പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടക വാവ്; ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും വിശ്വാസികളുടെ തിരക്ക്

കൊച്ചി: കര്‍ക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികര്‍ പിതൃസ്മരണയില്‍ ബലിതര്‍പ്പണ കര്‍മങ്ങള്‍ നടത്തും. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി. മഴയിലും പല ഇടങ്ങളിലും വിശ്വാസികളുടെ തിരക്കാണ്. തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വര്‍ക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്‌ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതര്‍പ്പണ കേന്ദ്രങ്ങള്‍. ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ തുടക്കമായി.മേല്‍ ശാന്തി മുല്ലപ്പള്ളി ശങ്കരന്‍ നമ്പൂതിരിയാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം […]

Continue Reading

‘സ്‌കൂളുകളില്‍ ശബ്ദം പകര്‍ത്തുന്ന സിസിടിവി സ്ഥാപിക്കണം’; നിര്‍ദേശവുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: അഫിലിയേറ്റഡ് സ്‌കൂളുകളില്‍ ദൃശ്യവും ശബ്ദവും പകര്‍ത്താന്‍കഴിയുന്ന സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശവുമായി സിബിഎസ്ഇ. സ്‌കൂളിലും പരിസരങ്ങളിലും സുരക്ഷയുറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം. വഴികള്‍, ഇടനാഴികള്‍, ലോബികള്‍, പടിക്കെട്ടുകള്‍, ക്ലാസ്മുറികള്‍, ലാബുകള്‍, ലൈബ്രറികള്‍, കാന്റീന്‍, സ്റ്റോര്‍മുറി, മൈതാനം, മറ്റു പൊതുവിടങ്ങള്‍ എന്നിവിടങ്ങളിലാണ് സിസിടിവി കാമറകള്‍ വെക്കേണ്ടത്. ഇവ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ടാകണമെന്നും നിര്‍ദേശത്തിലുണ്ട്. കാമറയില്‍ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിച്ചിരിക്കണം. ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് പരിശോധിക്കാനാണിതെന്നും സിബിഎസ്ഇ സ്‌കൂളുകള്‍ക്കുള്ള നിര്‍ദേശത്തില്‍ പറഞ്ഞു. അഫിലിയേഷന്‍ തുടരാന്‍ സ്‌കൂളുകള്‍ ഈ […]

Continue Reading

കഞ്ചാവ് കേസില്‍ ജയിലിലാകുമെന്ന് ഭയം, പ്രതി കോടതിയില്‍ നിന്ന് മുങ്ങി

പാലക്കാട്: കഞ്ചാവ് കേസ് പ്രതി കോടതിയില്‍ നിന്ന് മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തന്‍പുരയില്‍ വീട്ടില്‍ നസീം നാസറാണ് (26) പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 1.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിയാണ് നസീം നാസര്‍. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലായെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതി മുങ്ങിയതെന്നാണ് സൂചന. 2017ലാണ് നസീം നാസറിനെ പൊലീസ് കഞ്ചാവുമായി […]

Continue Reading

ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി

പനമരം: ലഹരിക്കെതിരെ ജഗ്ലിങ്ങ് ചാലഞ്ചുമായി പനമരം കുട്ടി പോലീസ്. ലഹരിയെ അകറ്റി നിർത്തി ഫുട്ബോളിനെ ചേർത്ത് പിടിച്ച് വർധിച്ചുവരുന്ന ലഹരിക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പനമരം കുട്ടി പോലീസിൻറെ നേതൃത്വത്തിൽ ജഗ്ലിങ് ചാലഞ്ച് നടത്തി .ജഗ്ലിങ്ങിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുക എന്നതായിരുന്നു മാനദണ്ഡം. ജഗ്ലിങ് കൂടാതെ വിദ്യാർഥികൾക്ക് വേണ്ടി ട്രിബിളിങ് ചാലഞ്ചും നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാലഞ്ചിന് വിമുക്തി മിഷൻ ജില്ല കോ ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം നേതൃത്വം നൽകുകയും […]

Continue Reading

വനിതാ ജനപ്രതിനിധികള്‍ക്ക് ജില്ലാതല കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

കൽപറ്റ:കിലയുടെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികള്‍ക്ക് ജില്ലാതല കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. വനിതാ പ്രതിനിധികളുടെ നേതൃത്വശേഷി, കാര്യശേഷി, വികസനം, അനുഭവം, മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കല്‍ എന്നിവ ലക്ഷ്യമിട്ടാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്. പൊതുപ്രവര്‍ത്തനങ്ങളില്‍ വനിതാ ജനപ്രതിനിധികളുടെ കാര്യശേഷി പ്രധാന ചര്‍ച്ചയായി. പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തലുകള്‍ അവതരിപ്പിച്ചു. പൊതുപ്രവര്‍ത്തന രംഗത്തെ മാതൃകാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയായി. ജില്ലാതല കണ്‍വന്‍ഷനില്‍ 70 പേര്‍ പങ്കെടുത്തു. കല്‍പറ്റ ബ്ലോക്ക്പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ ടി.എം […]

Continue Reading

ഗാന്ധിപാര്‍ക്ക്- മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിച്ചു

മാനന്തവാടി :ഗാന്ധിപാര്‍ക്ക്, മെഡിക്കല്‍ കോളേജ് ജംക്ഷന്‍ മുതല്‍ ഫോറസ്റ്റ് ഓഫിസ് പരിസരം വരെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി നിര്‍വഹിച്ചു. 75 ലക്ഷം രൂപ ചെലവിലാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. എരുമത്തെരുവ് മുതല്‍ ബിഷപ് ഹൗസ് വരെയും ജോസ് ടാക്കീസ് ജംക്ഷന്‍ മുതല്‍ സെന്റ് ജോസഫ് ആശുപത്രി വരെയും തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ നഗരസഭാ വൈസ് […]

Continue Reading

എ.കെ.എസ്.ടി.യു. ജില്ല ധർണ സംഘടിപ്പിച്ചു

കൽപറ്റ : ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ കൽപറ്റയിൽ വയനാട് ജില്ലാ ധർണ സംഘടിപ്പിച്ചു. സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വിദ്യാഭ്യാസ മേഖലയിലെ വർഗീയ അജണ്ടകളെ ചെറുത്തു തോൽപ്പിക്കുക, ശമ്പളപരിഷ്കരണം നടപ്പിലാക്കുക, ഡി. എ., ലീവ് സറണ്ടർ ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, ഉച്ചഭക്ഷണം, സൗജന്യ യൂണിഫോം, വിദ്യാവാഹിനി തുടങ്ങിയ പദ്ധതികൾക്ക് ആവശ്യമായ തുക വകയിരുത്തുക, പ്രീ പ്രൈമറി സംവിധാനം പരിഷ്കരിക്കുക, കായികാധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പൊതുവിഭ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്കരണം ഉടൻ യാഥാർഥ്യമാക്കി ഈ മേഖലയിലെ […]

Continue Reading

കുവൈത്തിൽ താപനില 52 ഡിഗ്രിയിലേക്ക്, ഉഷ്ണക്കാറ്റ് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാ​ജ്യ​ത്ത് വരും ദിവസങ്ങളിൽ ക​ന​ത്ത ചൂ​ട് അനുഭവപ്പെടുമെന്ന് അധികൃതർ. താപനില 52 ഡിഗ്രി സെൽഷ്യസ് ഉയരാനും,മ​ണി​ക്കൂ​റി​ൽ 50 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഉ​ഷ്ണ​ക്കാ​റ്റ് വീശാന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാഴ്ച പരിധി കുറഞ്ഞേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ ആഴ്ച ഉയർന്ന താ​പ​നി​ല 49 മു​ത​ൽ 52 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വരെയും, കുറഞ്ഞത് 32 മു​ത​ൽ 35 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യുമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ […]

Continue Reading

ആലപ്പുഴയിൽ നാളെ അവധി; പിഎസ് സി പരീക്ഷകളും മാറ്റി

ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ നാളെ അവധി. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. നാളെ വൈകീട്ട് ആലപ്പുഴ വലിയ ചുടുകാട്ടിലാണ് വി എസ് അച്യുതാനന്ദന്റെ സംസ്കാരം നിശ്ചയിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പൊതുദർശനം പൂർത്തിയാക്കി രാത്രിയോടെ വി എസിന്റെ ഭൗതികദേഹം ആലപ്പുഴ പുന്നപ്ര പറവൂരിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു […]

Continue Reading

പൃഥ്വിരാജിന്റെ ഹിന്ദി പടവും സംശയവും; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

പുത്തൻ ഒടിടി റിലീസുകൾ (Latest OTT Releases)ഇൻസ്റ്റ​ഗ്രാം കൈനിറയെ ചിത്രങ്ങളാണ് ഈ വാരം ഒടിടി റിലീസിനെത്തിയിരിക്കുന്നത്. വിനയ് ഫോർട്ടിന്റെ ‘സംശയം’, ഷാഹി കബീറിന്റെ ‘റോന്ത്’ എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകൾ. ഒപ്പം പൃഥ്വിരാജ് നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീനും ഈ ആഴ്ച റിലീസ് ചെയ്യും. ഈ ആഴ്ചയിലെ പുതിയ ഒടിടി റിലീസുകൾ നോക്കിയാലോ. 1. റോന്ത്‌‌ റോന്ത്‌‌ഇൻസ്റ്റ​ഗ്രാം ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയറ്ററുകളിലെത്തിയ ‘റോന്ത്.’ ഷാഹി […]

Continue Reading