യുപിയിലെ വിജയം ആർജവം പകരുന്നുവെന്ന് സുരേഷ് ഗോപി എം പി

ബത്തേരി:യുപിയിലെ വിജയം ആർജവം പകരുന്നുവെന്ന് സുരേഷ് ഗോപി എം പി.ഉത്തർപ്രദേശിലെ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കിയതിന് സ്ത്രീകളാണ് യോഗിയെ വിജയിപ്പിച്ചത്. കോൺഗ്രസ് മുക്ത ഭാരതത്തിന്റെ പ്രധാന സൂചനയാണീ ചരിത്ര വിജയമെന്നും യോഗിക്ക് വോട്ടുചെയ്യരുതെന്ന് പിണറായി വിജയൻ പ്രസ്താവന ഇറക്കിയിട്ടും യു.പി കേരളം പോലെയാകരുതെന്ന യോഗിയുടെ അദ്യർത്ഥന യുപിയിലെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും സുരേഷ് ഗോപി പറഞ്ഞു.

Continue Reading

തെരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കുന്നു; AAP യ്ക്ക് ആശംസകൾ നേർന്ന് സിദ്ദു

പഞ്ചാബിൽ കോൺ​ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിം​ഗ് സിദ്ദു. തെരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു. ജനങ്ങളുടെ തീരുമാനം ദൈവത്തിന്റെ തീരുമാനമാണ്. പഞ്ചാബിലെ ജനങ്ങളുടെ തീരുമാനം അം​ഗീകരിക്കുന്നു, ആം ആ​ദ്മിക്ക് ആശംസകളെന്നും സിദ്ദു ട്വീറ്റ് ചെയ്തു.പഞ്ചാബിലെ തോൽവിക്ക് പിന്നാലെ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റലില്‍ മിനുട്ടുകള്‍ക്ക് മുന്‍പാണ് രാഹുലിന്‍റെ വാക്കുകൾ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.രാഹുലിന്‍റെ പ്രസംഗത്തിന്‍റെ ഒരു ഭാഗമാണ് ട്വീറ്റില്‍ […]

Continue Reading

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി

വനിതാ ഏകദിന ക്രിക്കറ്റ് ലോകപ്പിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ന്യൂസിലൻഡ് 62 റൺസിന് ഇന്ത്യയെ തോൽപ്പിച്ചു. മികച്ച ബാറ്റിംഗ് പുറത്തെടുത്ത അമി സറ്റർദ് വൈറ്റാണ് പ്ലെയർ ഓഫ് ദി മാച്ച്.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. 75 റൺസെടുത്ത അമി സറ്റർദ് വൈറ്റാണ് കീവീസ് നിരയിലെ ടോപ് സ്കോറർ . അമേലിയ കെർ അർധസെഞ്ചുറി നേടി. ഇന്ത്യൻ നിരയിൽ പൂജ വസ്ട്രാർക്കർ 4 വിക്കറ്റ് വീഴ്ത്തി. വിജയലക്ഷ്യവുമായി ഇറങ്ങിയ […]

Continue Reading

ഒടുവിൽ കടുവയെ പിടികൂടി

മാനന്തവാടി:മാനന്തവാടി കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനം വകുപ്പ് പിടികൂടി. വനം വകുപ്പ് സീനിയർ വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിൽ മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. നോർത്ത് വയനാട്, സൗത്ത് വയനാട്, വൈൽഡ് ലൈഫ് ഡി എഫ് ഒ മാരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.

Continue Reading

വാഹനത്തിലും മറ്റുമായ അനധികൃത കച്ചവടം നിയന്ത്രിക്കണം:കെ ആർ എഫ് എ

മാനന്തവാടി : വാഹനത്തിലും തെരുവോരങ്ങളിലും സ്കൂളുകളും വീടുകളും കേന്ദ്രീകരിച്ചുള്ള യാതൊരു നിയമ വ്യവസ്ഥകളും പാലിക്കാത്ത അധികൃത കച്ചവടം നിയന്ത്രിക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകിട റീട്ടെയിൽ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന ഇത്തരത്തിലുള്ള കച്ചവടങ്ങൾ നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ്കൾ തയ്യാറാകണമെന്ന് പ്രവർത്തകസമിതി യോഗം ശക്തമായി ആവശ്യപ്പെട്ടു..യോഗത്തിൻറെഉദ്ഘാടനം ജില്ല ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് യു വി മെഹബൂബ് അധ്യക്ഷത വഹിച്ചു ജില്ല പ്രസിഡൻറ് അൻവർ കെ സി […]

Continue Reading

എൻ.വൈ.സി വയനാട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

കല്പറ്റ:എൻ സി പി യുടെ യുവജന സംഘടനയായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ്‌ ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.എൻ സി പി ജില്ലാ പ്രസിഡന്റ്‌ ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ്‌ സി ആർ സജിത്ത് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. എൻ സി പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, വന്ദന ഷാജു,അനൂപ് ജോജോ, സലീം കടവൻ, എ കെ രവി,എ പി ഷാബു,ജൂലേഷ്, സനൽ മൂലക്കുടി, പി […]

Continue Reading

സെൻസെക്‌സിൽ 1,128 പോയന്റിന്റെ കുതിപ്പ്

മുംബൈ: ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകൾ വ്യാഴാഴ്ചയും വിപണിയെ തുണച്ചു. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും ഉറ്റുനോക്കുകയാണ് നിക്ഷേപകർ. നിഫ്റ്റി 16,650 കടന്നുമുന്നോട്ടുപോകുകയാണ്. ആന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ 12ശതമാനത്തിലേറെ ഇടിവുണ്ടായതാണ് ഓഹരി സൂചികകൾ നേട്ടമാക്കിയത്. സെൻസെക്സ് 1,128 പോയന്റ് ഉയർന്ന് 55,775ലും നിഫ്റ്റി 314 പോയന്റ് നേട്ടത്തിൽ 16,659ലുമാണ് വ്യാപാരം ആരംഭിച്ചത്.

Continue Reading

പഞ്ചാബിൽ കോൺഗ്രസ് തോൽവിയിലേക്ക്; എഎപിക്ക് വമ്പൻ ലീഡ്

അമൃത്സർ: എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെക്കുന്ന രീതിയിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വമ്പൻ ലീഡ്. ഭരണത്തിലുള്ള കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് എഎപി മുന്നേറ്റം. ശിരോമണി അകാലിദളും കോൺഗ്രസിന് പിന്നാലെയുണ്ട്. ആദ്യ ഘട്ട ഫലമനുസരിച്ച് എഎപി ഇതിനോടകം 83 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. കോൺഗ്രസ് 18 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. ശിരോമണി അകാലിദൾ എട്ട് സീറ്റിൽ മുന്നിലാണ്. അമൃത്സർ ഈസ്റ്റിൽ മത്സരിക്കുന്ന പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു ഏറെ പിന്നിലാണ്. മുഖ്യമന്ത്രി ചരൺജിത് സിങ് […]

Continue Reading

സ്വർണവിലയിൽ റെക്കോർഡ് ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 38560 രൂപയുമാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില.

Continue Reading

പഞ്ചാബ് തൂത്തുവാരാൻ ആം ആദ്മി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പഞ്ചാബിലും ഗോവയിലും കോൺഗ്രസിന് വൻ തിരിച്ചടി. പഞ്ചാബിൽ ആം ആദ്മി പാർട്ടി ഏകദേശം ഭരണമുറപ്പിച്ചിട്ടുണ്ട്. ഫലസൂചനകൾ പ്രകാരം 90 സീറ്റുകളിൽ ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് വെറും 18 സീറ്റുകളിൽ മാത്രമാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. ശിരോമണി അകാലിദൾ രണ്ട് സീറ്റിലും ബിജെപി മൂന്ന് സീറ്റിലും മുന്നിട്ട് നിൽക്കുന്നുഗോവയിൽ ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് പോകുകയാണ്. ഫലസൂചനകൾ പ്രകാരം 21 സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. ആദ്യ ഘട്ടത്തിൽ […]

Continue Reading