വസ്ത്ര വിതരണം നടത്തി കൈത്താങ്ങായി

വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റി വയനാടും, വിശപ്പ് വാട്സാപ്പ് കൂട്ടായ്മ ഒളവണ്ണയുമായി സഹകരിച്ച് , ആറാട്ടുതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 370 ഓളം വരുന്ന കുട്ടികൾക്ക് വസ്ത്ര വിതരണം നടത്തി.ലിസി പി ജെ ഹെഡ്മിസ്ട്രസ്സ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വേവ്യ്സ് വയനാട് ചെയർമാൻ കെ എം ഷിനോജ് അധ്യക്ഷനായി ,മാനന്തവാടി നഗരസഭ അധ്യക്ഷ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. മാനന്തവാടി തഹസിൽദാർ ജോസ് പോൾ ചിറ്റിലപ്പള്ളി വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്തു , വിശപ്പ് വാട്സാപ്പ് […]

Continue Reading

കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവയുടെ ചിത്രം വനം വകുപ്പ് പുറത്തുവിട്ടു.കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവ്

പാല്‍വെളിച്ചത്ത് വനപാലകര്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കടുവയുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്.കുറുക്കന്‍മൂലയില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.കടുവയെ തെരയാന്‍ പ്രത്യേക പരിശീലനം നേടിയ കുങ്കിയാനകളെ കുറുക്കന്‍ മൂലയില്‍ എത്തിച്ചിട്ടുണ്ട്. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ പരിശീലനം നേടിയ കുങ്കിയാനകളെയാണ് എത്തിക്കുന്നത്. കടുവയ്ക്കായി ഡ്രോണുകള്‍ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്താനും തീരുമാനമായിട്ടുണ്ട്.

Continue Reading

വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം: സംഷാദ് മരക്കാര്‍

മാനന്തവാടി: കുറുക്കന്‍മൂലയില്‍ കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാപഞ്ചായത്ത് സംഷാദ് മരക്കാര്‍. കുറുക്കന്‍മൂലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടോ ജീവനോപാധികളായ വളര്‍ത്തുമൃഗങ്ങളെയാണ് ഓരോ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. നാമമാത്രമായ നഷ്ടപരിഹാരം നല്‍കിയത് കൊണ്ട് മാത്രം കാര്യമില്ല. കടുവയുടെ ആക്രമണം ആരംഭിച്ച ഘട്ടത്തില്‍ നിസംഗരായി നിന്ന വനംവകുപ്പിന്റെ പിടിപ്പുകേടാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ ഇടയാക്കിയത്. പലപ്പോഴും ജനങ്ങള്‍ പ്രതിഷേധങ്ങള്‍ നടത്തിയാല്‍ മാത്രമാണ് തുടര്‍നടപടികളിലേക്ക് വനംവകുപ്പ് കടുക്കുന്നത്. കഴിഞ്ഞ 16 ദിവസത്തിനിടെ […]

Continue Reading

സർട്ടിഫിക്കറ്റ്‌ വിതരണവും സൗജന്യ നേത്രപരിശോധന ക്യാമ്പും

മേപ്പാടി പുനർജനി ആയൂർവേദ സഹകരണ ആശുപത്രിയിൽ   ആയുർവേദ പഞ്ചകർമ്മ തെറാപ്പിസ്റ്റ്, നേഴ്‌സിങ്‌ കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ്‌ വിതരണവും സൗജന്യ നേത്രപരിശോധന ക്യാമ്പും  ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌  ബിന്ദു നിർവഹിച്ചു.  ചടങ്ങിൽ ആശുപത്രി പ്രസിഡന്റ്‌ ജോബിഷ്‌കുര്യൻ അധ്യക്ഷനായി.  വി ഹാരിസ്‌, ഡോ. ജാസിത്‌മൻസൂർ കല്ലങ്കോടൻ എന്നിവർ സംസാരിച്ചു. കെ എ അനിൽകുമാർ സ്വാഗതവും കെ വിനോദ്‌ നന്ദിയും പറഞ്ഞു. പുതിയ ബാച്ചിലേക്കുള്ള ക്ലാസുകൾ ജനുവരി ഒന്നിന്‌ ആരംഭിക്കുമെന്ന്‌ അധികൃതർ അറിയിച്ചു.

Continue Reading

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയിൽ നടന്ന സിറ്റിംഗില്‍ 34 കേസുകള്‍ പരിഗണിച്ചു. 12 കേസുകള്‍ പരിഹരിച്ചു. പുതിയതായി ലഭിച്ച 3 കേസുകളും സിറ്റിംഗിൽ പരിഗണിച്ചിരുന്നു. ആദിവാസികളെ കള്ളക്കേസിൽപ്പെടുത്തി എന്ന പരാതിയിൽ ഡി.വൈ.എസ്.പിയിൽ നിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. അക്രമത്തിനിരയായ ഓട്ടോഡ്രൈവർ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും പോലീസ് സ്വീകരിച്ചില്ലെന്ന പരാതിയിൽ ജില്ലാ പോലീസ് സൂപ്രണ്ടിനോട് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് വന്ന […]

Continue Reading

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ […]

Continue Reading

അന്താരാഷ്ട്ര അറബിക് ദിനാചരണം,വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

കരിങ്ങാരി ഗവ.യു.പി സ്കൂൾ അലിഫ് അറബിക് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിൻ്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടു നൽക്കുന്ന വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഹെഡ്മാസ്റ്റർ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.മമ്മൂട്ടി , വഹീദ .പി, ടോമി മാത്യു, അലീന സാന്ത്വന ബിജു, ഷീജ, ദീപ കെ.ബി വിദ്യാർത്ഥികളായ ഹന്ന ഫഹ്മിയ, മിൻഹ മെഹറിൻ, തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ടയർ വർക്കേഴ്സ് അസോസിയേഷൻ മെംബർഷിപ്പ് ക്യാമ്പയിൻ നടത്തി

കൽപ്പറ്റ :ടയർ വർക്കേഴ്സ് അസോസിയേഷൻ കേരള-കൽപ്പറ്റ മേഖലയുടെ മെംബർഷിപ്പ് ക്യാംപയിനും ഡയറി പ്രകാശനവും നടത്തി. ഡയറി പ്രകാശനം കൽപ്പറ്റ എം.എൽ.എ. ടി. സിദ്ധിഖ് നിർവഹിച്ചു. Sയർ വർക്കേഴ്സ് അസോസിയേഷൻ കേരള വയനാട് ജില്ലാ പ്രസിഡണ്ട് സുരാജ് വി കോട്ടത്തറ ഡയറി വിതരണ ഉദ്ഘാടനം നടത്തി. കൽപ്പറ്റ മേഖലാ പ്രസിഡണ്ട് എം. രുധീഷ് കുമാർ മെംബർഷിപ്പ് വിതരണ ഉദ്ഘാടനം നടത്തി. ചടങ്ങിൽ ഇ.ജെ.ജോബീഷ് സ്വാഗതവും എം. ഷൗക്കത്തലി നന്ദിയും പ്രകാശിപ്പിച്ചു

Continue Reading

പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയ്ക്ക് തുടക്കമായി

കേന്ദ്ര സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തോടെ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കുന്ന പഠ്‌ന ലിഖ്‌ന അഭിയാന്‍ സാക്ഷരതാ പദ്ധതിയ്ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് നിർവ്വഹിച്ചു. സംസ്ഥാനത്ത് വയനാട് ഉൾപ്പെടെ ആകെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റൻ്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, സാക്ഷരതാ മിഷന്‍ […]

Continue Reading

രാവിലെ എഴുനേല്‍ക്കുമ്പോള്‍ സ്ഥിരമായി തുമ്മാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

രാവിലെ എ‍ഴുനേല്‍ക്കുമ്പോള്‍ സ്ഥിരമായി തുമ്മുന്ന കുറച്ചുപേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ആ തുമ്മലിനെ അത്ര നിസ്സാരമായി ആരും കാണരുത്. രാവിലെയുള്ള തുമ്മല്‍ കഫവൃദ്ധിമൂലമാണുണ്ടാകുന്നത്.ചിലരില്‍ ഇത് വര്‍ധിച്ച് ക്രമേണ ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും ശരീരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് ഉണ്ടാകുന്ന വ്യതിയാനം മൂലം ചില പ്രത്യേക വസ്തുക്കള്‍ക്ക് ശരീരവുമായി സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ശരീരം അസ്വഭാവിക രീതിയില്‍ പ്രതികരിക്കുന്നു. അതാണ് അലര്‍ജി, തുമ്മല്‍, ശ്വാസതടസം തുടങ്ങിയവ.

Continue Reading