ഹർ ഘർ തിരംഗ:ദേശീയ പതാക പ്രദർശനം ആരംഭിച്ചു

വെള്ളമുണ്ട:സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹർ ഘർ തിരംഗ ക്യാമ്പയിനോടനുബന്ധിച്ച്‌ ആഗസ്റ്റ് 13 മുതൽ 15 വരെ പ്രധാന സ്ഥലങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പഴഞ്ചന അംഗൻവാടിയിലും പതാക പ്രദർശനവും മധുര വിതരണവും സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു.അംഗൻവാടി ടീച്ചർ കെ.പി സാജിറ,എ.കെ ഇബ്രാഹിം,ആലാൻ സൂപ്പി,എ.ഉസ്മാൻ,എ.മോയി,ലൗസി എ.കെ,ഷമീർ എ,സീനത്ത് ജമാൽ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ആസാദിക അമൃത് മഹോത്സവം:കൂറ്റൻ പതാക ഉയർത്തി ചരിത്രത്തിന്റെ ഭാഗമാവുകയാണ് കൊഴുവണ നിവാസികൾ

രാജ്യം 75-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആഘോഷത്തിന്റെ ആരവം വാനോളം ഉയർതുകയാണ് വയനാട്ടിലെ കൊഴുവണ എന്ന കൊച്ചു ഗ്രാമം. മൂന്നു മീറ്റർ നീളവും 2 മീറ്റർ വീതിയും ഉള്ള പതാകയാണ് കൊഴുവണയിൽ ഉയർത്തിയത്.മുതിർന്ന ഗോത്ര സ്ത്രീകളായകൊളുമ്പി (98), കൊയ്മ (85) എന്നിവർ ചേർന്നാണ് പതാക ഉയർത്തിയത്. രാജേഷ് കാവുമോളയിൽ പതാക വന്ദനം നടത്തി.ഷാജി വെട്ടിക്കാൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മുൻ സൈനികരായ ഷാജി വെട്ടിക്കാൽ, രാജേഷ് കാവുമോളയിൽ എന്നിവരെയും പതാക നിർമ്മിച്ച ജെയിംസ് രാജിനേയും ചടങ്ങിൽ […]

Continue Reading

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തില്‍ രാജ്യം; ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം. ഇന്നുമുതല്‍ സ്വാതന്ത്യദിനം വരെ വീടുകളിലും, സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താനുള്ള ആഹ്വാനമാണ് ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിലൂടെ നല്‍കിയിരിക്കുന്നത്. 20 കോടിയിലധികം വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്നുമുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായി പരിപാടി സംഘടിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, […]

Continue Reading

10 മന്ത്രിമാര്‍ കൂടി പുത്തന്‍ ഇന്നോവ ക്രിസ്റ്റ കാറില്‍ കുതിക്കും; മൂന്നു കോടി 22 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 10 മന്ത്രിമാര്‍ക്കു കൂടി ആഡംബര ഇന്നോവ ക്രിസ്റ്റ കാര്‍ വാങ്ങുന്നു. ഇതിനായി മൂന്നു കോടി 22 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ടൂറിസം വകുപ്പ് ഉത്തരവിറക്കി. മന്ത്രിമാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പഴയതായതിനാലാണ് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. വാഹനങ്ങൾ വാങ്ങുന്നതിനായി 3,22,20,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുതിയ വാഹനം ലഭിക്കുമ്പോൾ മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ ടൂറിസം വകുപ്പിന് തിരികെ നൽകണം. സാമ്പത്തിക […]

Continue Reading

‘ഒഴിഞ്ഞ കെട്ടിടം, നിറയെ ഫ്ലക്സ്’; അധ്യാപകരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി, ഒടുവില്‍ കുടുങ്ങി

മലപ്പുറം: സോഷ്യൽ മീഡിയ വഴി അധ്യാപകരെ ആവശ്യമുണ്ടെന്ന വാർത്ത പ്രചരിപ്പിച്ച് പണം തട്ടിയ തട്ടിപ്പുവീരൻ പിടിയിൽ. കണ്ണൂർ തലശ്ശേരി പാനൂർ പൂക്കം സ്വദേശി അൽ അക്‌സ മുണ്ടോളത്തിൽ വീട്ടിൽ നൗഫൽ എന്ന നൗഫൽ ഹമീദ് (48) ആണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. അൺ എയ്ഡഡ് മേഖലയിൽ വിവിധ പേരുകളിൽ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കാണ് ഇയാൾ പണം വാങ്ങി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്. ഇല്ലാത്ത ഒഴിവിലേക്ക് ആളെ എടുക്കുമെന്ന് പറഞ്ഞ് പ്രതി ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. […]

Continue Reading

കൂറ്റൻ പതാക ഉയർത്താൻ ഒരുങ്ങി കൊഴുവണ നിവാസികൾ

ആസാദിക അമൃത് മഹോത്സവം:കൂറ്റൻ പതാക ഉയർത്തി ചരിത്രത്തിന്റെ ഭാഗമാവാൻ കൊഴുവണ നിവാസികൾ. രാജ്യം 75-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ആഘോഷത്തിന്റെ ആരവം വാനോളം ഉയർത്താൻ കാത്തിരിക്കുകയാണ് കൊഴുവണ എന്ന കൊച്ചു ഗ്രാമം. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികമായ ഇത്തവണ നിരവധി പ്രത്യേകതകൾ കൊണ്ടാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. വാർഷികാഘോഷത്തിന്റെ ഭാഗമായി മുൻ വർഷത്തെ അപേക്ഷിച്ച് ആഗസ്റ്റ് 13 മുതൽ വീടുകളിലും സ്ഥാപനങ്ങളിലും പതാകകൾ ഉയർത്താം. പതാക നിയമത്തിൽ വന്ന മാറ്റം അനുസരിച്ച് പതാകയുടെ വലിപ്പത്തിലും മാറ്റങ്ങൾ […]

Continue Reading

പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹം; സ്വർണവും കാറും തട്ടിയയാൾ പിടിയിൽ

കോട്ടക്കൽ: ഉന്നത പൊലീസ് ഉദ്യോഗസ്ഥാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവിധയിടങ്ങളിൽ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയിരുന്നയാൾ പിടിയിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശി പാലേരി കാപ്പുമലയിൽ അൻവറിനെയാണ് അറസ്റ്റ് ചെയ്തത്. വിവിധയിടങ്ങളിൽ വിവാഹം കഴിച്ച് സ്വർണാഭരണങ്ങളും കാറും കൈവശപെടുത്തിയ ഇയാൾ ഒളിവിലായിരുന്നു.കൊടുവള്ളി വാവാടുള്ള ഭാര്യവീട്ടിൽ നിന്നും കോട്ടക്കൽ പൊലീസ് ഇൻസ്പെക്ടർ എം.കെ. ഷാജിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Continue Reading

ഡി.വൈ.എഫ്.ഐ നിവേദനം നൽകി

പനമരം: പനമരം ഹൈസ്കൂൾ റോഡിന്റെ മുൻവശത്തെ വെള്ളക്കെട്ട് കാരണം വിദ്യാർത്ഥികളും ഡയാലി സീസ് രോഗികളും അനുഭവിച്ച് വരുന്ന ബുദ്ധിമുട്ട് അടിയന്തിരമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പനമരം ടൌൺ സെക്രട്ടറി ഹബീബ് എം പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.

Continue Reading