വിനോദം
വ്യക്തിവികാസത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ് വിനോദം. യാന്ത്രികമായ ജീവചര്യകളിൽ നിന്നും വിട്ടുമാറി മനസ്സിനെയും ശരീരത്തെയും എന്തിനേറെ ബൗദ്ധികമണ്ഡലത്തെപോലും ഊർജസ്വലവും നവോന്മേഷഭരിദവുമായ ഒരു തലത്തിലേക്കുയർത്താൻ വിനൊദത്തിന് സാധിക്കും. പാഴായിപ്പോകുന്ന സമയത്തെ സമ്പന്നമാകുവാൻ ഇത് സഹായിക്കുന്നു.
മനസ്സിനിണങ്ങിയ ഒരു വിനോദവൃത്തി ഹോബിയെ ഇങ്ങനെ നിർവചിക്കുന്നതാകും ഉത്തമം. പലപ്പോഴും മാനസികപിരിമുറുക്കങ്ങളിൽ നിന്നും നെഗറ്റിവായ മാനസികാവസ്ഥകളിൽ നിന്നും താത്കാലികമായെങ്കിലും ആശ്വാസം പകരാൻ വിനോദങ്ങൾക്ക് സാധിക്കും. മനസ്സിനിഷ്ടപെട്ടത് ചെയ്യുകയെന്നത് മനുഷ്യൻ്റെ സ്വതസിദ്ധമായ വാസനകളിലൊന്നാണ് . അതുകൊണ്ട് തന്നെ ഒരു വിനോദവൃതിയെ ജീവിതത്തിൻ്റെ ഭാകമായി മാറ്റുമ്പോൾ വളേരെയതികം ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്
വ്യേക്തിക്കനുസൃദ്ധമായി അയാളുടെ ഇഷ്ടങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കും. വ്യക്തിയുടെ ജീവിതസാഹചര്യങ്ങൾ ,ജന്മാവാസനകൾ,ജീവിതവീക്ഷണം എന്നിവാക്കാനുസൃദമായി വിനൊതത്തോടുള്ള കാഴ്ചപ്പാടുകളും വ്യത്യസ്തമായിരിക്കും . അതായത് രണ്ട് വ്യക്തികൾ ഒരേ വിനൊതത്തെ ശീലമാക്കി മാറ്റിയാൽ പോലും ആ വിനോദത്തെ വ്യത്യസ്ത കാഴ്ചപ്പാടുകളിലാകും അവർ നോക്കികാണുന്നത്. അഭിരുചികൾ എത്രയേറെ വ്യത്യസ്തമായിരുന്നാലും ഒരു നല്ല പ്രവർത്തനത്തിലൂടെ മനസ്സിനുള്ളിൽ ആഹ്ലാദം നിറയുന്നുവെങ്കിൽ ആത് വ്യക്തിത്വത്തെ പോസിറ്റീവായി സ്വാദീനിക്കുമന്നതിൽ സംശയമില്ല.
ഓരോ വിനോദവൃതികളും നമ്മുടെ ശീലമാകുമ്പോൾ അറിഞ്ഞോ അറിയാതെയോ ആ വിഷയത്തെ പറ്റിയുള്ള അമൂല്യമായ അറിവിൻ്റെ തിരമാലകൾ നമ്മെ തേടിയെത്തും
ജീവസംഗീതത്തിൻ്റെ സ്വരങ്ങൾ ചിട്ടപെടുത്തുവാൻ മാനസിക പിരിമുറുക്കങ്ങളിൽ നിന്ന് രക്ഷ നേടുവാൻ ഒരു സത്ശീലത്തെ ( പ്രവാജക (സ) ശീലങ്ങൾ) വിനോദമായി ജീവിതത്തിലേക്ക് പകർത്തുക …
ഷർഫീന കാട്ടിക്കുളം
(അൽ ഫുർഖാൻ സിദ്റ വിമൻസ് കോളേജ് സ്റ്റുഡന്റ്)