സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

കൊച്ചി: റഷ്യയുടെ യുക്രൈൻ യുദ്ധത്തിൽ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാമിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. യുക്രൈന്‍ യുദ്ധവും തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധവും മൂലധന വിപണിയിലെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇന്നു വ്യാപാരം പുനരാരംഭിച്ച ഓഹരി വിപണി കനത്ത നഷ്ടത്തിലാണ് തുടരുന്നത്. സെന്‍സെക്‌സ് 1500ലേറെയും നിഫ്റ്റി 450ഓളവും പോയിന്റ് […]

Continue Reading

മാനന്തവാടിയിൽ വാഹനാപകടം 2 യുവാക്കൾക്ക് പരിക്ക്

മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ വാടേരി ശിവക്ഷേത്രത്തിന് സമീപം ബൈക്കും ഗുഡ്സും കുട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർക്ക് പരിക്ക്.മുട്ടിൽ മാണ്ടാട് സ്വദേശി പ്രസാദ് (32), ഗണേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം. പ്രസാദിന്റെ പരിക്ക് ഗു രുതരമാണ്.

Continue Reading

സല്യൂട്ട് തിയേറ്ററിലേക്കില്ല; സോണി ലിവിലൂടെ പ്രേക്ഷകരിലേക്ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് ഒടിടിയില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു. സോണി ലിവിലൂടെ ചിത്രം ഉടന്‍തന്നെ പ്രദര്‍ശനത്തിനെത്തുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ്. സല്യൂട്ട്.ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.

Continue Reading

ഉപരോധം:അമേരിക്കന്‍ എക്‌സ്പ്രസും നെറ്റ്ഫ്‌ളിക്‌സും ടിക്ക് ടോക്കും റഷ്യയിലെ പ്രവര്‍ത്തനം നിര്‍ത്തി

മോസ്കോ: യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. ധനകാര്യ സ്ഥാപനങ്ങൾക്ക്പിന്നാലെ ഒടിടി പ്ലാറ്റ് ഫോമായ നെറ്റഫ്ലിക്സും ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോകും റഷ്യയിലെ സേവനം പൂർണമായും നിർത്തി. . യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

Continue Reading

കെഎസ്ആർടിസി ബസിലെ അതിക്രമം; പൊലീസ് കേസെടുത്തു

കെഎസ്ആർടിസി ബസിൽ യുവതി അതിക്രമത്തിന് ഇരയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബസ് കണ്ടക്ടർക്കെതിരെയും മോശമായി പെരുമാറിയ ആൾക്കെതിരേയുമാണ് കേസെടുത്തത്. യുവതിയുടെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്തത്.അതേസമയം, കെഎസ്ആർടിസി ബസിൽ സഹയാത്രികനിൽനിന്ന് മോശമായ അനുഭവം നേരിട്ട കോഴിക്കോട് സ്വദേശിനിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ഫോണിൽ സംസാരിച്ചു. വിഷയം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസി സിഎംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. ബസ് യാത്രക്കാരുടെ സുരക്ഷിത യാത്ര ജീവനക്കാരുടെ ചുമതലയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം […]

Continue Reading

പാണക്കാട് തങ്ങള്‍ക്ക് വിട നൽകി നാട്

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് രാഷ്ട്രീയ കേരളം വിട നൽകി.ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാഅത്ത് പള്ളിയിൽ ഖബറടക്കി. തിരക്ക് നിയന്ത്രണാതീതമായതോടെ ഖബറക്കം നേരത്തെയാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ടൗൺഹാളിൽ എത്തി അന്തിമോപചാരമർപ്പിച്ചു.പതിറ്റാണ്ടുകാലം കേരളത്തിലെ മുസ്‌ലിം സമൂഹത്തിൻറെ രാഷ്ട്രീയ, ആത്മീയ നെടുനായകത്വം വഹിച്ച അതികായനാണ് നാട് വിടചൊല്ലിയത്. കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മതേതരകേരളത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾക്ക് പതിനായിരങ്ങൾ നിറകണ്ണുകളോടെ അന്ത്യയാത്ര നൽകി. പാണക്കാട്ടെ ജുമാമസ്ജിദിനു തൊട്ടടുത്ത് പിതാവ് പി.എം.എസ്.എ […]

Continue Reading

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,476 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,476 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകൾ 60,000-ൽ താഴെയായി. സജീവ കേസുകളുടെ എണ്ണം 59,442 ആണ്, ഇത് മൊത്തം കേസുകളുടെ 0.14 ശതമാനമാണ്. കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 42,962,953 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആകെ മരണം 5,15,036 ആണ്. രാജ്യവ്യാപകമായി രോഗമുക്തി നിരക്ക് 98.66 ശതമാനമായി ഉയർന്നപ്പോൾ മരണനിരക്ക് 1.20 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,754 പേർ കൊവിഡിൽ നിന്ന് മുക്തി […]

Continue Reading

കെ എസ് ആര്‍ ടി സി ബസില്‍ ലൈംഗിക അതിക്രമമെന്ന് പരാതിയുമായി അധ്യാപിക

കെ എസ് ആര്‍ ടി സി ബസില്‍ ലൈംഗിക അതിക്രമമെന്ന് പരാതി. കോഴിക്കോട്ടെ ഒരു അധ്യാപികയാണ് തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നത്. പരാതി നല്‍കിയിട്ടും കണ്ടക്ടര്‍ നോക്കി നിന്നുവെന്നും ഇവര്‍ ആരോപിച്ചു. തനിക്ക് നേരിട്ട അതിക്രമത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അധ്യാപിക പറഞ്ഞു. അതിക്രമത്തെക്കാള്‍ തന്നെ വേദനിപ്പിച്ചത് താന്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ പിന്തുണ നല്‍കാതിരുന്ന കണ്ടക്ടറുടെ പെരുമാറ്റമാണെന്ന് ഇവര്‍ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ കൂടെ നില്‍ക്കാതെ കുറ്റപ്പെടുത്തുമ്പോള്‍ അതിക്രമം നേരിട്ട സ്ത്രീകളുടെ ആത്മവിശ്വാസം […]

Continue Reading

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. പിഎംഎസ്എ പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായി ഹൈദരലി തങ്ങൾ 1947 ജൂൺ 15 പാണക്കാടാണ് ജനിച്ചത്. പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, പാണക്കാട് ഉമറലി ശിഹാബ് തങ്ങൾ എന്നിവരും സാദിഖലി ശിഹാബ് […]

Continue Reading

സംസ്ഥാനത്ത് നാളെ മുതൽ റേ​ഷ​ന്‍ കടക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ല്‍ മാറ്റം

സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ ക​ട​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ മാ​റ്റം വ​രു​ത്തി​യ​താ​യി മ​ന്ത്രി ജി.​ആ​ര്‍.അ​നി​ല്‍. ഇ​തു പ്ര​കാ​രം രാ​വി​ലെ എ​ട്ടു മു​ത​ല്‍ 12 വ​രെ​യും വൈ​കീ​ട്ട് നാ​ലു മു​ത​ല്‍ ഏ​ഴു വ​രെ​യും റേ​ഷ​ന്‍ ക​ട​ക​ള്‍ തു​റ​ക്കും. ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം സം​സ്ഥാ​ന​ത്ത് 1,71,733 പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ ന​ല്‍​കി​യ​താ​യും മ​ന്ത്രി അറിയിച്ചു. ജ​നു​വ​രി 31 വ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ 1,67,032 കാ​ര്‍​ഡു​ക​ള്‍ മു​ന്‍​ഗ​ണ​ന കാ​ര്‍​ഡു​ക​ളാ​ക്കി മാ​റ്റി ന​ല്‍​കി. പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍​ക്കും കാ​ര്‍​ഡു​ക​ള്‍ മാ​റ്റി ന​ല്‍​കു​ന്ന​തി​നും […]

Continue Reading