നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് പിൻവലിക്കണം

Wayanad

മുട്ടിൽ: പാവപ്പെട്ട നിത്യരോഗികളുടെ മെഡിസിൻ വില വർദ്ധനവും, നിത്യോപയോഗ സാധനങ്ങളുടെ വർദ്ധിപ്പിച്ച ജി എസ് ടി യും ഒഴിവാക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുട്ടിൽ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു.
മുട്ടിൽ പഞ്ചായത്ത് അംഗം കെ. എ. കുഞ്ഞമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്എം.കെ. ജെയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വി. ഫൈസൽ സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറികെ.എൻ.ലജീഷ് “പരിഷത്ത് എന്ത്, എന്തിന്”എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഹരിത ഭവന പദ്ധതി സംബന്ധിച്ച് കൽപ്പറ്റ മേഖല പ്രസിഡന്റ് പി. ജനാർദ്ദനൻ ക്ളാസ് എടുത്തു. എ. കെ. മത്തായി, ആനീസ് സെബാസ്റ്റ്യൻ, വി. വേണുഗോപാൽ ജനകൻ, എ.എൻ. ഷൈലജ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *