വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യമത്സരത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ

മുംബൈ: വനിതാ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്‌ ഇന്ന്‌ തുടക്കം. ആദ്യമത്സരത്തിൽ ആതിഥേയരായ ഇന്ത്യ അയൽക്കാരായ ശ്രീലങ്കയെ നേരിടും. പകൽ മൂന്നിന്‌ ഗുവാഹത്തിയിലെ ബർസപര സ്‌റ്റേഡിയത്തിലാണ് മത്സരം. പതിമൂന്നാം ലോകകപ്പിൽ എട്ട്‌ ടീമുകളാണ്‌ മാറ്റുരയ്ക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കക്കും പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, ദക്ഷിണാഫ്രിക്ക ടീമുകളാണ് മത്സരരം​ഗത്തുള്ളത്. പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം ലങ്കൻ തലസ്ഥാനമായ കൊളംബോയിലാണ്‌. ശ്രീലങ്കയുടെ ചില മത്സരങ്ങളടക്കം കൊളംബോയിൽ 11 കളിയുണ്ട്‌. ആകെ 31 മത്സരങ്ങളാണ് ഉണ്ടാകുക. ഗുവാഹത്തിക്ക്‌ പുറമെ ഇൻഡോർ, വിശാഖപട്ടണം, നവി […]

Continue Reading

ഒളിവില്‍ കഴിഞ്ഞത് അതിസമ്പന്നരുടെ ഫ്‌ലാറ്റില്‍; 300 കോടിയോളം രൂപയുടെ നാനോ എക്‌സല്‍ തട്ടിപ്പ് കേസിലെ പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം 300 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ നാനോ എക്‌സല്‍ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതികള്‍ ചെന്നൈയില്‍ അറസ്റ്റില്‍. പ്രശാന്ത് സുന്ദര്‍ രാജ്, രാധ സുന്ദര്‍ രാജ്, കുമാരി രാജ, മീര ഹരീഷ് എന്നിവരെ തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ACJM) കോടതിയില്‍ വിചാരണ നടപടികള്‍ നടന്നുകൊണ്ടിരിക്കെ കോടതിയില്‍ ഹാജരാകാതെ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതികള്‍ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച […]

Continue Reading

വിജയ്‌യുടെ കരൂര്‍ റാലിക്കിടെ വൻ ദുരന്തം; കുട്ടികൾ ഉൾപ്പെടെ 29 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ചെന്നൈ: ടി വികെ മേധാവിയും തമിഴ് സൂപ്പര്‍ താരവുമായ വിജയ്‌യുടെ സംസ്ഥാന പര്യടനത്തിനിടെ വന്‍ ദുരന്തം. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും മുപ്പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടുകകള്‍ പറയുന്നു. മരിച്ചവരില്‍ ആറ് പേര്‍ കുട്ടികളും പത്തിലധികം സ്ത്രീകളും ഉണ്ടെണെന്നാണ് വിവരം. സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി കരൂരില്‍ സംഘടിപ്പിച്ച വന്‍ റാലിയാണ് അപകടത്തില്‍ കലാശിച്ചത്. ആയിരങ്ങളായിരുന്നു വിജയ്‌യെ കാണാനും പ്രസംഗം കേള്‍ക്കാനും തടിച്ചുകൂടിയത്. ഇതിനിടെ ഉണ്ടായ വന്‍ തിരക്കാണ് […]

Continue Reading

ഓപ്പറേഷന്‍ നുംഖോര്‍: ദുല്‍ഖറിന്റെ ഒരു കാര്‍കൂടി പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള നിസാന്‍ പട്രോള്‍ വൈ 16 എന്ന കാറാണ് കണ്ടെത്തിയത്. ചുവന്ന നിറത്തിലുള്ള കാര്‍ കൊച്ചിയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. കാര്‍ നിയമ വിരുദ്ധമായി വിദേശത്ത് നിന്നും എത്തിച്ചതാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ പേരിലാണ് വാഹനത്തിന്റെ ആദ്യ രജിസ്‌ട്രേഷന്‍. പിന്നീട് കര്‍ണാടകയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റി. ഇതിന് ശേഷമാണ് ദുല്‍ഖറിന്റെ കൈവശം എത്തിയത്. ഹിമാചല്‍ സ്വദേശിയില്‍ […]

Continue Reading

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍മാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും, വോട്ടര്‍പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി വോട്ടര്‍പട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25ന് പ്രസിദ്ധീകരിക്കും. 2025 സെപ്റ്റംബര്‍ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയാണ് ഇപ്പോള്‍ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടര്‍പട്ടികയില്‍ 2,83,12,458 വോട്ടര്‍മാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാന്‍സ്ജെന്‍ഡറുമാണ് വോട്ടര്‍പട്ടികയിലുള്ളത്. ഇതിനു പുറമെ 2087 പ്രവാസി വോട്ടര്‍മാരും […]

Continue Reading

20-ാം വയസില്‍ 2 കോടി; സംഗീത സംവിധായകന് മലയാളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം; താരമായി സായ് അഭ്യങ്കര്‍

തന്റെ പാട്ടുകളിലൂടെ തെന്നിന്ത്യ ഇളക്കി മറിച്ച സംഗീത സംവിധായകനും ഗായകനുമാണ് സായ് അഭ്യങ്കര്‍. സായ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഷെയ്ന്‍ നിഗം നായകനായ ബള്‍ട്ടിയിലൂടെയാണ് സായ് അഭ്യങ്കര്‍ മലയാളത്തിലെത്തുന്നത്. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെത്തിയത് കഴിഞ്ഞ ദിവസമാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബള്‍ട്ടിയിലെ പാട്ടുകളൊരുക്കാന്‍ സായ് അഭ്യങ്കര്‍ക്ക് ലഭിച്ചത് മലയാളത്തില്‍ ഇതുവരെ ഒരു സംഗീത സംവിധായകന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ്. ബള്‍ട്ടിയുടെ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. […]

Continue Reading

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിത ഇടങ്ങൾ അനിവാര്യം: മന്ത്രി ഒ. ആർ കേളു

സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ ഇടങ്ങൾ അനിവാര്യമാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. ചെറ്റപ്പാലം വരടിമൂലയിൽ നിർമാണം പൂർത്തീകരിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തനിച്ചുയാത്ര ചെയ്യുന്ന സ്ത്രീകൾക്കും വിനോദസഞ്ചാരത്തിനായി എത്തുന്ന സ്ത്രീകൾക്കുമായി ഒരുക്കിയ ഈ സുരക്ഷിത ഇടം ഏറെ പ്രയോജനകരമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 98 ലക്ഷം രൂപ ചെലവഴിച്ചാണ് സ്നേഹതീരം ഷീ ലോഡ്‌ജ് നിർമിച്ചത്. വിശാലമായ ഡൈനിങ് […]

Continue Reading

ബ്ലാക്ക് ഈഗിൾസ് ജേതാക്കളായി

മാരക രോഗത്തോട് മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു കൊച്ചുകുഞ്ഞിനെ സാധാരന്ന ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരാനായി ഒരു കൈത്താങ്ങ് നൽകുകയെന്ന ലക്ഷ്യത്തിലൂന്നിയ ജീവ കാരുണ്യ പ്രവർത്തനത്തിനായി പുൽപ്പള്ളി വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ 5s ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു.പുൽപ്പള്ളി- മുള്ളൻകൊല്ലി പ്രദേശത്തെ ജനസാഗരത്തെ സാക്ഷിനിർത്തി വടാനകവല ടാംഗോ ടർഫിൽ വെച്ച് നടന്ന 5S ഫുട്ബോൾ ടൂർണമെൻ്റിൽ ബ്ലാക്ക് ഈഗിൾസ് വാളാട് ജേതാക്കൾ ആയി. 16 ടീമുകൾ പങ്കെടുത്ത ഫൈനലിൽ ഇക്കാസ് വയനാടുമായി ഏറ്റു മുട്ടിയ മത്സരത്തിൽ ഒന്നിന് […]

Continue Reading

സഹകരണ പെന്‍ഷന്‍കാരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്: ജില്ലയില്‍നിന്നു 150 പേര്‍ പങ്കെടുക്കും

കല്‍പ്പറ്റ: കേരള കോ ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 30ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. പെന്‍ഷന്‍ ബോര്‍ഡ് നിര്‍ത്താലാക്കി അതിനെ സഹകരണ ജീവനക്കാരുടെ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ഭാഗമാക്കുക, പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ നിരക്ക് വര്‍ധിപ്പിക്കുക, സഹകരണ സ്ഥാപനങ്ങളുടെ ലാഭവിഹിതത്തില്‍ 10 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നതിന് നിയമനിര്‍മാണം നടത്തുക, പെന്‍ഷന്‍ കാലോചിതമാക്കുന്നതില്‍ താമസമുണ്ടാകുന്നപക്ഷം 15 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കുക, പെന്‍ഷന്‍ നിയമത്തില്‍ പറയുന്നതുപോലെ പെന്‍ഷന്‍ ഫണ്ടിലേക്ക് സര്‍ക്കാര്‍ ബജറ്റ് വിഹിതം അനുവദിക്കുക, പലിശനിരക്ക് കൂടുതയുള്ളതും […]

Continue Reading

കല്‍പ്പറ്റ ജിഎല്‍പി സ്‌കൂള്‍ ടൗണ്‍ഷിപ്പിലേക്ക് മാറ്റുന്നതിനു നടപടി സ്വീകരിക്കാതെ നഗരസഭ

കല്‍പ്പറ്റ: സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുന്ന കല്‍പ്പറ്റ ജിഎല്‍പി സ്‌കൂള്‍ പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തിന് സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന പിടിഎയുടെ ആവശ്യത്തോട് നഗരസഭ മുഖം തിരിക്കുകയാണെന്ന് സിപിഎം നേതാക്കളായ വി. ഹാരിസ്, സി.കെ. ശിവരാമന്‍, പി.കെ. അബു, പി.കെ. ബാബുരാജ്, കെ.ടി. മെഹബൂബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. യുഡിഎഫ് നിയന്ത്രണത്തിലുള്ള നഗരസഭ നിലപാട് തിരുത്തുന്നില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.നഗരത്തില്‍ പിണങ്ങോട് ജംഗ്ഷനടുത്ത് 23 സെന്റ് ഭൂമിയിലാണ് ഗവ.എല്‍പി സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. നാലുവരെ ക്ലാസുകളിലായി […]

Continue Reading