‘വധശിക്ഷ ശരിവെച്ചു, ജീവന്‍ രക്ഷിക്കാന്‍ ഇടപെടണം’; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി നിമിഷപ്രിയ

സന: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി യമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയയുടെ അപേക്ഷ. വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരി വച്ചതോടെ ശിക്ഷ ഏത് നിമിഷവും നടപ്പിലാക്കിയേക്കുമെന്നാണ് ആശങ്ക. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സ്വന്തം കൈപ്പടയിലാണ് യമന്‍ ജയിലില്‍ നിന്ന് നിമിഷപ്രിയ കത്തെഴുതിയത്. ബിസിനസ് പങ്കാളിയായിരുന്ന യമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കർ തളളിയെന്ന കേസിൽ നിമിഷ പ്രിയയെ […]

Continue Reading

‘ഇത് വാങ്ങ് ചേച്ചീ’, പിന്നാലെ യുവാവ് വെള്ളം ചോദിച്ചു; വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തി മോഷണം

കോഴിക്കോട്: വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവാവ് വീട്ടമ്മയുടെ മുഖത്ത് ദ്രാവകം ഒഴിച്ച് ബോധം കെടുത്തിയ ശേഷം സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കോഴിക്കോട് ചീക്കിലോട് സ്വദേശി ശ്രീദേവിയുടെ വീട്ടിലാണ് മോഷണം നടന്നത്. ശ്രീദേവിയുടെ മൂന്നരപ്പവന്‍റെ മാലയാണ് നഷ്ടപ്പെട്ടത്. ഇവരുടെ പരാതിയിൽ കേസെടുത്ത അത്തോളി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ശ്രീദേവിയും മകനും താമസിക്കുന്ന ചീക്കിലോടെ വീട്ടില്‍ ഇന്നലെ ഉച്ചക്ക് ശേഷമാണ് വീട്ടുപകരണങ്ങളുമായി യുവാവ് എത്തിയത്. മകന്‍ പുറത്ത് പോയതിനാല്‍ ശ്രീദേവി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സാധനങ്ങള്‍ വേണ്ടെന്ന് […]

Continue Reading

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിൽ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിലെത്തും. മൂന്ന് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പ്രസംഗിക്കും വൈകിട്ട് 4 ന് മറ്റക്കര മണൽ ജംഗ്ഷനിലും, 5 ന് പാമ്പാടിയിലും 6 ന് വാകത്താനത്തും നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കും. കഴിഞ്ഞ 2 ദിവസങ്ങൾക്ക് മുൻപും മുഖ്യമന്ത്രി പുതുപ്പള്ളിയിൽ എത്തിയിരുന്നു.വൈകിട്ട് 4 ന് കൂരോപ്പട, 5 ന് മീനടം 6 ന് മണര്‍കാട് എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിച്ചു

Continue Reading

യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട് സ്വന്തമാക്കി

യുവേഫ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാലണ്ട്. ലയണല്‍ മെസിയെയും കെവിന്‍ ഡിബ്രുയ്‌നെയും പിന്തള്ളിയാണ് ഹാലണ്ടിന്റെ ഈ നേട്ടം.കഴിഞ്ഞ സീസണില്‍ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് എര്‍ലിങ് ഹാലണ്ടിന് പുരസ്‌കാരം നേടി കൊടുത്തത്. വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ 53 മത്സരങ്ങളില്‍ നിന്നായി 52 ഗോളുകളായിരുന്നു താരം നേടിയത്.മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാര്‍ഡിയോളയാണ് മികച്ച പരിശീലകന്‍. സ്‌പെയിനിന്റെ ഐത്താനോ ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം. കഴിഞ്ഞ ദിവസം പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ പ്ലെയര്‍ […]

Continue Reading

ഇരു മുന്നണികളുടെ പ്രചാരണത്തിനായി അച്ചനും മകനും പുതുപ്പള്ളിയിൽ; കോൺഗ്രസിനായി എ കെ ആന്റണിയും ബിജെപിക്കായി അനിൽ ആന്റണിയും എത്തും

പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് മണ്ഡലത്തിൽ എത്തും. അതേസമയം എ കെ ആന്റണി എത്തുന്ന ഈ ദിവസം തന്നെ, ആന്റണിയുടെ മകൻ അനിൽ ആന്റണിയും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പുതുപ്പളയിൽ എത്തും. പുതുപ്പള്ളിയിൽ പ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനിൽക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് പ്രചാരണ രംഗത്ത് എത്തും. എ കെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും.

Continue Reading

ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടി നീരജ് ചോപ്ര

സൂറിച്ചിലെ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടി. 85.71 മീറ്റർ ദൂരം ആണ് നീരജ് ജാവലിൻ എറിഞ്ഞത് . സാധാരണയായി ആദ്യ ത്രോകളിൽ തന്നെ മികച്ച ദൂരം കണ്ടെത്താറുള്ള നീരജ് നാലാം ത്രോയിലാണ് ഇത്തവണ ഈ നേട്ടത്തിലെത്തിയത്. നാലാം ത്രോയിൽ 85.22 മീറ്റർ ദൂരമെറിഞ്ഞ നീരജിൻ്റെ അഞ്ചാം ത്രോ വീണ്ടും ഫൗളായി. നിർണായകമായ അവസാന ത്രോയിൽ 85.71 മീറ്റർ ദൂരത്തേക്ക് ജാവലിൻ എറിഞ്ഞ് നീരജ് രണ്ടാം സ്ഥാനം നേടുകയായിരുന്നു. […]

Continue Reading

മന്ത്രിമാർ വിദേശ യാത്രകൾ പോകരുത്, നിർദ്ദേശിച്ച് ബിജെപി നേതൃത്വം; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് കേന്ദ്രം

ദില്ലി: പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിൽ കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകൾ റദ്ദാക്കാൻ നിർദ്ദേശിച്ച് ബിജെപി നേതൃത്വം. പ്രത്യേക പാർലമെൻറ് സമ്മേളന സമയത്ത് യാത്രകൾ റദ്ദാക്കണമെന്നാണ് മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്ന വിഷയം ബിജെപി പാർലമെൻ്ററി ബോർഡ് ചർച്ച ചെയ്തിട്ടില്ലെന്നാണ് ബിജെപി വൃത്തങ്ങളിൽ നിന്നറിയുന്നത്. അതേസമയം, വനിതാ സംവരണ ബില്ല് നടപ്പാക്കാൻ പാർട്ടി തയ്യാറെന്നും സൂചനയുണ്ട്. അതേസമയം, ഇന്ത്യ മുന്നണിയിലും തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30നകം പൂർത്തിയാക്കാനാണ് […]

Continue Reading

പാലിയേക്കരയിലെ ടോളിൽ വീണ്ടും മാറ്റം; ഇന്ന് മുതൽ പുതുക്കിയ നിരക്ക് നൽകണം, മാറ്റങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തുന്നത്. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല. ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപ വരെ വർധനയുണ്ട്. കാർ, ജീപ്പ്, വാൻ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം […]

Continue Reading

ഹർഷിന കേസ്: പുതുക്കിയ പ്രതിപ്പട്ടികയുമായി പൊലീസ് കോടതിയിലേക്ക്; രണ്ടു ഡോക്ടർമാരും രണ്ടു നഴ്‌സുമാരും പ്രതികൾ

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ അന്വേഷണ സംഘം പുതുക്കിയ പ്രതിപട്ടിക ഇന്ന് കോടതിയിൽ സമർപ്പിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർ, രണ്ടു നഴ്‌സുമാർ എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. ഹർഷിനയുടെ പരാതി പ്രകാരം നേരത്തെ പ്രതിച്ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐ എം സി എച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് […]

Continue Reading

സീരിയൽ താരം അപർണ അന്തരിച്ചു

തിരുവനന്തപുരം: സീരിയൽ താരം അപർണ അന്തരിച്ചു. കരമനയിലെ വീട്ടിലാണ് അപർണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആർഎസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആത്മസഖി, ചന്ദനമഴ, ദേവസ്പർശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലൻ വക്കീൽ, കല്‍ക്കി, മേഘതീർഥം, അച്ചായൻസ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപർണ അഭിനയിച്ചു. സഞ്ജിതാണ് അപർണയുടെ ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.

Continue Reading