പ്ലസ് വണ്‍: ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് പ്രവേശനം നേടണം, രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റില്‍ ഇടംനേടിയവര്‍ ചൊവ്വാഴ്ച വൈകീട്ട് നാലിനകം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. സപ്ലിമെന്ററി അലോട്ട്മെന്റില്‍ 35,947പേരാണ് ഇടംനേടിയത്. 53,789 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. ഇതില്‍ 6,254 പേര്‍ മറ്റു ജില്ലകളില്‍കൂടി അപേക്ഷിച്ചവരാണ്. അലോട്ട്മെന്റ് ലഭിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശനം നേടിയാലും 22,114 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കും. അലോട്ട്‌മെന്റ് വിവരം https://hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു. 84 പേര്‍ക്ക് അലോട്ട്മെന്റ് ലഭിച്ചു. 334 സീറ്റ് […]

Continue Reading

വിഎസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇന്നലെ രണ്ട് തവണ വിഎസിന് ഡയാലിസിസ് നിർത്തിവയ്ക്കേണ്ടി വന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാരുടെ സംഘം പരിശോധിച്ച ശേഷം ഉച്ചയ്ക്ക് 12 മണിയോടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടും. രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുന്നുണ്ട്. തുടർച്ചയായ ഡയാലിസിസ് നടത്താൻ ആണ് മെഡിക്കൽ ബോർഡ്‌ നിർദ്ദേശം നൽകിയിട്ടുള്ളത്. ഹൃദയാഘാതത്തെ തുടർന്ന്‌ ഇക്കഴിഞ്ഞ 23-ാം തീയതിയാണ് ആണ് […]

Continue Reading

ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി, രണ്ട് മരണം, 43 പേര്‍ക്കായി തിരച്ചില്‍

ബാലി: ഇന്തോനേഷ്യയിലെ ബാലിയില്‍ യാത്രാ ബോട്ട് മുങ്ങി രണ്ട് മരണം. 20 പേരെ രക്ഷപ്പെടുത്തി. റിസോര്‍ട്ട് ദ്വീപിനടുത്ത് 65 പേരുമായി പോയ യാത്ര ബോട്ടാണ് മുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി 11.20നാണ് അപകടം. അപകടത്തില്‍ കാണാതായ 43 പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഫെറിയില്‍ 53 യാത്രക്കാരും 12 ജീവനക്കാരും 14 ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവരില്‍ പലരും അബോധാവസ്ഥയിലാണെന്ന് ബന്യുവങി പൊലീസ് മേധാവി രാമ സംതമ പുത്ര അറിയിച്ചു. കിഴക്കന്‍ ജാവയിലെ കെറ്റപാങ് […]

Continue Reading

ഗില്ലിന് സെഞ്ച്വറി, സെഞ്ച്വറിക്കരികെ വീണ് ജയ്സ്വാള്‍, 300 കടന്ന് ഇന്ത്യ

മൂന്ന് മാറ്റമാണ് ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ വരുത്തിയത്. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പകരം ആകാശ് ദീപ് എത്തി. ശാര്‍ദുള്‍ ഠാക്കൂറിനെയും ബി സായ് സുദര്‍ശനെയും ഒഴിവാക്കി. പകരം ഓള്‍റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിങ്ടണ്‍ സുന്ദറും ഇടംകണ്ടു. രവീന്ദ്ര ജഡേജ ഉള്‍പ്പെടെ മൂന്ന് ഓള്‍ റൗണ്ടര്‍മാര്‍ ടീമിലെത്തി. ടീമുകള്‍ ഇങ്ങനെ ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, […]

Continue Reading

തുറന്നുപറഞ്ഞത് വേറെ മാര്‍ഗമില്ലാത്തതിനാല്‍, എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍, ചുമതലകള്‍ കൈമാറി: ഡോ. ഹാരിസ് ചിറയ്ക്കല്‍

തിരുവനന്തപുരം: തുറന്നു പറഞ്ഞത് ശരിയല്ലെന്ന് അറിയാമെങ്കിലും, വേറെ മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തുറന്നു പറച്ചിലില്‍ നടപടി ഉണ്ടാകുമെന്ന് കരുതുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് തെറ്റായിപ്പോയി എന്നറിയാം. എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ്. നടപടികളെ ഭയപ്പെടുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമില്ല. പോരാട്ടം നടത്തിയത് ബ്യൂറോക്രസിക്കെതിരെയാണ്. സസ്‌പെന്‍ഷനോ മറ്റു നടപടികളോ പ്രതീക്ഷിക്കുന്നതിനാല്‍, വകുപ്പിന്റെ മേധാവി എന്ന നിലയില്‍ വകുപ്പിന്റെ ചുമതലകളും രേഖകളും ജൂനിയര്‍ ഡോക്ടര്‍ക്ക് കൈമാറിയതായും ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ഇന്നലെയും തിങ്കളാഴ്ചയും അന്വേഷണ സമിതിക്ക് മുമ്പില്‍ താന്‍ […]

Continue Reading

മുഹമ്മദ് റാഫി കെ.ഇഎമേർജിംഗ് യങ്ങ് ലീഡർ

കൽപറ്റ:സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന 40 യുവ നേതാക്കളെ തെരെഞ്ഞെടുക്കുന്നതിന് ഡൽഹി ബേസ്ഡ് തിംഗ് ടാംഗ് ആയ AIMDC യുടെ നേതൃത്വത്തിൽ ബാംഗളുരിൽ വച്ച് നടന്ന ത്രിദിന വിദ്യാഭ്യാസ സമ്മേളനത്തിൽ വയനാട് തരുവണ സ്വദേശിയായ മുഹമ്മദ് റാഫി കെ.ഇ തെരെഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിനകത്തും പുറത്തുംവിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ആയിരത്തോളം പേരുടെനോമിനേഷനുകളാണ് പരിഗണിക്കപ്പെട്ടത്. പതിറ്റാണ്ടിലേറെകാലമായി വിവിധ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഷീൻ ഇൻ്റർനാഷണൽ മാനേജിംഗ് ഡയറയാടർ ആണു റാഫി. പ്രമുഖ വിദ്യാഭ്യാസ സംഘടനയായ TREND കേരളയുടെ സംസ്ഥാന പ്രവർത്തക സമിതി […]

Continue Reading

വനിതാലീഗ് ലഹരിക്കെതിരെ ക്യാമ്പയിൻ

പടിഞ്ഞാറത്തറ. വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു കാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർ ത്തിയാക്കി. കാമ്പയിന്റെ പഞ്ചായത്ത്‌ തല സമാപനം നടത്തി. ബാഫാഖി സൗദത്തിൽ നടന്ന സമാപന പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രെട്ടറി കെ ഹാരിസ് ഉദ്ഘടനം ചെയ്തു. പ്രൊവിന്റോ എക്സയ്‌സ് ഓഫീസർ പ്രൊമോദ് ബോധവത്കരണം നടത്തി. പടിഞ്ഞാറ പഞ്ചായത്തിലെ മുതിർന്ന വനിതാ ലീഗ് പ്രവർത്തകരായ. ആമിന അന്തത്തോടൻ. ആയിഷ പി സി. ആമിന വാണിയംകണ്ടി. […]

Continue Reading