സിവില്‍ സര്‍വീസ് പരീക്ഷ; ജേതാക്കളെ സി.പി.ഐ.എം അനുമോദിച്ചു

General

ബത്തേരി :ഈ വര്‍ഷത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 542 മത് റാങ്ക് നേടി യ ബത്തേരി നായ്ക്കട്ടി സ്വദേശി ഹസ്സന്‍ ഉസൈദിനേയും 553 ആം റാങ്ക് നേടിയ മഞ്ജു ചന്ദ്രനെയും സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉപഹാരം നല്‍കി.നായ്ക്കട്ടി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈന്‍ മാസ്റ്ററുടെയും മുത്തങ്ങ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പ്രധാനഅധ്യാപികയായ സൈനബ യുടെയും മകനാണ് ഹസ്സന്‍ ഉസൈദ്,ഹോം ഗാര്‍ഡായ കാട്ടിക്കുളം ഓലിയോട് അറക്കല്‍ രാമചന്ദ്രന്റെയും,പത്മയുടേയും മകളാണ് മഞ്ജു ചന്ദ്രന്‍.

Leave a Reply

Your email address will not be published. Required fields are marked *