ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് കൂടുതല്‍ സാധ്യത. ശനിയാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായര്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴിസ്ഥിതി ചെയ്യുന്നു. മലാക്ക കടലിടുക്കിന്റെ മധ്യഭാഗത്ത് ഉയര്‍ന്ന ലെവലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. നവംബര്‍ 22-ഓടെ തെക്ക് കിഴക്കന്‍ ബംഗാള്‍ […]

Continue Reading

കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല; സ്ഥലം ഉടമ കസ്റ്റഡിയില്‍; കൊലപാതകമെന്ന് സംശയം

കൊച്ചി: തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ ശൂചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം […]

Continue Reading

ഇന്ത്യയ്ക്ക് ജയം അനിവാര്യം; രണ്ടാം ടെസ്റ്റ് ഇന്ന് മുതല്‍, നയിക്കാന്‍ പന്ത്

ഗുവാഹത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുതല്‍. പരമ്പര സമനിലയില്‍ എത്തിക്കാന്‍ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ദക്ഷിണാഫ്രിക്ക ചരിത്ര നേട്ടത്തിനരികിലാണ്. 25 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാന്‍ അവര്‍ക്ക് ജയമോ ഒരു സമനിലയോ മതി. ജയിച്ചാല്‍ 2-0ത്തിനു പരമ്പര തൂത്തുവാരാം. സമനിലയില്‍ പിരിഞ്ഞാല്‍ 1-0ത്തിനു പരമ്പര നേടാം. ജയം ഇന്ത്യയ്ക്കാണെങ്കില്‍ പരമ്പര 1-1നു സമനിലയില്‍. 2000ത്തില്‍ ഹാന്‍സി ക്രോണ്യെയുടെ നേതൃത്വത്തിലുള്ള പ്രോട്ടീസ് സംഘമാണ് അവസാനമായി ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് […]

Continue Reading

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ല; പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയ്ക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി ഇല്ലെന്ന് സുപ്രീംകോടതിയ സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് തള്ളി. കേരളം ഉള്‍പ്പെടെ എന്‍ഡിഎ ഇതര സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് സുപ്രീംകോടതി വിധി. ബില്ലിന്മേല്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച രാഷ്ട്രപതിയുടെ പതിനാല് ചോദ്യങ്ങള്‍ അടങ്ങിയ റഫറന്‍സിലാണ് സുപ്രീംകോടതിയുടെ സുപ്രധാന തീര്‍പ്പ്. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് സമയപരിധി പാടില്ലെന്ന് കോടതി വ്യക്തമാക്കി. ബില്ലുകള്‍ അനിശ്ചിതകാലത്ത് തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി ഗവര്‍ണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത് യുക്തിസഹമല്ലെന്നും […]

Continue Reading

വീണ്ടും സംസ്ഥാന പര്യടനത്തിന് ടി വി കെ അധ്യക്ഷൻ വിജയ്; ആഴ്ചയിൽ 4 യോഗം വീതം നടത്തും

കരൂർ ദുരന്തത്തിന് ശേഷം വീണ്ടും സംസ്ഥാന പര്യടനത്തിന് ടി വി കെ അധ്യക്ഷൻ വിജയ്. ഡിസംബർ ആദ്യ വാരം സേലത്ത് പൊതുയോഗം നടത്താൻ നീക്കം. ഡിസംബർ 4നു പൊതുയോഗം നടത്താനാണ് ശ്രമം. സേലം പോലീസിന് ടിവികെ അപേക്ഷ നൽകി. ആഴ്ചയിൽ 4 യോഗം വീതം നടത്താനും തീരുമാനം. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങൾ നടത്താനാണ് ആലോചന. രണ്ട് ജില്ലകളിൽ രണ്ട് യോഗങ്ങൾ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്ന് സ്ഥലങ്ങൾ ടിവികെ നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പൊലീസിന് ടിവികെ […]

Continue Reading

‘എസ്‌ഐആര്‍ റദ്ദാക്കണം’; സുപ്രീംകോടതിയെ സമീപിച്ച് സിപിഐയും; ഹര്‍ജി സമര്‍പ്പിച്ച് ബിനോയ് വിശ്വം

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ സിപിഐയും സുപ്രിംകോടതിയിലേക്ക്. എസ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഹര്‍ജി സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും കോണ്‍ഗ്രസും മുസ്ലീം ലീഗും നേരത്തെ എസ്‌ഐആറിനെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിഎല്‍ഒമാരുടെ ആത്മഹത്യയുള്‍പ്പടെയുള്ള കാര്യങ്ങളും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് വിവരം. കേരളത്തിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ പരിഗണിക്കാനിരിക്കെക്കൂടിയാണ് നടപടി. സിപിഐഎം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്നലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് മുന്‍പാകെ മെന്‍ഷന്‍ ചെയ്തിരുന്നു. […]

Continue Reading

വൈഷ്ണ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; വാര്‍ഡിലെ ജനങ്ങളോട് വിവാദങ്ങളെ കുറിച്ചല്ല പറയാനുള്ളതെന്ന് വൈഷ്ണ

തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കളക്ടറേറ്റില്‍ എത്തിയാണ് പത്രിക നല്‍കിയത്. ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ വിക്ക് മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. വിവാദങ്ങള്‍ പ്രചരണത്തിന് തടസമായെന്ന് വൈഷ്ണ സുരേഷ് പ്രതികരിച്ചു. പത്തു ദിവസമാണ് നഷ്ടമായത്. അതൊക്കെ മറികടക്കും. വാര്‍ഡിലെ ജനങ്ങളോട് വിവാദങ്ങളെ കുറിച്ചല്ല പറയാനുള്ളതെന്നും വൈഷ്ണ പറഞ്ഞു. അതേസമയം, വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.ഐ.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ […]

Continue Reading

തമിഴ്‌നാട്ടില്‍ വീണ്ടും പ്രണയപ്പക; പ്രണയം നിരസിച്ച പ്ലസ് ടു വിദ്യാര്‍ഥിയെ യുവാവ് കുത്തിക്കൊന്നു

തമിഴ് നാട്ടില്‍ പ്രണയം നിരസിച്ച പ്‌ളസ് ടു വിദ്യാര്‍ഥിയെ യുവാവ് കുത്തിക്കൊന്നു. രാമേശ്വരം സ്വദേശി ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പൊലിസ് അറസ്റ്റ് ചെയ്തു. (Tamil Nadu: Class 12 Girl Stabbed To Death After She Refused Love Proposal) ഇന്ന് രാവിലെ ശാലിനി സ്‌കൂളിലേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തിയ മുനിരാജ്, കത്തികൊണ്ട് കുത്തി. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശാലിനിയെ രക്ഷിയ്ക്കാനായില്ല.

Continue Reading

സമ്മര്‍ദം വ്യക്തമായിട്ടും ബിഎല്‍ഒമാരുടെ ടാര്‍ഗറ്റില്‍ മാറ്റമില്ല; ഉത്തരവാദിത്തം പൂര്‍ത്തിയാക്കണം എന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സമ്മര്‍ദം വ്യക്തമായിട്ടും ബിഎല്‍ഒമാര്‍ക്കുള്ള ചുമതലകളിലും ടാര്‍ഗറ്റിലും മാറ്റം ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. ബിഎല്‍ഒ ഡ്യൂട്ടിയ്ക്ക് തടസം നിന്നാല്‍ ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി. എന്യൂമറേഷന്‍ ഫോം തിരികെ ശേഖരിക്കുന്ന നടപടി തുടങ്ങിയെന്നും സിഇഒ വ്യക്തമാക്കി. ( election commissioner Dr. Rathan U Kelkar on BLO work pressure)

Continue Reading

എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും

കേരളത്തിലെ എസ് ഐ ആറിനെതിരായ ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംസ്ഥാന സർക്കാരും സിപിഐഎം, മുസ്ലിം ലീഗ്, കോൺഗ്രസ് പാർട്ടികൾ നൽകിയ ഹർജികളും ഇന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് മുൻപാകെ മെൻഷൻ ചെയ്തു. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യം ഹർജിക്കാർ ചീഫ് ജസ്റ്റിസിനെ അറിയിച്ചു. ഇതോടെയാണ് ഹർജികൾ മറ്റന്നാൾ പരിഗണിക്കാം എന്ന് അറിയിച്ചത്. കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ എസ്ഐആർ പ്രക്രിയ […]

Continue Reading