പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രിക മരിച്ചു
പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുരുങ്ങി; സ്‌കൂട്ടര്‍ യാത്രിക മരിച്ചു. നൈലോണ്‍ ചരടില്‍ ഗ്ലാസ് പൊടി പൂശിയ പട്ടമാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു.മാധവ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വച്ചാണ് അപകടമുണ്ടായത്. ശ്വാസനാളി മുറിഞ്ഞ് രക്തം വാര്‍ന്നാണ് യുവതി മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.പട്ടം പറത്തിയവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ഇതിനായി പ്രദേശത്തെ സിസിടിവികള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
Continue Reading