ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു
മാനന്തവാടി: കേരള സിവില്‍ ഡിഫന്‍സ് ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി ഫയര്‍ സ്‌റ്റേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ അപകട സാധ്യതയുള്ള പുഴയോരങ്ങളില്‍ ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പഴശ്ശി പാര്‍ക്ക് ബോട്ട് സര്‍വ്വീസ്, പാണ്ടികടവ് പാലത്തിന് സമീപം, വള്ളിയൂര്‍കാവ് അമ്പലത്തിന് മുന്‍വശം പുഴയോരം എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.എ.എസ്.ടി.ഒ ജയിംസ് പി, സിവില്‍ ഡിഫന്‍സ് വാര്‍ഡന്‍ കെ.യു ചാക്കോ അക്ഷര എന്നിവര്‍ നേതൃത്വം നല്‍കി.
Continue Reading