സിലബസ് പരിഷ്‌കരണത്തിൽ പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകും: മന്ത്രി വി. ശിവൻകുട്ടി

കുട്ടികളുടെ സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രബോധം വളർത്തുന്നതിനും ഉതകുന്നതരത്തിൽ പാഠ്യേതര വിഷയങ്ങൾക്കുകൂടി പ്രാധാന്യം നൽകിയാകും സിലബസ് പരിഷ്‌കരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദേശീയ ഊർജ്ജ സംരക്ഷണ പക്ഷാചരണത്തിന്റെ ഭാഗമായി ബ്യുറോ ഓഫ് എനർജി എഫിഷ്യൻസിയുടെയും കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന്റെ സംസ്ഥാനതല മത്സരങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾക്കും പഠനത്തിൽ മുന്തിയ പരിഗണന നൽകണം. സമൂഹവുമായി ഇഴുകിച്ചേരാനും കാർഷിക രംഗത്ത് ഇടപെടൽ നടത്താനും മണ്ണിന്റെ മണമറിഞ്ഞ് നല്ല മനുഷ്യന്റെ മുഖമാകുന്നതിനുമെല്ലാം […]

Continue Reading

വാർഡ് ബോയ് താത്കാലിക് ഒഴിവ്

കഴക്കൂട്ടം സൈനിക സ്‌കൂളിലെ വാർഡ് ബോയ് തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ഡിസംബർ 15ന് രാവിലെ 9ന് നടക്കും. പത്താം ക്ലാസ് പാസായിട്ടുള്ളതും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 21,000 രൂപ ശമ്പളം ലഭിക്കും.

Continue Reading

തൊഴില്‍ നല്‍കാന്‍ കമ്പനികളെത്തി,ശ്രദ്ധേയമായി ‘നിയുക്തി’ തൊഴില്‍ മേള

ജില്ലയിലെ യുവതി യുവാക്കള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ഒരുക്കിയ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നിയുക്തി 2021 – മിനി തൊഴില്‍മേള ശ്രദ്ധേയമായി. രണ്ടായിരത്തില്‍ പരം ഉദ്യോഗാര്‍ത്ഥികളാണ് മേളയില്‍ പങ്കെടുത്തത്. പ്രമുഖ തൊഴില്‍ദായകരായ കല്യാണ്‍ സില്‍ക്‌സ്, ഭീമ ജ്വല്ലറി, ചെമണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ്, ഡി.എം.വിംസ്, ലിയോ ഹോസ്പിറ്റല്‍, ജി-ടെക് തുടങ്ങിയ 36 സ്വകാര്യ സ്ഥാപനങ്ങളും ഉദ്യോഗാര്‍ത്ഥികളെ തേടി തൊഴില്‍ മേളയിലെത്തി. ഓരോ സ്ഥാപനങ്ങള്‍ക്കും ഇന്റര്‍വ്യൂ നടത്തുന്നതിനായി പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിനായി എന്‍.എസ്.എസ്, എന്‍.സി.സി വളണ്ടിയര്‍മാരുടെ സേവനവും […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

പാണ്ടിക്കടവ് ചാമാടി പൊയിൽ മിച്ചഭൂമി റോഡ് എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീറ ഷിഹാബ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ജെൻസി ബിനോയ് , ഷൈനി ജോർജ് , ജോഷി വാണാക്കുടി മുസ്തഫ പാണ്ടിക്കടവ് തുടങ്ങിയവർ സംസാരിച്ചു

Continue Reading

പോസ്റ്റർ പ്രകാശനം ചെയ്തു

വനിത ശിശു വികസന വകുപ്പിന് കീഴിലെ വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവയടങ്ങുന്ന പോസ്റ്റർ ഡെപ്യൂട്ടി കളക്ടർ വി. അബൂബക്കർ (ഡിസാസ്റ്റർ മാനേജ്മെൻ്റ്) ജില്ലാ വനിത ശിശുവികസന ഓഫീസർ കെ.വി ആശമോൾക്ക് നൽകി പ്രകാശനം ചെയ്തു. ഓറഞ്ച് ദി വേൾഡ് ക്യാംപയിനിൻ്റെ ഭാഗമായി വിധവാ സെല്ലും, ഗാർഹിക പീഡനം തടയുന്നതിനായി പ്രവർത്തിക്കുന്ന ജില്ലാ തല മോണിറ്ററിംഗ് സെല്ലും സംയുക്തമായാണ് പരിപാടി നടത്തിയത്. വനിത സംരക്ഷണ ഓഫീസർ എ. നിസ്സ, ശിശു സംരക്ഷണ ഓഫീസർ ടി.യു. സ്മിത, വിമൺ സെൽ […]

Continue Reading

വേറിട്ടുനിന്ന്‌ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

ആദ്യം ഒരമ്പരപ്പായിരുന്നു നിവേദിന്റെ മുഖത്ത്‌. അമ്മയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ്‌ നഴ്‌സുമായ ദിവ്യ കൂടെനിന്ന്‌ ആത്മവിശ്വാസം പകര്‍ന്നപ്പോള്‍ സമ്മര്‍ദ്ദം ഒന്നയഞ്ഞു. സദസ്യരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ പകച്ചുനിന്ന കുഞ്ഞുമുഖത്ത്‌ പുഞ്ചിരി വിടരുന്നത്‌ കാണാമായിരുന്നു. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച” സർഗ്ഗം” അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ജില്ലാതല പരിപാടികള്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഇടമായിരുന്നു വേദി. തലച്ചോറിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ച്‌, ചലന വൈകല്യത്തിനും ചിലപ്പോള്‍ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന അസുഖമായ […]

Continue Reading

പ്രൊബേഷൻ പക്ഷാചരണം;മാധ്യമ ശിൽപശാല നടത്തി

സമൂഹത്തിൽ നടമാടുന്ന ക്രിമിനൽ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ മാത്രമല്ല പ്രതിവിധി. നല്ലനടപ്പു നിയമവും, സാമൂഹിക പ്രതിരോധ സേവനങ്ങളും ഇതിൻ്റെ ഭാഗമാണെന്ന് പ്രൊബേഷൻ പക്ഷാചരണ മാധ്യമ ശിൽപശാല ചർച്ച ചെയ്തു. സാമൂഹ്യ നീതി വകുപ്പ് , പ്രൊബേഷൻ ഓഫീസ്, പ്രസ് ക്ലബ്ബ് എന്നിവർ സംയുക്തമായി നടത്തിയ പ്രൊബേഷൻ പക്ഷാചരണ മാധ്യമ ശിൽപശാല കൽപ്പറ്റ ഡി.വൈ.എസ്.പി എം ഡി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സാഹചര്യങ്ങൾ കൊണ്ട് ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു പോയവരെ ജയിലിൽ അടക്കാതെ തന്നെ തെറ്റ് തിരുത്താനുള്ള […]

Continue Reading

അറിയാം ഇനി ഫയല്‍ നീക്കങ്ങള്‍ വിരല്‍ തുമ്പില്‍ റവന്യൂ ഓഫീസുകള്‍

വില്ലേജ് ഓഫീസുകള്‍ മുതല്‍ ജില്ലാ ആസ്ഥാന ഓഫീസായ കളക്‌ട്രേറ്റ് വരെയുളള റവന്യൂ ഓഫീസുകളിലെ ഫയല്‍ നീക്കം സമ്പൂര്‍ണ്ണമായി ഇ-ഓഫീസ് സംവധാനം വഴിയായി. ഈ സംവിധാനം മുഴുവന്‍ റവന്യൂ ഓഫീസുകളിലും നടപ്പാക്കിയ രാജ്യത്തെ ആദ്യത്തെ ജില്ലയായും വയനാട് മാറി. സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ തൽസ്ഥിതി വിവരങ്ങള്‍ അറിയാനും പൊതുജനങ്ങള്‍ ഇനി മുതല്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ല. വിവരങ്ങളെല്ലാം ഒറ്റ ക്ലിക്കില്‍ ലഭ്യമാകും. 60 ലക്ഷം രൂപയോളം ചെലവിട്ടാണ് റവന്യൂ ഓഫീസുകളിലെ ഫയല്‍ നീക്കങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലെനിലേക്ക് മാറ്റിയത്. കളക്‌ട്രേറ്റുകളില്‍ ഡി സി […]

Continue Reading

ഗുജറാത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

സിംബാബ്‌വെയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിലേക്ക് യാത്ര ചെയ്ത വ്യക്തിക്ക് കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോൺ ബാധിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പാണ് ഇയാൾ സിംബാബ്‌വെയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ സ്‌ക്രീനിംഗിൽ ഇദ്ദേഹത്തിന് കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന്, അധികൃതർ ഈ വ്യക്തിയുടെ സാമ്പിൾ ജീനോം സീക്വൻസിംഗിനായി പൂനെയിലെ ലാബിലേക്ക് അയക്കുകയായിരുന്നു.

Continue Reading

കേരളത്തില്‍ ഒമിക്രോണ്‍ സംശയിക്കുന്ന മൂന്ന് പേരുടെ പരിശോധനാഫലം രണ്ട് ദിവസത്തില്‍

കേരളത്തില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ സംശയിക്കുന്ന മൂന്ന് പേരുടെ ജനിതക പരിശോധനാഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കും. രാജ്യം ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്ന് വന്ന രണ്ട് പേരും അതില്‍ ഒരാളുടെ അമ്മയും കോവിഡ് പോസിറ്റീവായി നിരീക്ഷണത്തില്‍ കഴിയുകയാണ്. യുകെയില്‍ നിന്ന് വന്ന് കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട്ടെ ഡോക്ടറും സമ്പര്‍ക്കത്തിലൂടെ രോഗബാധിതയായ അമ്മയുമാണ് ബീച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ മാസം 21 ന് ആണ് ഡോക്ടര്‍ കോഴിക്കോട് എത്തിയത്. 26 ന് ഇദ്ദേഹത്തിനും അമ്മയ്ക്കും കോവിഡ് […]

Continue Reading