പ്രതിപക്ഷ ഉപനേതൃസ്ഥാനം; ‘സിപിഐഎം കൈവശം വെക്കുന്നതാണ് കീഴ്‌വഴക്കം’; സിപിഐക്ക് നല്‍കില്ലെന്ന സൂചനയുമായി എം വി ഗോവിന്ദന്‍
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യം തളളി സിപിഐഎം. പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐഎംകൈവശം വെയ്ക്കുന്നതാണ് കീഴ്‌വഴക്കമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. പ്രതിപക്ഷ ഉപനേതാവ് പദവി ലഭിക്കാതെ സംയുക്ത നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് സിപിഐ സമ്മര്‍ദം ശക്തമാക്കിയിരിക്കെയാണ് സിപിഐഎം നിലപാട് വ്യക്തമാക്കുന്നത്. സിപിഐയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് കൃത്യമായി സൂചിപ്പിക്കുന്നതാണ് എം വി ഗോവിന്ദന്റെ പ്രതികരണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിട്ട് സിപിഐഎമ്മാണ് പ്രതിപക്ഷ നേതാവും ഉപനേതാവുമെന്ന രീതിയാണ് മുന്‍പും ഉണ്ടായിരുന്നത്. വിഎസ് അച്യുതാനന്ദന്‍ […]
Continue Reading