വ്യാപാരദിനം ആചരിച്ചു

തരുവണ.: വ്യാപാരി, വ്യവസായി ഏകോപന സമിതി വ്യാപാരദിനം ആചരിച്ചു. വയനാട് ജില്ലയിൽ എല്ലാ യൂണിറ്റിലും പതാക ഉയർത്തി മധുരം വിതരണം ചെയ്തു. തരുവണയിൽ ജില്ലാ വൈസ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി. ശേഷം മധുരം വിതരണം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി അബ്ദുൽ റഹ്‌മാൻ, ട്രഷറർ ഉസ്മാൻ പള്ളിയാൽ, പി. അമ്മദ്, എൻ. മമ്മൂട്ടി, എം. നൗഷാദ്, പി. ടി. ഉസ്മാൻ, ശ്രീധരൻ, ജംഷീർ. കെ, ഷറഫുദീൻ, കെ. ടി. കാലിദ്,പ്രജുൽ, ടി. ഇബ്രാഹിം,തുടങ്ങിയവർ […]

Continue Reading

വീണ്ടും 3 ഫീച്ചറുകൾ കൂടി വാട്ട്‌സ് ആപ്പിൽ വരുന്നു; പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

വാട്‌സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാകുന്നു. ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.‘ഗ്രൂപ്പ് അംഗങ്ങൾക്ക് മുഴുവൻ നോട്ടിഫിക്കേഷൻ നൽകാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാം. നമ്മൾ വാട്ട്‌സ് ആപ്പിൽ ഓൺലൈനാണെന്ന് ആർക്കെല്ലാം കാണാൻ സാധിക്കും. ഒറ്റത്തവണ മാത്രം കാണാനാവുന്ന സന്ദേശങ്ങൾക്ക് സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുക, എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് വാട്ട്‌സ് ആപ്പിൽ ഇനി വരാനിരിക്കുന്നത്

Continue Reading

ഈ നേട്ടത്തിന് ഇരട്ടി മധുരം; മകന് പഠിക്കാൻ കൂട്ടിരുന്നു, അമ്മയും മകനും ഒരുമിച്ച് സർക്കാർ സർവീസിലേക്ക്

പരിശ്രമവും സ്വപ്നങ്ങളും കൊണ്ടെത്തിക്കാത്ത ഉയരങ്ങൾ ഉണ്ടോ? അതിന് ഒരുപക്ഷെ പ്രായമോ സാഹചര്യങ്ങളോ തടസമായെന്ന് വരില്ല. ഇന്ന് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ഒരമ്മയും മകനുമാണ്. മകന് പഠിക്കാൻ കൂട്ടിരുന്ന് സർക്കാർ സർവീസിൽ മകനൊപ്പം കയറിയ ഒരമ്മ. തന്റെ 42-ാം വയസില്‍ മലപ്പുറം ജില്ല ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 92-ാമതെത്തിയിരിക്കുകയാണ് ബിന്ദു. ഈ തിളക്കത്തോടൊപ്പം സര്‍ക്കാര്‍ സര്‍വീസിലേക്ക് മകനൊപ്പം എന്ന അപൂര്‍വനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇവർ. മലപ്പുറം ജില്ലാ എല്‍.ഡി.സി. റാങ്ക് ലിസ്റ്റില്‍ 38-ാം റാങ്ക് ആണ് മകൻ […]

Continue Reading

കെഎസ്ആര്‍ടിസി ബസ്സും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക്

തിരുനെല്ലി: തിരുനെല്ലി ബേഗൂരിന് സമീപം കെ എസ് ആര്‍ ടി സി ബസ്സും, ബേക്കറി ഉത്പന്നങ്ങള്‍ കയറ്റിവന്ന പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് ആറോളം പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. പിക്കപ്പ് വാഹനത്തിലുണ്ടായിരുന്ന തരുവണ ആറുവാള്‍ മുഹമ്മദ് സര്‍ജാദ് (22), മുഹമ്മദ് സര്‍ബാസ് (22),ബസ്സിൽ ഉണ്ടായിരുന്ന സ്വദേശികളുമായ ജിൽന, ജിൽഷ,മയൂഖ, സിനോയി നിതീഷ് തുടങ്ങിയവർ ഇതുവരെ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം. തിരുനെല്ലി ക്ഷേത്രം കോഴിക്കോട് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ […]

Continue Reading

ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു

കണ്ണൂർ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ (97) അന്തരിച്ചു. കണ്ണൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. ബർലിനിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവർത്തിച്ചു.  കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിനായി അഹോരാത്രം പ്രവർത്തിച്ചിരുന്ന കുഞ്ഞനന്തൻ നായർ പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തൻ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ […]

Continue Reading

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ദുബൈ: സ്വാതന്ത്ര്യദിനം പ്രമാണിച്ച് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 330 ദിര്‍ഹമാക്കി. 35 കിലോയാണ് ബാഗേജ് അലവന്‍സ്. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം. അതേസമയം നേരിട്ടുള്ള വിമാനങ്ങള്‍ക്കാണ് ഈ നിരക്ക് ബാധകമാകുകയെന്ന് അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ഓഫര്‍ പ്രകാരം സൗദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് 500 റിയാലാണ് ടിക്കറ്റ് നിരക്ക്. […]

Continue Reading

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ സ്വര്‍ണവേട്ട: പിടികൂടിയത് ഒന്നര കിലോ സ്വര്‍ണം

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട. തമിഴ്നാട് മധുര സ്വദേശികളായ രണ്ടു പേരില്‍ നിന്നായി ഒന്നര കിലോ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. വിദേശത്ത് നിന്നുമെത്തിച്ച സ്വര്‍ണ്ണം  ട്രെയിന്‍ മാര്‍ഗ്ഗം കോയമ്പത്തൂരിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് പിടികൂടിയത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്  മധുര സ്വദേശികളായ ശ്രീധര്‍,മഹേന്ദ്ര കുമാര് എന്നിവരില്‍ നിന്നുമാണ് സ്വര്‍ണ്ണക്കട്ടികള്‍  പിടികൂടിയത്. ഇരുവരുടേയും അരയില്‍ തുണിയില്‍ പൊതിഞ്ഞ് കെട്ടി വെച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍. കസ്റ്റംസ് പ്രിവന്‍റീവ്  വിഭാഗത്തിന് കിട്ടിയ  രഹസ്യ […]

Continue Reading