ദേശീയ ആയുർവേദ ദിനം ആചരിച്ചു

കൽപറ്റ: വയനാട് ജില്ലാ ആയുർവേദ ആശുപത്രി, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ , വയനാട് ജില്ലാ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ “ആയുർവേദം ; മാനവരാശിക്കും ഭൂമിക്കും” എന്ന പ്രമേയത്തിൽ 10-ാമത് ദേശീയ ആയുർവേദ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരയ്ക്കാർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷ ഉഷ തമ്പി മുഖ്യ പ്രഭാഷണം […]

Continue Reading

‘മോഹന്‍ലാല്‍ ജി തലമുറകളെ പ്രചോദിപ്പിക്കുന്നു’… അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

ന്യൂഡല്‍ഹി: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. രാഷ്ട്രീയ, സിനിമ, സാസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിനു ആശംസകളുമായി എത്തി. നരേന്ദ്ര മോദി മോഹന്‍ലാല്‍ ജി, മികവിന്റേയും വൈവിധ്യത്തിന്റേയും പ്രതീകമാണ്. പതിറ്റാണ്ടുകളായി മലയാള സിനിമയിലും നാടകത്തിലും മോഹന്‍ലാല്‍ ഒരു പ്രതിഭയായി നിലകൊള്ളുന്നു. മലയാള സിനിമയുടെ മാർ​ഗ ദീപമായി അദ്ദേഹം പ്രകാശിക്കുന്നു. […]

Continue Reading

നിലവിലെ ഉടമകളെ ബാധിക്കില്ല, ഒരുലക്ഷം ഡോളര്‍ പുതിയ എച്ച്-1ബി വിസ അപേക്ഷകര്‍ക്ക് മാത്രം; ഒറ്റത്തവണ ഫീസ് എന്ന് വൈറ്റ് ഹൗസ്

വാഷിങ്ടൺ: ഇന്ത്യയില്‍ നിന്നുള്ള ടെക് ജീവനക്കാരുടെ ആശങ്കയ്ക്കിടെ, വിവാദമായ എച്ച്-1ബി വിസ നയത്തില്‍ വിശദീകരണവുമായി അമേരിക്ക. എച്ച്-1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് പറഞ്ഞു. ഈ ഫീസ് ഒറ്റ തവണത്തേക്ക് മാത്രം ഈടാക്കുന്നതാണെന്നും ഇത് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്നും വര്‍ഷം തോറും ഈടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതോടൊപ്പം നിലവിലെ എച്ച്-1ബി വിസ പുതുക്കുമ്പോള്‍ ഈ ഫീസ് നല്‍കേണ്ടതില്ലെന്നും കരോലിന്‍ […]

Continue Reading

ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം; മഴ ശക്തിപ്രാപിക്കാന്‍ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്മാര്‍- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കന്‍ – വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത നാലുദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയ്ക്ക് ശേഷം മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. വടക്കന്‍ ആന്‍ഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ […]

Continue Reading

കാണാം, ‘സണ്‍ഡേ ബ്ലോക്ക്ബസ്റ്റര്‍’! ഏഷ്യാ കപ്പില്‍ വീണ്ടും ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം

ദുബൈ: ഏഷ്യാ കപ്പില്‍ ഒരാഴ്ച വ്യത്യാസത്തില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്ഥാന്‍ ഹൈപ്പര്‍ ടെന്‍ഷന്‍ പോരാട്ടം! ഇന്ന് രാത്രി 8 മണി മുതല്‍ സൂപ്പര്‍ ഫോറില്‍ ബദ്ധവൈരികള്‍ വീണ്ടും നേര്‍ക്കുനേര്‍ വരും. ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി ഗ്രൂപ്പ് പോരില്‍ പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്ഥാനാകട്ടെ കളത്തിനകത്തും പുറത്തും നേരിടുന്ന വലിയ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് വീണ്ടും ഇന്ത്യയ്ക്കു മുന്നിലേക്ക് വരുന്നത്. ആദ്യ മത്സരത്തിനിടെയുണ്ടായ കൈ കൊടുക്കല്‍ വിവാദത്തിന്റെ അന്തരീക്ഷത്തിലാണ് ഇരു ടീമുകളും പോരിനൊരുങ്ങുന്നത്. ഒന്നുറപ്പ് ക്രിക്കറ്റ് […]

Continue Reading

പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി

കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഭാഗ്യക്കുറിക്ക്‌ GST 28%ൽ നിന്ന് 40%ആയി വർദ്ധിപ്പിച്ചതിനെതിരെ വയനാട് ജില്ലയിൽ ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വൻ തൊഴിലാളി പങ്കാളിത്തത്തോടെ മാർച്ചും ധർണയും നടത്തി.റാലിയിൽ കേന്ദ്ര ഗവൺമെന്റിന് എതിരെ വൻ പ്രതിഷേധമുയർന്നു. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ലോട്ടറി തൊഴിലാളികളിൽ ഭിന്നശേഷിക്കാരും, വയോധികരും, വനിതകളും, ഉൾപ്പെടെ രണ്ട് ലക്ഷത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരുടെ ആശങ്കകളും പ്രയാസങ്ങളും റാലിയിൽ ഉയർത്തിക്കാട്ടി.മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തുകൊണ്ട് […]

Continue Reading

തരുവണയിൽനിർമ്മാണ പ്രവൃത്തി ആരംഭിച്ചു

തരുവണ: ജി.എച്ച്‌.എസ്എസ് തരുവണയിൽ ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ 12 ലക്ഷം വകയിരുത്തി നിർമിക്കുന്നടോയ്ലറ്റ് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പി. ടി. എ പ്രസിഡന്റ്‌ അഷ്‌റഫ്‌ എം. കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസ്സി എം. ജെ,ഹെഡ്മാസ്റ്റർ മുസ്തഫ എം, മിനിമോൾ എസ്.ഐ, തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

റോഡ്‌ ഉത്ഘാടനം ചെയ്തു

കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്ത്‌ 15-ആം വാർഡിലെ കോൺക്രീറ്റ് പണി പൂർത്തീകരിച്ച മേമന ബഷീർ റോഡിന്റെ ഉത്ഘാടനം വാർഡ്‌ മെമ്പർ ലത്തീഫ് മേമാടൻ നിർവഹിച്ചു. വാർഡ്‌ വികസന സമിതി അംഗങ്ങളായ പി.സി.ഉമ്മർ,ഷഫ്നാദ് വി.എൻ,കരുണാകരൻ.പി, ഗഫൂർ ഊത്താലക്കൽ, പി.ബി ഭാനുമോൻ,അജ്മൽ,മേമന ബഷീർ, മുത്തലിബ് പി.എ, കോയക്കുട്ടി മയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു

കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ വയനാട് വിഷൻ റിപ്പോർട്ടർ ഷിബു സി.വി.യെയാണ് ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തത്, എം.പിമാർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ റാഫി കൊല്ലം എന്നയാൾ തടയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും 27,000 രൂപ വിലയുള്ള […]

Continue Reading

ഓരോരുത്തരോടും ഇഷ്ടങ്ങള്‍ ചോദിച്ചറിഞ്ഞു, കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുത്ത് പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ കടയില്‍ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു. ഓരോ കുട്ടിയും അവരുടെ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ പറഞ്ഞു. ഓരോരുത്തരുടെ പേരും അവര്‍ക്കിഷ്ടപ്പെട്ട കളിപ്പാട്ടവും പ്രിയങ്ക കുറിച്ചു വെച്ചു. തുടര്‍ന്ന് പ്രിയങ്ക നേരിട്ട് കടയിലെത്തി കളിപ്പാട്ടം വാങ്ങിക്കുകയായിരുന്നു. അമ്പലവയല്‍ പഞ്ചായത്തില്‍ വരിപ്ര സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പ്രിയങ്കാ ഗാന്ധി. അവിടെ നിന്ന് ഇറങ്ങി യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദര്‍ശിച്ചതിന് ശേഷം ബത്തേരി […]

Continue Reading