മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യം; രാഷ്ട്രീയ ആയുധമാക്കാൻ LDF, ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും

General

തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം രാജിവെച്ച് ബിജെപിയിൽ ചേർന്നതിനെ രാഷ്ട്രീയ ആയുധമാക്കി എൽഡിഎഫ്. മറ്റത്തൂർ കോടാലിയിൽ ഇന്ന് ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.

അതിനിടെ തങ്ങൾ ഇപ്പോഴും കോൺഗ്രസ് ആണെന്നായിരുന്നു രാജിവച്ച് ബിജെപിയുമായി സഹകരിച്ച കോൺഗ്രസ് അംഗങ്ങളുടെ പ്രതികരണം. പാർട്ടിയോട് സംസാരിക്കാനുണ്ടെന്നും തങ്ങളെ കേൾക്കണമെന്നും മുൻ കോൺഗ്രസ് വാർഡ് മെമ്പർമാർ ആവശ്യപ്പെട്ടെങ്കിലും ഡിസിസി ഇതുവരെയും പ്രതികരണത്തിന് തയ്യാറായിട്ടില്ല. വാർഡ് മെമ്പർമാരെ പരസ്യമായി പിന്തുണയ്ക്കുന്ന മറ്റു നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുന്നത് ഡിസിസിയുടെ പരിഗണനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *