ഫുട്ബോൾ ടൂർണമെന്റ് ; ലോഗോ പ്രകാശനം ചെയ്തു

എടവക:കരീമ ഡേറ്റ്സ് പാലമുക്ക് വിന്നേഴ്സ് പ്രൈസ് മണിക്കും,സൈദ് അബ്ദുള്ള മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടക്കുന്ന റീലോഡ് & സ്പ്ലാഷ് രണ്ടേനാൽ അഖില കേരള ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 11,12 തീയതികളിൽ പാലമുക്ക്‌ ടർഫ് മൈതാനിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സാംസ്കാരിക രാഷ്ട്രീയ കലാകായിക രംഗങ്ങളിലെ വിശിഷ്ടവ്യക്തികളെ പങ്കെടുപ്പിക്കുന്ന മഹാ മാമാങ്കത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

Continue Reading

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മൗനജാഥയും അനുശോചന യോഗവും നടത്തി

മാനന്തവാടി : ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത വൈസ് പ്രസിഡന്റും വയനാട് ജില്ലാ ഖാളിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിലെ പൗരാവലി അനുശോചിച്ചു.ടൗണിൽ മൗനജാഥയും യോഗവും നടത്തി. വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ. ജയലക്ഷ്മി, പി.വി. സഹദേവൻ, ഇ.ജെ. ബാബു, ജസ്റ്റിൻ ബേബി, എൻ.കെ. വർഗ്ഗീസ്, ജോസഫ് കളപ്പുര, സി.എച്ച്. ജയചന്ദ്രൻ, കെ. ഉസ്മാൻ, ലത്തീഫ് അഞ്ചുകുന്ന്, അസീസ് […]

Continue Reading

മയക്കുമരുന്നും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കുപ്പാടിത്തറ: പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ ജയനും സംഘവും കുപ്പാടിത്തറ ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡി എംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി അഞ്ച് യുവാക്കളെ പിടികൂടി. കല്‍പ്പറ്റ റാട്ടകൊല്ലി പാലക്കുന്നില്‍ വീട്ടില്‍ പി.കെ മുഹമ്മദ് സിനാന്‍, മൂപ്പൈനാട് പുതുക്കാട് വടക്കേയില്‍ വീട്ടില്‍ വി.ബഷീര്‍, മൂപ്പൈനാട് വടക്കേയില്‍ കെ.അനസ്, കണ്ണൂര്‍ അഞ്ചരക്കണ്ടി കല്ലായി ചന്ദ്രോത്ത് വീട്ടില്‍ എം സജാസ്, മലപ്പുറം മറയൂര്‍ മതിവളപ്പില്‍ അല്‍ത്താഫ് ബര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 4.75 ഗ്രാം […]

Continue Reading

യുവതി ബസിൽ അപമാനിക്കപ്പെട്ട സംഭവം; കെ.എസ്.ആർ.ടി.സി ഡ്രൈവർ കം കണ്ടക്ടർക്ക് സസ്‌പെൻഷൻ

കോഴിക്കോട്ട് യുവതി ബസിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ കം കണ്ടക്ടർക്ക് സസ്‌പെൻഷൻ. വി.കെ ജാഫറിനെയാണ് സസ്‌പെൻഡ് ചെയ്തത്. യുവതിയെ ഉപദ്രവിച്ച വ്യക്തിക്കും പരാതി പരിഹരിക്കാൻ ഇടപെടാതിരുന്ന കണ്ടക്ടർക്കുമെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുമ്പോഴാണ് അധ്യാപികയായ യുവതിയെ സഹയാത്രികൻ മോശമായി സ്പർശിച്ചത്. ഉടൻ തന്നെ എഴുന്നേറ്റുനിന്ന് എല്ലാവരും കേൾക്കെ എന്തുവൃത്തികേടാണ് കാണിക്കുന്നതെന്ന് അധ്യാപിക ചോദിച്ചു. അയാൾ സോറി പറഞ്ഞു. എന്നാൽ അയാൾ പിറകിൽ തന്നെയുള്ളതിനാൽ പേടി തോന്നിയെന്ന് അധ്യാപിക പറഞ്ഞു. […]

Continue Reading

പെൺകരുത്തിന് ഐക്യദാർഡ്യമായി വ്ളോഗർമാരും വനിതാ മാധ്യമ പ്രവർത്തകരും ചീങ്ങേരി മലകയറി

കൽപ്പറ്റ:വനിതാദിനത്തോടനുബന്ധിച്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കേരളത്തിലെ വിവിധ ഭാഗത്ത് നിന്നുള്ള ഇരുപതഞ്ചിലധികം വനിതാ യൂടൂബര്‍മാര്‍ ചീങ്ങേരി മല കയറി.ലോകം യുദ്ധ ഭീതിയില്‍ വിറങ്ങലിക്കുമ്പോള്‍ കൂടുതല്‍ ദുരിതം പേറേണ്ടി വരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വനിതാ വ്‌ളോഗര്‍മാര്‍ വനിതാ ദിനത്തോടനുബന്ധിച്ച് ചീങ്ങേരി മലകയറിയത്.ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരള (ഓമക്ക്) ഉൾപ്പടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഞായറാഴ്ച ഉച്ചക്കുശേഷം നടന്ന ട്രക്കിങില്‍ 50 തില്‍ അധികം വനിതകള്‍ പങ്കെടുത്തു.സാഹസികതയുംദൃശ്യഭംഗിയും കൂടി ചേര്‍ന്ന ചീങ്ങേരി മലയിലേക്കുള്ള ട്രക്കിങ് […]

Continue Reading

സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്‍റെ പുതിയ സംസ്ഥാന അധ്യക്ഷന്‍

മലപ്പുറം: മുസ്ലിം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ദേശീയ അധ്യക്ഷൻ കെ.എം.ഖാദർ മൊയ്തീനാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് ലീഗിന് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്. ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരനും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്നു സാദിഖലി തങ്ങൾ. ലീഗ് ഉന്നതാധികാരസമിതി അംഗമായ അദ്ദേഹം ഹൈദരലി തങ്ങൾ ചികിത്സയിൽ കഴിയുന്ന സമയത്ത് പാർട്ടിയുടെ ചുമതല നിർവഹിച്ചിരുന്നു. ദേശീയ […]

Continue Reading

മൗനജാഥയും അനുശോചന യോഗവും ഇന്ന്

മാനന്തവാടി: കഴിഞ്ഞ ദിവസം അന്തരിച്ച ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും വയനാട് ജില്ലാ ഖാളിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് മാനന്തവാടിയില്‍ മൗനജാഥയും അനുശോചന യോഗവും നടക്കും.ഇന്ന് വൈകുന്നേരം 5 മണിക്ക് മുനിസിപ്പല്‍ ഓഫീസ് പരിസരത്തു നിന്നും മൗനജാഥ ആരംഭിച്ച് ഗാന്ധി പാര്‍ക്കില്‍ സമാപിക്കും. തുടര്‍ന്നു നടക്കുന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ, മത , സാമുദായിക നേതാക്കള്‍ ഹൈദരലി തങ്ങളെ അനുസ്മരിച്ച് […]

Continue Reading

പെട്രോൾ ഡീസൽ വില ഇന്ന് ഉയരും? ലിറ്ററിന് 25 രൂപ വരെ ഉയർന്നേക്കും

ദില്ലി : 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ന്  അവസാനിക്കാനിരിക്കെ ഇന്ധന വില കൂടുമെന്ന പ്രതീതി ശക്തമാകുന്നു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയർന്നു നിൽക്കുന്നതിനാൽ വോട്ടിംഗ് കഴിഞ്ഞാലുടൻ ഇന്ധനവില ഉയരും എന്നാണ് വിലയിരുത്തൽ. ആഗോളവിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 130 ഡോളർ വരെ എത്തി. അന്താരാഷ്ട്ര വിപണിയിൽ  ക്രൂഡ് ഓയിൽ വിലയിൽ അസാധാരണ കുതിപ്പാണ് നടക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 130 ഡോളർ വരെ ഉയർന്നു.  13 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. […]

Continue Reading

ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു

മാനന്തവാടി: കേരള സിവില്‍ ഡിഫന്‍സ് ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി ഫയര്‍ സ്‌റ്റേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ അപകട സാധ്യതയുള്ള പുഴയോരങ്ങളില്‍ ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പഴശ്ശി പാര്‍ക്ക് ബോട്ട് സര്‍വ്വീസ്, പാണ്ടികടവ് പാലത്തിന് സമീപം, വള്ളിയൂര്‍കാവ് അമ്പലത്തിന് മുന്‍വശം പുഴയോരം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.എ.എസ്.ടി.ഒ ജയിംസ് പി, സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍ കെ.യു ചാക്കോ അക്ഷര എന്നിവര്‍ നേതൃത്വം നല്‍കി.

Continue Reading

മാളവികയ്ക്ക് സ്വീകരണം നല്‍കി

നല്ലൂര്‍നാട്: യുദ്ധക്കെടുതികളുടെ ദുരിത പര്‍വ്വം താണ്ടി നാട്ടിലെത്തിയ മാളവികയ്ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നല്ലൂര്‍നാട് മണ്ഡലം കമ്മറ്റി സ്വീകരണം നല്‍കി. തോട്ടത്തില്‍ വിനോദ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ വെച്ച് ഡിസിസി ജനറല്‍ സെക്രട്ടറിയും എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ എച്ച്.ബി പ്രദീപ് മാസ്റ്റര്‍ ഉപഹാരം കൈമാറി. സി.പി ശശിധരന്‍ ,ഷില്‍സന്‍ മാത്യു, എ.എം രാജു, യു.എ പൗലോസ്, റെനീഷ് ജോര്‍ജ്, നിധിന്‍ ജോസ്, ജോബിന്‍സ് ജോയ് വിപിന്‍ സാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

Continue Reading