ഇന്ത്യയ്‌ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങല്‍ മാത്രം ബാക്കി നില്‍ക്കെ എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. എതിരാളികളുടെ 20 വിക്കറ്റുകള്‍ വീഴ്ത്താനുള്ള മാര്‍ഗം ഞങ്ങള്‍ കണ്ടെത്തിയെന്നും 400 ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്നത്തെ ടീമിന് അറിയാമെന്നും റൂട്ട് പറഞ്ഞു.
‘നേരത്തെ എവേ മത്സരങ്ങളില്‍ 20 വിക്കറ്റ് വീഴ്ത്താന്‍ ഞങ്ങള്‍ വളരെ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ 20 വിക്കറ്റ് വീഴ്ത്താനുള്ള മാര്‍ഗം ഞങ്ങള്‍ക്കറിയാം. കൂടുതല്‍ സ്ഥിരയതോടെ ബാറ്റ് ചെയ്യാനും 400 മുകളില്‍ സ്‌കോര്‍ ചെയ്യാനും ഇന്നത്തെ ടീമിന് സാധിക്കും. അവസാന 12,13 ടെസ്റ്റില്‍ ആറ് ഏഴ് തവണ ഞങ്ങള്‍ 400ന് മുകളില്‍ സ്‌കോര്‍ നേടി. അത് വലിയ നേട്ടമാണ്.’‘ശക്തമായ പോരാട്ടം നടക്കുന്ന എവേ മത്സരങ്ങളില്‍ ഇത്തരത്തിലുള്ള പ്രകടനങ്ങളാണ് ആവശ്യം. മികച്ച താരനിരയാണ് ഇംഗ്ലണ്ടിന്റേത്. എതിരാളികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ച പ്രകടനം നടത്താന്‍ ഇന്നത്തെ ടീമിന് സാധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാനും മനസിലാക്കാനുമുള്ള ശ്രമത്തിലാണ് താരങ്ങള്‍’ റൂട്ട് പറഞ്ഞു.ഫെബ്രുവരി അഞ്ചിനാണ് നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്. ചെന്നൈയും അഹമ്മദാബാദുമാണ് വേദികള്‍. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ചെന്നൈ വേദിയാകുമ്പോള്‍ ബാക്കി മത്സരങ്ങള്‍ അഹമ്മദാബാദില്‍ നടക്കും. കരിയറിലെ 100ാം ടെസ്റ്റാണ് റൂട്ട് ചെന്നൈയില്‍ കളിക്കുക.