തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

General

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്. മന്ത്രി സെങ്കോട്ടയ്യനാണ് രാജിക്കത്ത് കൈമാറിയത്. ഇന്ന് രാവിലെയാണ് രാജിവെച്ചത്. ആരാണ് പകരം മത്സരിക്കാനെത്തുക എന്നതാണ് ആകാം​ക്ഷയോടെ കാത്തിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ച സാഹചര്യത്തിലാണ് ഒരു മണ്ഡലത്തിൽ നിന്ന് രാജി വെച്ചത്.

14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കണം എന്നാണ് നിയമം. ഇന്ന് രാവിലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവർഹലാൽ നെഹ്റു സ്റ്റേഡയത്തിലെ ചടങ്ങ് വിജയ് ആരാധകർ ആഘോഷമാക്കി. തമിഴ്നാടിന്റെ ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

തമിഴ് സിനിമയിലെ സൂപ്പർസ്റ്റാർ ഇനി തമിഴ്നാടിന്റെ തലൈവർ. ട്വിസ്റ്റുകൾക്കും സസ്പെൻസിനുമൊടുവിൽ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു. സത്യവാചകത്തിലില്ലാത്ത ഭാഗങ്ങളോടെ വിജയ് സത്യപ്രതിജ്ഞ തുടങ്ങി. എന്നാൽ നിശ്ചയിക്കപ്പെട്ട സത്യവാചകം ചൊല്ലാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർദേശിക്കുകയായിരുന്നു. വിജയ്ക്ക് ശേഷം ഒമ്പത് പേർ മന്ത്രിസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *