വന്‍ ട്വിസ്റ്റ്? തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതുപക്ഷത്ത് നിന്ന് സ്ഥാനാര്‍ഥിയെ എത്തിക്കാന്‍ ബിജെപി

തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതുപക്ഷത്ത് നിന്ന് സ്ഥാനാര്‍ഥിയെ എത്തിക്കാന്‍ ബിജെപി. എല്‍ഡിഎഫ് ഘടകകക്ഷി നേതാവുമായിചര്‍ച്ച നടത്തി. മുന്‍മന്ത്രിയായ നേതാവ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായേക്കും. കേരളാ കോണ്‍ഗ്രസ് പശ്ചാത്തലമുള്ള എല്‍ഡിഎഫിലെ ഒരു നേതാവിനെയാണ് ബിജെപി തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത് വന്നപ്പോഴും തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ് ബിജെപി. നേരത്തെ തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റില്‍ നിന്ന് ജയിക്കുകയും മന്ത്രിയാകുകയും ചെയ്ത ഇടത് നേതാവുമായി ചര്‍ച്ച തുടരുന്നതിനാലാണ് സ്ഥാനാര്‍ഥിയെ നിലവില്‍ പ്രഖ്യാപിക്കാതിരിക്കുന്നതെന്നാണ് വിവരം. സിപിഐഎം […]

Continue Reading

‘സീറ്റ് നിഷേധിക്കുന്നത് നീതികേട് ‘ ; പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളില്‍. സീറ്റില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. നീറ്റ് നിഷേധിക്കുന്നത് നീതികേടെന്നാണ് എല്‍ദോസിന്റെ പക്ഷം. പെരുമ്പാവൂരിലെ വീട്ടിലെത്തി അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം. സീറ്റ് ഇല്ലെങ്കില്‍ ഇന്ന് തന്നെ നാമനിര്‍ദ്ദേശപത്രിക നല്‍കാനാണ് തീരുമാനം. അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയാണ് നിലവില്‍.  അല്‍പ്പം മുന്‍പാണ് എല്‍ദോസ് ഡല്‍ഹിയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന് പിന്തുണയുമായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ഏഴ് പഞ്ചായത്ത് പ്രസിഡണ്ടുമാരും മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണും എഐസിസിക്ക് കത്തയച്ചു . […]

Continue Reading

വന്ദനദാസ് കൊലപാതകം; പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, അപൂർവ്വമായ കേസല്ലെന്ന് പ്രതിഭാ​ഗം; ശിക്ഷാവിധി ശനിയാഴ്ച

ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ കുറ്റക്കാരൻ എന്ന കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരി​​ഗണിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. പ്രായശ്ചിത്തം ചെയ്യാൻ പറ്റുമോ എന്ന് കോടതിയോട് സന്ദീപ് ചോദിച്ചു. അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു. പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്ന് […]

Continue Reading

അബ്ദുറഹ്മാൻ രണ്ടത്താണിയെ കൂടെക്കൂട്ടാൻ CPIM; ഇടതു MLAമാരുടെ എണ്ണം കൂട്ടാൻ എന്തും ചെയ്യുമെന്ന് എ വിജയരാഘവൻ

മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പരസ്യമാക്കിയ അബ്ദുറഹ്മാൻ രണ്ടത്താണിയെ കൂടെക്കൂട്ടാൻ സിപിഐഎം. അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തിയും പ്രഖ്യാപിച്ച സീറ്റുകളിൽ മാറ്റം വന്നേക്കാമെന്ന് വ്യക്തമാക്കിയും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ രംഗത്തെത്തി. ലീഗിലെ അസംതൃപ്തി അനുകൂലമാക്കുമോ എന്ന് നോക്കുമെന്നും വിജയരാഘവന്റെ പ്രതികരണം. മുസ്ലീം ലീഗിന്റെ കരുത്തുറ്റ മുഖമാണ് അബ്ദുറഹ്മാൻ രണ്ടത്താണിയെന്ന് എ വിജയരാഘവൻ പറഞ്ഞു. കോൺഗ്രസിന് പിന്നാലെ ലീഗിലെയും അതൃപ്തി പുറത്ത് വന്നു. യുഡിഎഫിലെ അതൃപ്തി അനുകൂലമാക്കാൻ ശ്രമം നടത്തുന്നുണ്ട്. മാറിയ സാഹചര്യത്തിൽ പ്രഖ്യാപിച്ച […]

Continue Reading

ഇ .പി ജയരാജൻ നൽകിയ മാനനഷ്ട കേസ്; ശോഭാ സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ ഉത്തരവ്

ശോഭാ സുരേന്ദ്രന് എതിരായി ഇ .പി ജയരാജൻ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മാനനഷ്ടക്കേസിൽ പ്രതിയായ ശോഭാ സുരേന്ദ്രൻ ഹാജരാകണമെന്ന് ഉത്തരവ് ചെയ്‌ത്‌ സമ്മൻസ് അയച്ചു. ശോഭാ സുരേന്ദന് എതിരായി 2024-ൽ ഫയൽ ചെയ്ത മാനനഷ്ടക്കേസ് അനന്തമായി നീണ്ടു പോകുന്നു എന്ന് പരാതിപ്പെട്ട് ഇ .പി ജയരാജൻ ഈ വർഷം ഫെബ്രുവരി മാസത്തിൽ വീണ്ടും ഹൈക്കോർട്ടിനെ സമീപിച്ചിരുന്നു. ഹൈക്കോർട്ട് ഫെബ്രുവരി 19 -ാം തിയതി ലെ ഉത്തരവിൽ കണ്ണൂർ കോടതിയിലെ കേസ് അടിയന്തിരമായി തീർപ്പാക്കാൻ […]

Continue Reading

നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം, ഭരണം കിട്ടും എന്നതിനാൽ അർഹതയുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്; ഷാഫി പറമ്പിൽ

കെ സുധാകരനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണം. ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണ്. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല ഉള്ളതെന്നും ഷാഫി വ്യക്തമാക്കി. ഡൽഹിയിൽ നടക്കുന്നത് എംപിമാരെ കുറിച്ചുള്ള ചർച്ച മാത്രമല്ല. മറ്റ് സീറ്റുകളിലേക്കുള്ള ചർച്ചയും നടക്കുന്നുണ്ട്. എംപിമാരിലേക്ക് വിഷയം കേന്ദ്രീകരിക്കേണ്ടതില്ല. പികെ ശശിയുടെ കാര്യത്തിൽ പാർട്ടിയെടുക്കുന്നതാണ് തൻ്റെയും തീരുമാനം. സിപിഐഎം വിട്ടുവന്നവരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യം […]

Continue Reading

ശബരിമല സ്വർണക്കൊള്ള; തന്ത്രിയ്ക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ക്ലീൻ ചിറ്റ് നൽകിയ വിചാരണ കോടതി പരാമർശത്തിന് ഹൈക്കോടതി സ്റ്റേ. സർക്കാർ നൽകിയ അപീലിലാണ് സ്റ്റേ നൽകിയിരിക്കുന്നത്. സർക്കാർ നൽകിയ അപീലിൽ വാദം കേൾക്കാനും നിർദേശമുണ്ട്. തന്ത്രിയുടെ ജാമ്യഹർജിയെയും വിചാരണ കോടതിയുടെ പരാമർശങ്ങളെയും എതിർത്താണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. തന്ത്രിക്ക് ശബരിമല സ്വർണക്കൊള്ള ഗൂഢാലോചനയുടെ ബന്ധമുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നും സർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് നൽകി. […]

Continue Reading

‘ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരും’; എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍

ജനങ്ങള്‍ തീരുമാനിച്ചാല്‍ തൃക്കാക്കര യുഡിഎഫ് കോട്ട തകരുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍ ട്വന്റിഫോറിനോട്. തൃക്കാക്കര കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. കൊട്ടാരക്കരയില്‍ മത്സരിക്കാനാണ് ആഗ്രഹിച്ചത്. ആര്‍ രശ്മി എത്തിയതോടെ കൊട്ടാരക്കര വിട്ടുകൊടുത്ത് മറ്റെവിടെയും മത്സരിക്കാനും തയ്യാറായെന്നും അഖില്‍മാരാര്‍ പറഞ്ഞു. തൃക്കാക്കരയാണ് ഇപ്പോള്‍ എന്റെ നാട്. എനിക്ക് സ്വന്തമായൊരു വീടുണ്ടാകുന്നത് തൃക്കാക്കരയാണ്. കൊട്ടാരക്കരയില്‍ നിന്ന് തൃക്കാക്കരയിലേക്ക് മാറിയപ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ച നാടാണിത്. ഇനിയിപ്പോള്‍ എന്നാല്‍ കഴിയുന്നതെല്ലാം ആ നാടിന് വേണ്ടി ചെയ്യുക എന്നതാണ് നിയോഗം – അദ്ദേഹം […]

Continue Reading

എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം; കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല

കെ സുധാകരനും, അടൂര്‍ പ്രകാശിനും സീറ്റില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിക്കും. കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് രാഹുല്‍ ഗാന്ധിയുമായും, മല്ലികാര്‍ജുന്‍ ഖര്‍ഗേയുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. എംപിമാര്‍ മത്സരിക്കേണ്ടതില്ല. മണ്ഡലങ്ങളില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അതേസമയം, കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ വീണ്ടും കെ സുധാകരന്റെ ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിന്റെ […]

Continue Reading

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം

നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യഘട്ടത്തില്‍ പട്ടികയില്‍ 50 ലേറെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂരില്‍ കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ഇന്ന് രാഹുല്‍ ഗാന്ധിയുമയും, മല്ലികാര്‍ജുന്‍ ഖര്‍ഗേയുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. രാവിലെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം നേതാക്കള്‍ ഡല്‍ഹിയിലെത്തി കോര്‍ കമ്മിറ്റി […]

Continue Reading