രാജസ്ഥാനില്‍ നാലു വയസുകാരിയെ പീഡിപ്പിച്ച് എസ്‌ഐ

National

രാജസ്ഥാനില്‍ നാലു വയസുകാരിയെ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു. സംസ്ഥാനത്തെ ദോസ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ജില്ലയിലെ ലാല്‍സോട്ട് പ്രദേശത്താണ് പ്രതി താമസിക്കുന്നത്. കുഞ്ഞിനെ വാത്സല്യം കാട്ടി തന്റെ മുറിയിലെത്തിച്ചാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയായിരുന്നു.

അതേസമയം ജനക്കൂട്ടം രാഹുവാസ് പൊലീസ് സ്റ്റേഷന്‍ ഗരാവോ ചെയ്തു. പൊലീസിനെതിരെ ശക്തമായ മുദ്രാവാക്യം വിളികളും ഉയര്‍ന്നു. പ്രതിയെ പൊലീസിന് കൈമാറുന്നതിന് മുമ്പ് ആള്‍ക്കൂട്ടം ഇയാളെ ആക്രമിക്കുകയും ചെയ്തു. ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടിക്കുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് പ്രതിഷേധം കത്തുകയാണ്. പൊലീസുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇയാളെ സര്‍വീസില്‍ നിന്നും ഒഴിവാക്കിയതായും പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *