോള്‍ മാറ്റമില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാതെ ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലായിരുന്നു. […]

Continue Reading

കുളിര് പകര്‍ന്ന് വേനല്‍മഴ; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ ഇന്നും തുടരും. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് കോട്ടയം , ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വൈകുന്നേരങ്ങളില്‍ ഇടിമിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രാവിലെ ആലപ്പുഴ, എറണാകുളം […]

Continue Reading

ഇവിഎം തിരിമറി ആരോപിച്ച് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ പ്രതിഷേധം; ടിഎംസി-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ബംഗാളില്‍ നാടകീയ രംഗങ്ങള്‍

പശ്ചിമ ബംഗാളില്‍ നാടകീയ രംഗങ്ങള്‍. ഇവിഎം തിരിമറി ആരോപിച്ച് ഭബാനിപ്പൂരില്‍ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ശെഖാവത് മെമ്മോറിയല്‍ സ്‌കൂളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം നടന്നു. തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരു പൊലീസുകാരന് പരുക്കേറ്റു. രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബംഗാളില്‍ നാടകീയ സംഭവങ്ങളുണ്ടാകുന്നത്. താന്‍ മത്സരിക്കുന്ന മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി മമതാ ബാനര്‍ജി പ്രതിഷേധത്തിന് നേരിട്ട് നേതൃത്വം നല്‍കിയതോടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം കടുത്ത പ്രതിഷേധത്തിലേക്ക് […]

Continue Reading