സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്
മുംബൈ ആസ്ഥാനമായുള്ള സെൻട്രൽ റെയിൽവേയിൽ 2422 അപ്രന്റിസ് ഒഴിവ്. സെൻട്രൽ റെയിൽവേയുടെ വിവിധ ക്ലസ്റ്ററുകളിലാണ് അവസരം. സെൻട്രൽ റെയിൽവേയുടെ വിവിധ ക്ലസ്റ്ററുകളിലെ വിവിധ ട്രേഡുകളിലെ 2422 അപ്രന്റിസ്ത സ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ വഴി അപേക്ഷ 2022 ജനുവരി 17 മുതൽ 2022 ഫെബ്രുവരി 16 വരെ നൽകാം . ഒഴിവുകളുടെ വിശദാംശങ്ങൾ മുംബൈ ക്ലസ്റ്റർ (MMCT) 1659ഭൂസാവൽ ക്ലസ്റ്റർ 418പൂനെ ക്ലസ്റ്റർ 152നാഗ്പൂർ ക്ലസ്റ്റർ 114സോലാപൂർ ക്ലസ്റ്റർ 79ആകെ 2422 ട്രേഡുകൾ: ഫിറ്റർവെൽഡർകാർപെന്റർപെയിന്റർ (ജനറൽ)ടെയ്ലർ (ജനറൽ)ഇലക്ട്രീഷ്യൻമെഷീനിസ്റ്റ്‌വെൽഡർപ്രോഗ്രാമിങ് […]
Continue Readingഎസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി:മീഡിയ വൺന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്ര സർക്കാരിന്റെ ഫാഷിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പൽകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡണ്ട് നൗഫൽ പഞ്ചാരക്കൊല്ലിമുൻസിപ്പൽ പ്രസിഡണ്ട് ഫൈസൽ പഞ്ചാരക്കൊല്ലി മുനിസിപ്പൽ സെക്രട്ടറി സുബൈർ മാനന്തവാടി എന്നിവർ നേതൃത്വം നൽകി.
Continue Readingസ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല
തിരുവനന്തപുരം:ഒരാഴ്ചക്കിടെ തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാല് ദിവസവും വില കുറയുകയായിരുന്നു. ഒരു ദിവസം വിലയില്‍ മാറ്റമുണ്ടായില്ല. ഇന്ന് ഒരു ഗ്രാം സ്വര്‍ണ വില 10 രൂപ കുറഞ്ഞു. 4490 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഇന്നലെ 80 രൂപയുടെ കുറവുണ്ടായി. 35920 രൂപയാണ് ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 15 രൂപയാണ് […]
Continue Readingകേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു
കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിന് സര്‍ക്കാര്‍ നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രഖ്യനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണം അവസാനിച്ചു.എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ എല്‍ഐസിയുടെ സ്വകാര്യവത്കരണവും ഉടനുണ്ടാകുമെന്ന് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സമ്പദ് രംഗം ഈ വര്‍ഷം 9.2 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.കൊവിഡ് പ്രതിസന്ധി നേരിടാന്‍ രാജ്യം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും […]
Continue Readingമുൻ മിസ് അമേരിക്ക കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
മുൻ മിസ് യുഎസ്എ ചെസ്ലി ക്രിസ്റ്റ്(30) ആത്മഹത്യ ചെയ്തു. മാൻഹട്ടനിലെ 60 നിലയുള്ള കെട്ടിടത്തിൽ നിന്നാണ് ഇവർ ചാടിയതെന്ന് ന്യൂയോർക്ക് പോലീസ് അറിയിച്ചു. ഈ കെട്ടിടത്തിന്റെ ഒമ്പതാം നിലയിലാണ് ചെസ്ലി താമസിച്ചിരുന്നത്. അഭിഭാഷകയും ഫാഷൻ വ്‌ളോഗറും ടിവി കറസ്‌പോണ്ടന്റുമായിരുന്നു ചെസ്ലി. 2019ലാണ് അവർ മിസ് അമേരിക്ക പട്ടം നേടിയത്. മൂന്ന് ബിരുദം സ്വന്തമായിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന് തടവിൽ കഴിയേണ്ടി വരുന്നവരുടെ ശിക്ഷാ കാലാവധി കുറയ്ക്കാനായി തടവുകാർക്ക് സൗജന്യ നിയമസഹായവും ചെസ്ലി ചെയ്തുനൽകിയിരുന്നു
Continue Reading24 മണിക്കൂറിനിടെ 1.67 ലക്ഷം പേർക്ക് കൂടി കൊവിഡ്; 1192 പേർ മരിച്ചു
രാജ്യത്ത് ഏറെ ദിവസത്തിന് ശേഷം കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.67 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.7 ശതമാനത്തിൽ നിന്ന് 11.6 ശതമാനത്തിലേക്ക് കുറഞ്ഞു. അതേസമയം രാജ്യത്തെ കൊവിഡ് മരണനിരക്ക് ഉയരുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. 24 മണിക്കൂറിനിടെ 1192 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2,54,076 പേർ രോഗമുക്തി നേടി.നിലവിൽ 17,43,059 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 4.14 കോടി പേർക്കാണ് കൊവിഡ് […]
Continue Readingഇ ഡി മുൻ ജോയന്റ് ഡയറക്ടർ രാജേശ്വർ സിംഗ് സ്വയം വിരമിച്ചു; ബിജെപി സ്ഥാനാർഥിയാകും
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻ ജോയന്റ് ഡയറക്ടർ രാജേശ്വർ സിംഗ് സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് രാജേശ്വർ സിംഗിന്റെ തീരുമാനം. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻപൂരിലെ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന. 2ജി സ്‌പെക്ട്രം, അഗസ്റ്റാ വെസ്റ്റ്‌ലാൻഡ് ഇടപാടുകളിൽ രണ്ടാം യുപിഎ സർക്കാരിനെ വലച്ച നിരവധി കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു രാജേശ്വർ സിംഗ്. നരന്ദ്രമോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവർ ഇന്ത്യയെ ലോകശക്തിയാക്കാൻ പ്രയത്‌നിക്കുന്നവരാണെന്നും അവരോടൊപ്പം രാഷ്ട്ര നിർമാണത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നതായും രാജേശ്വർ […]
Continue Readingബജറ്റുമായി കേന്ദ്ര ധനമന്ത്രി രാഷ്ട്രപതിഭവനിൽ
ബജറ്റുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതിഭവനിലെത്തി. 11 മണിക്കാണ് കേന്ദ്ര ബജറ്റ് അവതരണം. ബജറ്റിന് മുന്നോടിയായുള്ള കേന്ദ്രമന്ത്രിസഭാ യോഗം പത്തരയ്ക്ക് ആരംഭിക്കും. കൊവിഡിനെത്തുടർന്ന് പ്രതിസന്ധി തുടരുന്ന സമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അഞ്ച് സംസ്ഥാനങ്ങളില നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കാർഷികരംഗത്തും പ്രഖ്യാപനങ്ങളുണ്ടായേക്കും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുമുള്ള നടപടികൾ ബജറ്റിലുണ്ടാകും. കൊവിഡ് തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ മേഖല ശക്തിപ്പെടുത്തുനതിനും പദ്ധതികൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Continue Readingതിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ബൈപ്പാസ് റൈഡർ സർവ്വീസ് പദ്ധതിയുമായി കെഎസ്ആർടിസി
തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ബൈപ്പാസ് റൈഡർ സർവ്വീസുമായി കെ എസ് ആർ ടി സി. യാത്രക്കാരെ അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനാണ് കെഎസ്ആർടിസി സൂപ്പർ ക്ലാസ് ബൈപാസ് റൈഡർ സർവീസുകൾ ആരംഭിക്കുന്നത്. കോഴിക്കോട് -തിരുവനന്തപുരം റൂട്ടിൽ ബൈപ്പാസ് പാതകൾ പരമാവധി പ്രയോജനപ്പെടുത്തി ഡീലക്സ്, സൂപ്പർഫാസ്റ്റ് സർവീസുകൾ ഫെബ്രുവരി രണ്ടാം വാരത്തോടെ ആരംഭിക്കും.നിലവിലെ സൂപ്പർക്ലാസ് സർവീസ് ബൈപ്പാസ് റൈഡർ സർവീസായി പുനഃക്രമീകരിച്ച് പദ്ധതി നടപ്പിലാക്കാനാണ് കെ എസ് ആർ ടി സി ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ ബൈപ്പാസുകൾ കൂടുതലായി […]
Continue Reading