കോട്ടയത്ത് മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ വെച്ചൂർ, അയ്മനം, കല്ലറ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിളുകളുടെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.തുടർ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം കളക്ട്രേറ്റിൽ നടക്കുകയാണ്.

Continue Reading

കുറുക്കൻമൂലയിൽ കടുവ ആക്രമണത്തിനിരയായവർക്ക് ഇരട്ടി തുക നഷ്ടപരിഹാരം നൽകണം: പി.കെ.ജയലക്ഷ്മി

മാനന്തവാടി : മൂന്നാഴ്ചയോളമായി ജോലി ചെയ്യാനും ഉറങ്ങാനും കഴിയാത്ത വിധം ജീവനും വളർത്തുമൃഗങ്ങൾക്കും വേണ്ടി കാവലിരിക്കുന്ന മാനന്തവാടി നഗര സഭയിലെ നാല് ഡിവിഷനുകളിലെ ജനങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ മുഖവിലക്കെടുക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി കെ .ജയലക്ഷ്മി ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാകുന്ന വളർത്തു മൃഗങ്ങളുടെ ഉടമക്ക് നൽകുന്ന നഷ്ട പരിഹാര തുക വളരെ പരിമിതമാണ്. നഷ്ടപരിഹാര തുക സംസ്ഥാന സർക്കാർ വർദ്ധിപ്പിക്കണം .ഇതിന് കാലതാമസം ഉണ്ടാകുമെന്നതിനാൽ ഈ പ്രദേശത്തെ കടുവ ആക്രമണം പ്രത്യേക കേസായി പരിഗണിച്ച് […]

Continue Reading

ദേവസ്വം വകുപ്പ് മന്ത്രിക്ക് സ്വീകരണം നൽകി

വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തിൽ വെച്ച് ക്ഷേത്ര ഭരണ സമിതിയും ഭക്തജനങ്ങളും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി. ചടങ്ങിൽ ഒ.ആർ.കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷേത്ര വരുമാനം വർദ്ധിപ്പിക്കുന്നതിനും,ഭക്തജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുവാൻ സ്വീകരണ പരിപാടിയിൽ വെച്ച് മന്ത്രി പറഞ്ഞു.പാരമ്പര്യേതര ട്രസ്റ്റി ടി.കെ.അനിൽകുമാർ ക്ഷേത്രം വക ഉപഹാരം മന്ത്രിക്ക് സമർപ്പിക്കുകയും, ക്ഷേത്രം ട്രസ്റ്റി ഫിറ്റ് പേഴ്സൺ ഇ.പി.മോഹൻദാസ് മന്ത്രിയെ പൊന്നാട അണിയിക്കുകയും […]

Continue Reading

‘സത്യമേവ ജയതേ’ പരിശീലന പരിപാടി സംഘടിപ്പിച്ചു

വ്യാജവാർത്തകൾക്കെതിരെ പുതുതലമുറക്ക് അവബോധം സൃ ഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ള ‘സത്യമേവ ജയതേ’ എന്ന പരിശീലന പരിപാടി വയനാട് ജില്ലയിലെ HSS, VHSS അധ്യാപകർക്കായി മീനങ്ങാടി ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടന്നു. ഹയർസെക്കണ്ടറി ജില്ലാ കോ.ഓഡിനേറ്റർ പ്രസന്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മീനങ്ങാടി ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ അദ്ധ്യക്ഷനായി. വി.എച്ച്.എസ്.ഇ ജില്ലാ കോ.ഓഡിനേറ്റർ ബിജേഷ് ആശംസ അറിയിച്ചു. ഹയർസെക്കണ്ടറി അസിസ്റ്റന്റ് ജില്ലാ കോ.ഓഡിനേറ്റർ ഷിബു. കെ.ആർ, ബിജുകുമാർ, […]

Continue Reading

ബത്തേരിയില്‍ നൂറ് ലിറ്റര്‍ വാഷ് പിടികൂടി

ബത്തേരി: ക്രിസ്തുമസ് പുതുവല്‍സര സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കല്ലൂര്‍ കുണ്ടുച്ചിറയ്ക്ക് സമീപത്തു നിന്നും വാഷ് പിടികൂടിയത്.കുണ്ടുച്ചിറക്ക് പോകുന്ന പാതയോരത്തുനിന്നുമാണ് ആളില്ലാത്ത നിലയില്‍ നൂറുലിറ്റര്‍ വാഷ് എക്സൈസ് അധികൃതര്‍ കണ്ടെത്തി നശിപ്പിച്ചത്. സംഭവത്തില്‍ അബ്കാരി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എക്സൈസ് പ്രീവന്റീവ് ഓഫീസര്‍ എം കെ ഗോപി, സിഇഒമാരായ പി വി രജിത്ത്, നിക്കോളാസ് ജോസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Continue Reading

ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി എസ് പി സി കേഡറ്റുകൾ കൂട്ടുകാരെ കാണാൻ വീട്ടിലേക്ക്

പനമരം:ഭിന്നശേഷി ദിന വാരാചരണ ത്തോടനുബന്ധിച്ച് പനമരം ഹയർ സെക്കണ്ടറി സ്കൂളിൽ വന്ന് പഠിക്കാൻ കഴിയാത്ത കൂട്ടുകാരെ കാണാൻ പനമരം എസ്.പി.സി കേഡറ്റുകൾ വീട്ടിലെത്തി. കൂട്ടുകാരോടൊപ്പം ആടിയും പാടിയും ക്രിസ്തുമസ് കേക്ക് മുറിച്ചും സമയം ചിലവഴിച്ചു. കേഡറ്റുകൾക്കൊപ്പം പ്രധാനധ്യാപകൻ ശ്രീ മോഹനൻ വി കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ രേഖ കെ, നവാസ് ടി , അധ്യാപകരായ ബിനീഷ് പി ഷെഫീഖ് സി എന്നിവരും പങ്കെടുത്തു

Continue Reading

സെഞ്ച്വറി അടിച്ച് കേരളത്തിലെ പച്ചക്കറി വില

സംസ്ഥാനത്തെ പൊതുവിപണയിൽ പല പച്ചക്കറികളുടേയും വില നൂറ് കടന്നു. തക്കാളി, മുരിങ്ങയ്ക്ക, അമര, വഴുതന, പയർ, ബീൻസ്, വെള്ളരി എന്നവയുടെ വിലയാണ് നൂറ് കടന്നത്. കോവയ്ക്ക, ബീറ്റ്റൂട്ട്, കോളിഫ്ളവർ, വെണ്ട, പാവയ്ക്ക എന്നിവയുടെ വില നൂറിനോടടുത്തു. മഴകാരണം ഇതര സംസ്ഥാനങ്ങളിൽ വിളവ് കുറയുകയും കേരളത്തിലേക്ക് ആവശ്യത്തിന് പച്ചക്കറി എത്താതാവുകയും ചെയ്തതാണ് വിലക്കയറ്റത്തിന് കാരണം.

Continue Reading

മലയോര പ്രദേശങ്ങളെ ഭീതിയിലാഴ്ത്തുന്ന കടുവയുടെ പരാക്രമത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കണം :കെസിവൈഎം

മാനന്തവാടി :കടുവയുടെ ആക്രമണത്തിൽ വിറങ്ങലിച്ച മലയോര പ്രദേശങ്ങളിൽ താത്കാലിക നടപടികൾക്കുപകരം ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന നടപടികൾ സ്വീകരിക്കണമെന്ന് കെസിവൈഎം മാനന്തവാടി രൂപത. കഴിഞ്ഞ 15ദിവസങ്ങളായി പയ്യമ്പള്ളി, കുറുക്കൻമൂല, ചെറൂർ ഭാഗങ്ങളിലെ 13ഓളം വളർത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോലീസ് ക്യാമ്പ് ചെയ്യുകയും കൂടുകളും ക്യാമറകളും സ്ഥാപിക്കുകയും ചെയ്തെങ്കിൽ പോലും കടുവയെ പിടികൂടാൻ സാധിച്ചിട്ടില്ല. താത്കാലികമായ ഇത്തരം നടപടികൾക്കുപകരം ജനസമാധാനം ഉറപ്പുവരുത്തുന്ന നടപടികൾ ഉണ്ടാകണമെന്നും രാവന്തിയോളം കഠിനാധ്വാനം ചെയ്യുന്ന കർഷകരുടെ പ്രശ്നങ്ങളും പ്രതിസന്ധികളും ഉത്കണ്ഠകളും കണ്ടില്ല എന്ന് നടിക്കരുതെന്നും […]

Continue Reading

കടുവാ ശല്യം. കുറുക്കൻ മൂല പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കി അതീവ ജാകൃത പാലിക്കാൻ ഉന്നത തല യോഗ തീരുമാനം

മാനന്തവാടി : കുറുക്കൻ മൂല പ്രദേശത്ത് കടുവാ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ സബ് കലക്റ്റർ ആർ ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു.കടുവാ വിഷയത്തിൽജനങ്ങളുടെ ഭീതി അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ന് ഹൈക്കോടതി ആശ്യപെട്ടത് അനുസരിച്ചാണ് ഉന്നത തല യോഗം ചേർന്നത്.പ്രദേശത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിച്ച് കടുവയെ ട്രാക്ക് ചെയ്യുക. രാത്രി കലങ്ങളിൽ വൈദ്യുതി തടസ്സം ഒഴിവാക്കുക.വിദ്യാർത്ഥികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുക. 24മണിക്കൂറും പട്രോളിംഗ് ഏർപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ ചർച്ച […]

Continue Reading

തോട്ടോളി കുടുംബ സംഗമം നടത്തി

ചെറുകരഃ തോട്ടോളി കുടുംബ കൂട്ടായ്മ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.നിർധനരായ രോഗികൾക്ക് വേണ്ടി വീൽ ചെയർ വിതരണം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും ചെയ്തു .തോട്ടോളി സൂപ്പി അധ്യക്ഷത വഹിച്ചു.മൂസ തോട്ടോളി,മൊയ്തു തോട്ടോളി,അബ്ദുള്ള തോട്ടോളി,അയ്യൂബ് തോട്ടോളി,സലാം തോട്ടോളി,ഇബ്രാഹിം തോട്ടോളി,ഫാത്തിമ സിത്താര തുടങ്ങിയവർ സംസാരിച്ചു.

Continue Reading