മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു

മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നിലവിൽ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സമിതി സംസ്ഥാന ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു. ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ്. ദേവസ്വം ബോർഡ് കോളേജ് അധ്യാപിക പ്രൊഫ. കെ.എസ്. രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ. 1969-ൽ കെ.എസ്.യു പ്രസ്ഥാനത്തിലൂടെയാണ് എം. മുരളി പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് […]

Continue Reading

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് 3000ലേറെ രൂപ കുറഞ്ഞു; നിരക്കുകള്‍ അറിയാം

സ്വര്‍ണ്ണവിലയില്‍ വീണ്ടും മാറ്റം. ഇന്ന് ഒരു ഗ്രാമിന് 460 രൂപ കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,13, 240 രൂപയായി. രാവിലെയും വൈകിട്ടുമായി പ്രവചിക്കാന്‍ കഴിയാത്ത വില വ്യത്യാസമാണ് സ്വര്‍ണ്ണത്തില്‍ ഉണ്ടാകുന്നത്. (gold rate falls in kerala february 05,2026) ചില അന്താരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധികളില്‍ അയവുണ്ടായതിനാലും ലാഭമെടുപ്പ് ഉള്‍പ്പെടെയുള്ള വിപണിയിലെ പലവിധ ഘടങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചിരിക്കുന്നത്. ഓഹരി വിപണിയും ഇന്ന് വലിയ ഇടിവ് നേരിട്ടിരുന്നു. […]

Continue Reading

സാമ്പത്തിക ഇടപാടുകളിൽ ദുരൂഹത; മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഇഡിക്ക് വിവരം. 2019-25 കാലയളവിൽ സ്വത്തുക്കളിൽ മുരാരി ബാബുവിന്റെ സ്വത്തുക്കളിൽ വൻവർദ്ധനയെന്ന് ഇഡി കണ്ടെത്തി. 2021ൽ വീട് നിർമ്മിച്ചതിൽ അടക്കം അന്വേഷണം നടത്തും. ശബരിമലയിലെ മറ്റ് ക്രമക്കേടുകളിൽ നിന്നും മുരാരി ബാബു പണം സമ്പാദിച്ചെന്ന നിഗമനത്തിലാണ് ഇഡി. സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ മറുപടി […]

Continue Reading

ഗഡ്ഗരി ഒപ്പുവെച്ചു, കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും

കാസർഗോഡ് കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും. ടോൾ പിരിവ് നിർത്തലാക്കാനുള്ള ഫയലിൽ കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ഒപ്പുവെച്ചത്. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന് കേന്ദ്ര സർക്കാർ നിർദേശം നിലനിൽക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള അരിക്കാടിയിലും ടോൾ ബൂത്ത് ആരംഭിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ജനുവരി ആദ്യ വാരം മുതലാണ് ജനങ്ങളുടെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധം ആരംഭിച്ചത്. […]

Continue Reading

ശബരിമല സ്വർണക്കൊളള: പ്രതിഷേധം കടുപ്പിക്കാൻ‌ പ്രതിപക്ഷം; ഇന്നും നിയമസഭ പ്രക്ഷുബ്ധമാകും

ശബരിമല സ്വർണക്കൊളള വിഷയം ഇന്നും നിയമസഭയെ പ്രക്ഷുബ്ധമാക്കും. ചോദ്യോത്തര വേള മുതൽ വിഷയം ഉന്നയിച്ച് പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ തീരുമാനം. ഇതോടെ ഇന്നലെ നടന്ന സംഭവങ്ങളുടെ തനിയാവർത്തനം ആയിരിക്കും സഭയിൽ ഇന്നും നടക്കുക. ബജറ്റിന്മേലുളള പൊതു ചർച്ച ഇന്ന് സമാപിക്കും. ചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ധനമന്ത്രി മറുപടി പറയും. ഇതിന് ശേഷം ബജറ്റ് നിയമസഭ പാസാക്കും. സംസ്ഥാനത്തിന് നേരെയുളള കേന്ദ്രാവഗണനക്ക് എതിരെ സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ടുവരും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രിയാണ് പ്രമേയം […]

Continue Reading

വെളിച്ചെണ്ണ വില കുറയും; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വില കുറച്ചു

സംസ്ഥാനത്ത് സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണയുടെ വിലകുറച്ചു. 289 രൂപ ലിറ്ററിന് സപ്ലൈകോയിൽ നിന്നും ശബരി വെളിച്ചെണ്ണ വാങ്ങാം. നോൺ സബ്‌സിഡി വെളിച്ചെണ്ണ 309 രൂപക്ക് ലഭിക്കും. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചുകൊണ്ട് ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം പരിഗണിച്ചാണ് സബ്‌സിഡി നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്കരിച്ചതിനൊപ്പം, സപ്ലൈകോ വഴി നിലവിൽ 329/- രൂപയ്ക്ക് വില്പന നടത്തുന്ന ഒരു ലിറ്റർ ശബരി നോൺ […]

Continue Reading

മഞ്ചേശ്വരത്ത് 18 കാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവം; കുത്തേറ്റ ബന്ധുവും മരിച്ചു

കാസർഗോഡ് മഞ്ചേശ്വരത്ത് പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കുത്തേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. പ്രതി ഉമ്മർ ഫാറൂഖിന്റെ ലഹരി ഉപയോഗത്തെ എതിർത്ത് മകൾ ജുമൈലയും മാതാവും കുഞ്ചത്തൂർ തൂമിനാടുള്ള ബന്ധുവീട്ടിൽ ആയിരുന്നു താമസം. വിവാഹമോചന കേസ് നടക്കുന്നതിനാൽ ജുമൈലയുടെയും മാതാവിന്റെയും സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് പ്രതിയായ ഉമ്മറിനോട് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിൽ ജുമൈലയുടെ മാതാവിന്റെ പേരിലുണ്ടായ […]

Continue Reading

പൊന്ന് ‘കീളെ ഇറങ്ങുന്നു’; ഇന്നലെ കുറഞ്ഞത് പതിനായിരത്തോളം രൂപ; ഇന്ന് കുറഞ്ഞത് ആയിരത്തിലേറെ രൂപ; നിരക്കുകള്‍ അറിയാം

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1040 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 1,11,280 രൂപയായി. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 13910 രൂപയായി. (gold rate falls kerala february 03) സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില ഉയര്‍ന്നതിനുശേഷം കുറച്ച് ദിവസമായി സ്വര്‍ണവില വലിയ ഇടിവ് നേരിടുകയാണ്. ഇന്നലെയും സ്വര്‍ണത്തിന് രണ്ട് തവണയായി പതിനായിരത്തോളം രൂപ ഇടിഞ്ഞിരുന്നു.

Continue Reading

ശബരിമല സ്വർണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷം; നിയമസഭയിൽ പ്ലക്കാർഡുമായി പ്രതിഷേധം

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമല സ്വർണക്കൊള്ള ഉന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങി നിന്നാണ് പ്രതിഷേധം നടത്തുന്നത്. സ്പീക്കർ എ എൻ ഷംസീറിന്റെ മുഖം മറച്ചു കൊണ്ട് ബാനർ വലിച്ചുയർത്തുകയും ചെയ്തു. സ്വർണം കട്ടത് ആരപ്പാ സഖാക്കളാണെ അയ്യപ്പ എന്നെഴുതിയ ബാനറാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിഷേധത്തിനിടയിലും സഭയിൽ ചോദ്യോത്തരവേള പുരോഗമിക്കുകയാണ്. സ്വർണക്കൊള്ളയിലെ അന്വേഷണം വഴിമുട്ടിയ നിലയിൽ ആണെന്നും പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പോലും ജാമ്യം കിട്ടി പുറത്തിറങ്ങാൻ പോകുന്നു. പ്രതികൾക്ക് പുറത്തിറങ്ങാനുള്ള […]

Continue Reading

വിളപ്പിൽശാല ചികിത്സാ നിഷേധ ആരോപണം; ബിസ്‌മീറിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം വിളപ്പിൽശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സാനിഷേധത്തെ തുടർന്ന് മരിച്ച ബിസ്‌മീറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ടിൽ വ്യക്തം.ശരീരത്തിൽ ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു ‘ശരീര ഭാഗങ്ങൾ നീല നിറമായത് ഓക്സിജൻ കുറഞ്ഞതിന്റെ ലക്ഷണം ‘ ആണെന്നും ശ്വാസനാളത്തിൽ ഭക്ഷണ അവശിഷ്ടങ്ങൾ കയറിയത് കഠിനമായ ശ്വാസ തടസ്സത്തിന് കാരണമായെന്നും നിഗമനം. ബിസ്‌മീറിൻ്റെ മരണം ചികിത്സാ പിഴവുകൊണ്ടല്ലെന്നാണ് അന്വേഷണ റിപ്പോട്ടിലുള്ളത്. ഓക്സിജൻ നൽകിയാണ് മെഡിക്കൽ കോളജിലേക്ക് രോഗിയെ അയച്ചതെന്നും ജില്ലാ തല മെഡിക്കൽ ഓഫീസർ […]

Continue Reading