ജമ്മുകശ്മീരിൽ ജെയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ കത്വയിൽ ഭീകരനെ വധിച്ചതായി ജമ്മു കശ്മീർ പൊലീസ്. ജെയ്‌ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ടത്. കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സിആർപിഎഫും ജമ്മു കശ്മീർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്. രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചത്. “കത്വ ജില്ലയിലെ ബില്ലാവർ പ്രദേശത്ത് സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഒരു പാകിസ്താൻ ജെയ്ഷ് ഭീകരനെ വധിച്ചു,” ജമ്മു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ബിഎസ് ടുട്ടി പ്രസ്താവനയിൽ […]

Continue Reading

രൂപ സര്‍വകാല തകര്‍ച്ചയില്‍; ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുന്നു

ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച തുടരുന്നു. ഒരു ഡോളറിന് 91 രൂപ 82 പൈസ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടരുന്നത്. ഒരു ഘട്ടത്തില്‍ മൂല്യം 92 രൂപയ്ക്ക് തൊട്ടടുത്തു വരെ എത്തി. ഡോളര്‍ വിറ്റഴിച്ച് ആര്‍ബിഐ നടത്തിയ ഇടപെടലാണ് കൂടുതല്‍ പതനം ഒഴിവാക്കിയത്. (Rupee Falls To Record Low Of 92 Against US Dollar) ഗ്രീന്‍ലാന്‍ഡ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളെ ആക്രമിക്കാനുള്ള ട്രംപിന്റെ നീക്കം ഉണ്ടാക്കിയ അരക്ഷിതാവസ്ഥയും മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങളുമാണ് മൂല്യം ചെയ്യാനുള്ള […]

Continue Reading

1987ന് മുൻപ് ഗുജറാത്തിൽ BJP ചെറിയ പാർട്ടി, അഹമ്മദാബാദ് നഗരസഭ ജയിച്ചതോടെ ഭരണം പിടിച്ചു, കേരളത്തിലും അത് സംഭവിക്കും; പ്രധാനമന്ത്രി

കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. അനന്ത പത്മനാഭൻ്റെ മണ്ണിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാരായണ ഗുരുവിനും മഹാത്മ അയ്യങ്കാളിക്കും മന്നത്ത് പത്മനാഭനും മുന്നിൽ നമിക്കുന്നു. തിരുവനന്തപുരത്തെ ജനങ്ങളോട് പ്രവർത്തകരോട്, നേതാക്കളോട് അവരുടെ പ്രയത്നം ഫലം കണ്ടതിൽ ആദരം അർപ്പിക്കുന്നുവെന്നും പ്രധനമന്ത്രി വ്യക്തമാക്കി. ഇവിടെ ഒരു പുതിയ ഊർജം ലഭിച്ചിരിക്കുന്നു. പ്രത്യാശ ലഭിച്ചിരിക്കുന്നു. കേരളത്തിൽ മാറ്റം ഉണ്ടായിരിക്കുന്നു. 1987ന് […]

Continue Reading

വിജയ് ചിത്രം ‘ജനനായകന്റെ’ സെൻസർ സർട്ടിഫിക്കറ്റ് തർക്കം; വിധി 27ന്

വിജയ് ചിത്രം ജനനായകന്റെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ 27ന് വിധി പറയും. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം എം ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. 27 ന് രാവിലെ പത്തരയ്ക്ക് ആദ്യകേസായി ജനനായകൻ പരിഗണിച്ചേക്കും. സുപ്രീംകോടതി നിർദേശ പ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു. കൗണ്ടർ അഫിഡവിറ്റ് സമർപ്പിയ്ക്കാൻ സിംഗിൾ ബെഞ്ച് സമയം അനുവദിച്ചില്ലെന്നും ചിത്രം റിവൈസിങ് കമ്മിറ്റിയ്ക്ക് വിട്ടുള്ള സിബിഎഫ്സി ചെയർമാന്റെ നിർദേശത്തെ […]

Continue Reading

അഹമ്മദാബാദ് വിമാന അപകടം: തകർന്ന വിമാനത്തിന് വർഷങ്ങളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു; ​​ഗുരുതര വെളിപ്പെടുത്തൽ

അഹമ്മദാബാദ് വിമാന അപകടത്തിൽ വൻ വെളിപ്പെടുത്തലുമായി വിസിൽ ബ്ലോവർ റിപ്പോർട്ട്. തകർന്ന വിമാനത്തിന് വർഷങ്ങളായി ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സിസ്റ്റം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 2022-ൽ തന്നെ വിമാനത്തിൽ വലിയ ഇലക്ട്രിക്കൽ തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നു. ഫൗണ്ടേഷൻ ഫോർ ഏവിയേഷൻ സേഫ്റ്റി അമേരിക്കൻ സെനറ്റിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. പല പ്രധാന സിസ്റ്റം ഭാഗങ്ങളും വീണ്ടും വീണ്ടും മാറ്റി. വിമാനം ഇന്ത്യയിൽ എത്തിയ ആദ്യദിവസം മുതൽ (2014 ഫെബ്രുവരി 1) പ്രശ്നങ്ങൾ തുടങ്ങി. 11 വർഷം […]

Continue Reading

കണ്ണൂരിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസ്; ശരണ്യയുടെ ശിക്ഷാവിധി ഇന്ന്

കണ്ണൂർ തയ്യിലിൽ ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞുകൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. കേസ് പരിഗണിച്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതി ശരണ്യ കുറ്റക്കാരി ആണെന്ന് കണ്ടെത്തിയിരുന്നു. 2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം. കേസിൽ ആൺസുഹൃത്തിനെ കോടതി വെറുതെ വിട്ടിരുന്നു. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഡാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കൃത്യമായ തെളിവുകൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെന്ന് തളിപ്പറമ്പ് അഡിഷണൽ […]

Continue Reading

‘എനിക്കെന്തെങ്കിലും സംഭവിച്ചാൽ‌ ഇറാനെ പൂർണമായി ഇല്ലാതാക്കാൻ നിർദേശം നൽകി’; ട്രംപ്

തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ ഭൂമിയിൽ തുടച്ച് നീക്കാൻ നിർദേശം നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂസ് നേഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. തനിക്കെതിരെ നടന്ന വധശ്രമം പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ ഭീഷണി. ഇറാൻ തനിക്കെതിരെയുള്ള വധശ്രമത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയാൽ ആ രാജ്യത്തെ പൂർണമായും നശിപ്പിക്കാൻ നിർദ്ദേശം നൽകി എന്നാണ് ട്രംപ് പറഞ്ഞത്. മനയിയുടെ ഭരണം അവസാനിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞയാഴ്ച പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. അതിനു പിന്നാലെ, തങ്ങളുടെ നേതാവിനെ ആക്രമിച്ചാൽ ആക്രമിക്കുന്നവരുടെ രാജ്യം ഇല്ലാതാക്കുമെന്ന് […]

Continue Reading

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തി; രേഖകൾ പിടിച്ചെടുത്ത് ED

ശബരിമല സ്വർണക്കൊള്ളയിലൂടെ ഉണ്ണികൃഷ്ണൻ പോറ്റി വൻ സ്വത്ത് സമ്പാദനം നടത്തിയെന്ന് ഇ ഡിയുടെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിക്കൂട്ടിയ ആസ്തി സംബന്ധിച്ച രേഖകൾ വീട്ടിൽ നിന്ന് ലഭിച്ചു. ശബരിമലയിലെ സ്പോൺസർഷിപ്പ് ഇടപാടുകളിൽ വൻ ക്രമക്കേടെന്നും കണ്ടെത്തൽ. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തു. തട്ടിപ്പിന് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു. ശബരിമലയിലെ മറ്റ് ക്രമക്കേടുകളിലും നിർണായക വിവരങ്ങൾ ഇഡിയ്ക്ക്. സ്മാർട്ട് ക്രിയേഷൻസിന്റെയും ഗോവർദ്ധന്റെയും ഇടപാടുകളിലും ദുരൂഹത. പ്രതികൾ തട്ടിപ്പിലൂടെ സമ്പാദിച്ച സ്വത്തുക്കൾ […]

Continue Reading

കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണു; ആലപ്പുഴയിൽ രണ്ട് വയസുകാരൻ മരിച്ചു

ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ട് വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു. ജിൻസി- ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീഴുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. കുഞ്ഞിനെ തിരഞ്ഞു നോക്കുന്നതിനിടെയാണ് കുളിമുറിയിലെ ബക്കറ്റിൽ വീണു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചുവരികയാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Continue Reading

ശബരിമല സ്വർണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ .അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും SIT കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യo വേണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ഹർജിയെ പ്രോസിക്യൂഷൻ എതിർത്തില്ല. പക്ഷേ ശക്തമായ ജാമ്യവ്യവസ്ഥകൾ പ്രതിയ്ക്ക് മേൽ ചുമത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കട്ടിളപ്പാളി കേസിൽ റിമാൻ്റിൽ തുടരുന്നതിനാൽ ദ്വാരപാലക ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് പുറത്ത് ഇറങ്ങാൻ […]

Continue Reading