പടിഞ്ഞാറത്തറ ലഹരി പാര്‍ട്ടി:കിര്‍മാണി മനോജടക്കമുള്ള മുഴുവന്‍ പ്രതികളും റിമാന്‍ഡില്‍

പടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടില്‍ വിവാഹ വാര്‍ഷികാഘോഷത്തിന്റെ മറവില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കോടതി റിമാണ്ട് ചെയ്തു. പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ വളരെ ആസൂത്രിതമായി പോലീസ് നടത്തിയ റെയിഡിലാണ് സംഘം കുടുങ്ങിയത്

Continue Reading

കമ്മീഷിയർമാരെ ആദരിച്ചു

കൽപ്പറ്റ:ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി നടന്ന ജില്ലാ റോഡ് സൈക്ലിംങ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാന സൈക്ലിങ് അസോസിയേഷൻ കമ്മീഷിയർമാരായി തിരഞ്ഞെടുക്കപെട്ട സുബൈർ ഇളകുളം, സാജിദ് എൻ.സി, മിഥുൻ വർഗീസ് എന്നിവരെ വയനാട് സൈക്ലിങ്ങ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.

Continue Reading

ദേവസ്വം ബോർഡ് നിയമനം: വിജ്ഞാപനമായി

തിരുവിതാംകൂർ/ കൊച്ചിൻ/ ഗുരുവായൂർ/ മലബാർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കുന്നതിന് ഹിന്ദു മതത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർജൻ, ലാബ് അസിസ്റ്റന്റ്, കുക്ക്, അസി. എൻജിനിയർ, ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഗോൾഡ്‌സ്മിത്ത്, കിടുപിടി തസ്തികകളിലാണ് നിയമനം. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും: www.kdrb.kerala.gov.in സന്ദർശിക്കുക.

Continue Reading

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് സ്‌കീം: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് താല്പര്യമുള്ളവർ വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷകൾ ഓൺലൈനായി ഫെബ്രുവരി അഞ്ചിനകം സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനിയറിങ് വിഷയങ്ങളിലോ ഗവേഷണ ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തേക്ക് പ്രതിമാസം 45,000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kscste.kerala.gov.in, esanil.kscste@kerala.gov.in, 0471-2548250.

Continue Reading

ലോക ബധിര ടി 20 ക്രിക്കറ്റ്

ഓൾ ഇന്ത്യാ സ്‌പോർട്‌സ് കൗൺസിൽ ഓഫ് ദി ഡഫിന്റെ നേതൃത്വത്തിൽ ഒന്നാമത്തെ ലോക ടി 20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ജനുവരി 10 മുതൽ 20 വരെ തിരുവനന്തപുരത്തു നടത്തും. ചാമ്പ്യൻഷിപ്പ് നടത്തുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണയുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, സെന്റ് സേവിയേഴ്‌സ് കോളേജ് സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. കേരള ബധിര സ്‌പോർട്‌സ് കൗൺസിൽ (KSCD) ആണ് മത്സരത്തിന്റെ ഉപസംഘാടകർ.

Continue Reading

ധീരജ് കേസ് ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഇടുക്കി മജിസ്ട്രേറ്റിന് മുൻപിലാണ് ഹാജരാക്കുക. ഇവരുടെ കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്.ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

Continue Reading

റൂസ കോളേജ് നടപടികൾ വേഗത്തിലാക്കണം:രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ വരാൻ പോകുന്ന റൂസ കോളേജ് ഡോക്യുമെന്റേഷൻ നടപടികൾ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട്‌രാഹുൽ ഗാന്ധി എം പി കേരള മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം പരിഹരിക്കുന്നതിന് ആസ്പിരേഷണൽ ജില്ലകളിൽ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (റൂസ) പ്രത്യേകം പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് 2019-ൽ വയനാട്ടിലെ മാനന്തവാടിയിൽ റൂസ മോഡൽ ഡിഗ്രി കോളേജ് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്തപ്പോൾ കേന്ദ്ര ധനസഹായമായി അനുവദിച്ച 7.2 കോടിയാണ് ഇനി ലഭിക്കാനുള്ളത്. കേരള […]

Continue Reading

പ്രയാണം ക്യാമ്പയിൻ സംഘടിപ്പിച്ചു

മാനന്തവാടി:പുതികാലം പുതിയ ഭാവം എന്ന പ്രമേയത്തിൽ തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി ശാഖയിൽ യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിൻ മാനന്തവാടി മുൻസിപ്പൽ വൈസ് ചെയർ പേഴ്സൺ പി.വി എസ് മുസ്സസാഹിബ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി,റെഫീഖ് വള്ളാഞ്ചരി,മമ്മീക്ക,നൗഷാദ്,നസീർ, റഹൂഫ്,ശുഹൈബ്,സുബൈർ എന്നിവർ സംസാരിച്ചു

Continue Reading

കൊവിഡ് കേസുകളിൽ വൻ വർധനവ്; ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനയുണ്ടാകുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. 100 ശതമാനമാണ് കേസുകളിലെ വർധനവ്. ആരോഗ്യ പ്രവർത്തകർക്കിടയിലും കൊവിഡ് വ്യാപനം ശക്തമാണെന്നും തയാറെടുപ്പുകൾ വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ കൂടുകയാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രോട്ടോകോൾ അനിവാര്യമാണെന്നും മുന്നൊരുക്കത്തിന്റെ ഭാഗമായി 13 കമ്മിറ്റികൾ പുനസംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. 416.63 മെട്രിക് ടൺ ഓക്സിജൻ ശേഖരമുണ്ട്. പരിശോധന നടത്തുന്നതിന് കേന്ദ്ര മാർഗനിർദ്ദേശം പാലിക്കുമെന്ന് മന്ത്രി […]

Continue Reading

സിവിൽ സപ്ലൈസ് കോർപറേഷൻ ഓൺലൈൻ വില്പന ആരംഭിച്ചു

സിവിൽ സപ്ലൈസ് കോര്പറേഷൻ ഓൺലൈൻ വില്പന ആരംഭിച്ചു.വിൽപ്പനയുടെ ജില്ലാതല ഉൽഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. സംസ്ഥാനത്തുടനീളം മാർച്ച്‌ മാസത്തോടെ പദ്ധതി സമ്പൂർണമാക്കുമെന്ന് മന്ത്രി പറഞ്ഞു.സപ്ലൈകോ വില്‍പ്പന ശാലകളിലെ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഹോം ഡെലിവറി ചെയ്യും. മില്‍മ, ഹോര്‍ട്ടികോര്‍പ്പ്, മത്സ്യഫെഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും ഈ ഓണ്‍ലൈന്‍ സൗകര്യമുപയോഗിച്ച് ഓര്‍ഡര്‍ ചെയ്യാനാകും.സംസ്ഥാനത്തുടനീളം സർക്കാർ സപ്ലൈകൊ വിപണന കേന്ദ്രങ്ങളിൽ നടത്തി വരുന്ന […]

Continue Reading