ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്സ് 691 പോയിന്റ് ഉയർന്നു

ബജറ്റ് ദിനത്തിൽ ഓഹരി വിപണിയിൽ ഉണർവ്. സെൻസെക്സ് 691 പോയിന്റ് ഉയർന്നു. നിഫ്റ്റി 186 പോയിന്റ് ഉയർന്നു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷയും ബജറ്റില്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനുള്ള സാധ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്.ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, ബ്രിട്ടാനിയ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബിപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, ഐഒസി, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Continue Reading

കല്ലമ്പലത്ത് പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം കല്ലമ്പലത്ത് പിക്കപ്പ് വാനിടിച്ച് ഒരാൾ മരിച്ചു. പ്രസിഡൻസി ജംഗ്ഷനില്‍ വച്ചുണ്ടായ അപകടത്തിൽ അജിത് (29) ആണ് മരിച്ചത്. സുഹൃത്ത് പ്രമോദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിക്കപ്പ് വാൻ ഓടിച്ച ഇരുവരുടെയും സുഹൃത്തിനെ പൊലീസ് ചോദ്യംചെയ്യുകയാണ്. മൂവരും ഒരുമിച്ച് മദ്യപിച്ചെന്നും വാക്കുതർക്കമുണ്ടായെന്നും പൊലീസ് പറഞ്ഞു. സ്വാഭാവിക അപകടമാണോ ദുരൂഹതയുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading

മാവേലിക്കരയില്‍ അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞനിലയിൽ

അമ്മയും പെൺമക്കളും കത്തിക്കരിഞ്ഞനിലയിൽ. മാവേലിക്കര താമരക്കുളത്താണ് സംഭവംഅമ്മയും ബുദ്ധിമാന്ദ്യമുള്ള രണ്ടു പെൺമക്കളെയുമാണ് വീടിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയത്പ്രസന്ന (56), ശശികല (34), മീനു (24) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

Continue Reading

കൽപ്പറ്റയിൽബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന് സമീപം ഇന്നലെ രാത്രി പത്തരയോടെ നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.കൽപ്പറ്റ ബൈപ്പാസ് റോഡിലെ കുന്നുമ്മൽ ധനുപ് (33) ആണ് മരിച്ചത്.ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിനിടിച്ചാണ് അപകടം.സഹയാത്രികൻ കൽപ്പറ്റ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജംഷീറിനെ പരിക്കുകളോടെ മേപ്പാടി ഡിഎംവിംസ് മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു.വിദേശത്ത് നിന്ന് ധനുപ് കഴിഞ്ഞ മാസമാണ് നാട്ടിൽ വന്നത്. ആർ ടി ഒ ഓഫിസ് മുൻ ജീവനക്കാരനായ സുബ്രമണ്യനാണ് പിതാവ്.മാതാവ്: വിലാസിനി :ഭാര്യ ഐശ്വര്യ.മകൻ പ്രിലോഗ്.ദിലീപ് ധന്യ എന്നിവർ […]

Continue Reading

ഡോ.സി.കെ ഷമീം ജെ.ഡി.എസ് സംസ്ഥാന കൗൺസിലിലേക്ക്

ജനതാദൾ എസ് സംസ്ഥാന കൗൺസിൽ അംഗമായി യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറിയും ജനതാദൾ എസ് കുന്നമംഗലം നിയോജക മണ്ഡലം പ്രസിഡണ്ടുമായ ഡോ.സി.കെ ഷമീമിനെ തിരഞ്ഞെടുത്തു. അധ്യാപകനും പ്രസ്സ് ലൈവ് എഡിറ്ററുമായ ഷമീം മികച്ച സംഘാടകൻ കൂടിയാണ്. പ്രവാസി ജനത കൾച്ചറൽ ഫോറത്തിന്റെ ഖത്തർ ചാപ്റ്ററിന്റെ മുൻ ജനറൽ സെക്രട്ടറിയുമാണ്

Continue Reading

ദിലീപിന്‍റെ മൊബൈല്‍ സർവീസ് ചെയ്ത യുവാവ് കാറപകടത്തില്‍ മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കൾ

നടന്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്‍റെ ബന്ധുക്കൾ. 2020 ഓഗസ്റ്റ് 30 നാണ് കൊടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ റോഡപടകത്തില്‍ മരിച്ചത്.കാർ റോഡരികിലെ തൂണിൽ ഇടിച്ചായിരുന്നു അപകടം. സലീഷ് കൊച്ചിയിൽ മൊബൈൽ സർവീസ് കട നടത്തിയിരുന്നു. ദിലീപിന്‍റെ ഫോണുകൾ സർവീസ് ചെയ്തിരുന്നത് സലീഷാണ്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അങ്കമാലി […]

Continue Reading

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഡോക്ടർമാരുൾപ്പെടെ 576 ജീവനക്കാരെ അധികമായി നിയമിക്കാൻ അനുമതി നൽകി ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീർ ഉത്തരവിറക്കി. സർക്കാർ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെയും സർക്കാർ മെഡിക്കൽ കോളജ്, എസ്.എ.ടി ആശുപത്രി സൂപ്രണ്ടന്റുമാരെയും ചുമതലപ്പെടുത്തി.സർക്കാർ മെഡിക്കൽ കോളജിലും എസ്.എ.ടി ആശുപത്രിയിലും ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചുമതല അതത് സൂപ്രണ്ടുമാർക്കാണ്.ആരോഗ്യ വകുപ്പിനു കീഴിലുള്ള ആശുപത്രികൾ, ഫീല്‍ഡ് ലെവല്‍ ആശുപത്രികൾ, ലാബുകൾ […]

Continue Reading

സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബ്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സമഗ്ര സ്ട്രോക്ക് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ന്യൂറോ കത്ത് ലാബിനായി 4,15,76,000 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത് ലാബാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കുന്നത്. ഡി.എസ്.എ. ഉള്‍പ്പെടെയുള്ള റേഡിയോളജിക്കല്‍ വാസ്‌കുലാര്‍ ആന്‍ജിയോഗ്രാഫി സിസ്റ്റമാണ് കാത്ത് ലാബില്‍ സജ്ജമാക്കുന്നത്. തലച്ചോറില്‍ രക്തം കട്ട പിടിക്കുന്നത് ത്രോംബക്ടമിയിലൂടെ എടുത്തുകളയാന്‍ ഈ കാത്ത്ലാബ് സഹായിക്കും. ഹൃദയത്തിന് കാത്ത് പ്രൊസീജിയര്‍ ചെയ്യുന്നത് പോലെ തലച്ചോറിലെ രക്തക്കുഴലുകള്‍ […]

Continue Reading

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അന്തിമവാദം വ്യാഴാഴ്ച

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം, അറസ്റ്റിനുളള വിലക്ക് നീക്കണം. കേസ് നടത്തിപ്പിന് പ്രതി ഉപാധികള്‍ തീരുമാനിക്കുന്ന അവസ്ഥയാണെന്നും ഇത് കേട്ടുകേള്‍വി ഇല്ലാത്തതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ദിലീപിന്റെ ഫോണ്‍ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ഫോണുകള്‍ മുംബൈയിലേക്ക് അയച്ചത് കേസ് അട്ടിമറിക്കാനെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. ഫോണുകള്‍ മാറ്റിയത് നിസഹകരണമായി കാണാമെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന്റെതടക്കം ആറു മൊബൈൽ ഫോണുകൾ ഹൈക്കോടതിക്ക് […]

Continue Reading

മധുവിന്റെ കുടുംബത്തിന് മമ്മൂട്ടിയുടെ നിയമസഹായം; അഡ്വ. വി നന്ദകുമാറിനെ ചുമതലപ്പെടുത്തി

പാലക്കാട് അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായം ഉറപ്പാക്കി മമ്മൂട്ടി. നിയമ സഹായത്തിനായി അഡ്വി. വി നന്ദകുമാറിനെ മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുമതല നേതൃത്വം നൽകുന്ന റോബർട്ട് കുര്യാക്കോസ് ആണ് ഇക്കാര്യം അറിയിച്ചത് കേരളാ, മദ്രാസ് ഹൈക്കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന വി നന്ദകുമാറിനെയാണ് മമ്മൂട്ടിയുടെ ഓഫീസ് ചുമതലപ്പെടുത്തിയത്. മധുവിന്റെ സഹോദരി ഭർത്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി 22നാണ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്നത്. വർഷം നാലായിട്ടും കേസിന്റെ […]

Continue Reading