നാട്ടുകാര്‍ തിരിച്ചറിഞ്ഞപ്പോള്‍ ഓടി, പൊലീസിനെ കണ്ട് കിണറ്റില്‍ ചാടി; പുറത്തെത്തിച്ചത് കയറില്‍ കെട്ടി

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടിയത് കണ്ണൂര്‍ തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ നിന്ന്. പിടികൂടുമ്പോള്‍ ഇയാള്‍ ഷര്‍ട്ട് ധരിച്ചിരുന്നില്ല. കയര്‍ കെട്ടിയാണ് ഇയാളെ കിണറ്റിന് പുറത്തെത്തിച്ചത്. രാവിലെ 9.20ടെ പ്രദേശത്ത് കൂടി നടന്നുപോയിരുന്ന ഗോവിന്ദച്ചാമിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ ഇയാള്‍ തൊട്ടടുത്ത വലിയ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.ഈ കോമ്പൗണ്ടില്‍ ഉപയോഗത്തിലില്ലാത്ത ഒരു കെട്ടിടം ഉണ്ടായിരുന്നു. നാട്ടുകാരില്‍ നിന്ന് രക്ഷപെടാനായി ഇയാള്‍ ഈ കെട്ടിടത്തില്‍ ഒളിച്ച് നില്‍ക്കുകയായിരുന്നു. പൊലീസിന്റെയും നാട്ടുകാരുടെയും ബഹളം കേട്ട ഇയാള്‍ കിണറ്റില്‍ […]

Continue Reading

റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും റീല്‍സ് വേണ്ട, 1000 രൂപ പിഴ

ചെന്നൈ: റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് വേണ്ട, പിടികൂടിയാല്‍ പിഴയടക്കേണ്ടിവരും. റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ ഇടങ്ങളിലെ റീല്‍സ് ചിത്രീകരണം അപകടങ്ങള്‍ക്കുള്‍പ്പെടെ വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കുന്നത്. ഇത്തരം നടപടികൾ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയില്‍വെയുടെ പുതിയ പ്രഖ്യാപനം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന നിലയില്‍ റീല്‍സ് ചിത്രീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റെയില്‍വെ സുരക്ഷാ നിയമങ്ങള്‍ അനുസരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് ദക്ഷിണ റെയില്‍വേയുടെ മുന്നറിയിപ്പ്. റെയില്‍വെ സ്റ്റേഷനുകളില്‍ റീല്‍സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും […]

Continue Reading

രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് ആറു വിദ്യാർത്ഥികൾ മരിച്ചു, 17 പേർക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് ആറു വിദ്യാർത്ഥികൾ മരിച്ചു. 17 കുട്ടികൾക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. മനോഹർതാന ബ്ലോക്കിലെ പിപ്ലോഡി സർക്കാർ സ്കൂളില്‍ വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. പ്രഭാതപാർത്ഥനയ്ക്കായുള്ള തയ്യാറെടുപ്പിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഈ സമയം അധ്യാപകരും ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 40 ഓളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നാണ് […]

Continue Reading

നാല് വര്‍ഷം, 350 കോടി; മോദിയുടെ വിദേശയാത്രയുടെ ചെലവുകള്‍ പുറത്ത്

2024ല്‍ പ്രധാനമന്ത്രിയുടെ യുഎഇ – ഖത്തര്‍ സന്ദര്‍ശനത്തിനായ 3,14,30,607 ചെലവഴിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനത്തിന് (മാര്‍ച്ച് 22-23) 4,50,27,271 രൂപ, ഇറ്റലി സന്ദര്‍ശനത്തിന് (ജൂണ്‍ 13-14) 14,36,55,289 രൂപ, ഓസ്ട്രിയ – 4,35,35,765 രൂപ, റഷ്യ- 5,34,71,726 രൂപ. പോളണ്ട് (10,10,18,686 രൂപ), ഉക്രെയ്ന്‍ (2,52,01,169 രൂപ), ബ്രൂണൈ 5,0247,410 രൂപ, സിംഗപ്പൂര്‍ 7,75,21,329 രൂപയും ചെലവിട്ടു. ഇതേ വര്‍ഷം സെപ്തംബറിലെ യുഎസ് സന്ദര്‍ശനത്തിനായി 15,33,76,348 രൂപയാണ് ചെലവ്. ഒക്ടോബറില്‍ ലാവോ ലാവോ ഡിപിആര്‍ സന്ദര്‍ശനത്തിനായി 3,00,73,096 രൂപയും, […]

Continue Reading

‘അമ്മ’ തെരഞ്ഞെടുപ്പ്; മത്സരംഗത്ത് 74 പേര്‍; പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം; ജോയ് മാത്യുവിന്റെ പത്രിക തള്ളി

കൊച്ചി: മോഹന്‍ലാല്‍ പിന്‍മാറിയതോടെ, മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് നടന്‍ ജഗദീഷും നടി ശ്വേതാ മേനോനും രവീന്ദ്രനും. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ആറ് പേരാണ് മത്സരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നടന്‍ ജോയ് മാത്യുവിന്റെ പത്രിക തള്ളി. പേരിലുണ്ടായ പ്രശ്‌നമാണ് പത്രിക തള്ളാന്‍ കാരണമെന്നാണ് അറിയുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് പത്രിക നല്‍കി. 74 പേരാണ് മത്സരരംഗത്തുള്ളത്. അതേസമയം, ആരോപണവിധേയര്‍ […]

Continue Reading

ഇനി മുതൽ ഒടിപി ഇല്ല, ബാങ്കിങ് മേഖലയിൽ നിർണ്ണായക മാറ്റവുമായി യു എ ഇ

ദുബൈ: രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിർണ്ണായകമായ മാറ്റം വരുത്തി യു എ ഇ. സാമ്പത്തിക ​ ഇടപാടുകളുടെ ആധികാരികത ഉറപ്പാക്കാൻ ബാങ്കിന്റെ ഭാഗത്ത് നിന്ന് മെയിലിലോ,എസ് എം എസ് ആയോ വന്നിരുന്ന ഒ ടി പി സന്ദേശം നാളെ മുതൽ ലഭിക്കില്ല. പകരം ഉപഭോക്​താക്കൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഇനി ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി. സൈബർ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്. കൂടുതൽ […]

Continue Reading

കാസര്‍കോട് പതിനാലുകാരി കുഞ്ഞിന് ജന്മം നല്‍കി; ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ലെന്ന് അമ്മ

കാസര്‍കോട്: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ചത്. രക്തസ്രാവത്തെത്തുടര്‍ന്നു പെണ്‍കുട്ടിയെ മാതാവ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചു, എട്ടാം മാസത്തിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിക്കും നവജാത ശിശുവിനും നിലവില്‍ പ്രശ്‌നങ്ങളില്ല. സംഭവത്തെക്കുറിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പീഡനത്തിനിരയായോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പെണ്‍കുട്ടി തയാറായില്ല. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Continue Reading

നേഘയുടേത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ‌

പാലക്കാട്: കണ്ണമ്പ്രയിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയത് തൂങ്ങിമരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഘ (24)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ മെ‍ഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. എന്നാൽ നേഘയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഇന്നലെ രാത്രി 12.30 നാണ് കട്ടിലിൽനിന്നു താഴെ വീണുകിടക്കുന്ന നിലയിൽ നേഘയെ കണ്ടത്. ഭർത്താവും രണ്ടര വയസുള്ള മകൾ അലൈനയ്ക്കുമൊപ്പം രാത്രി നേഘ മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടുണർന്നപ്പോഴാണ് […]

Continue Reading

Kaippani-Master of Persuasion

Junaid Kaipani – Master of PersuasionMr. Junaid Kaipani is a distinguished Political leader, academician, author, and orator with a strong foundation in Commerce (BCom, MCom, BEd) and a Master’s in Psychology and Counselling. Currently serving as the District Welfare Standing Committee Chairman of Wayanad District Panchayat, he has been instrumental in advancing regional development and […]

Continue Reading

മഴ തുടരുന്നു, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള തീരത്ത് കടലാക്രമണ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുകള്‍ നിലവിലില്ലെങ്കിലും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലവിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയോടെ മഴ വീണ്ടും ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. വെള്ളിയാഴ്ച അഞ്ച് ജില്ലകളില്‍ […]

Continue Reading