എല്‍.പി സ്‌കൂള്‍ ടീച്ചേഴ്‌സ് നിയമനം

വയനാട് ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ അവസാനഘട്ട ഇന്റര്‍വ്യൂ ഏപ്രില്‍ 20,21,22,27 തീയതികളില്‍ കേരള പബ്ലിക് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും.അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പുകള്‍ അവരുടെ പ്രൊഫൈലിലും മൊബൈല്‍ ഫോണില്‍ എസ് എം എസ് സന്ദേശമായി ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും ഓ വി റ്റി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത തീയതിയില്‍ സമയത്തും ഹാജരാക്കേണ്ടതാണ്.

Continue Reading

ജില്ലയില്‍ 8 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (06.04.22) 8 പര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168211 ആയി. 167209 പേര്‍ രോഗമുക്തരായി. നിലവില്‍ 39 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 36 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 955 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1 ആള്‍ ഉള്‍പ്പെടെ ആകെ 39 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് […]

Continue Reading

വനിതാ ശിശുവികസന വകുപ്പ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതി; പ്രതിമാസം 2000 രൂപ

തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതി പ്രകാരം  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നടപ്പാക്കുന്ന സ്പോണ്‍സര്‍ഷിപ്പ്  പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.സാമ്പത്തിക കാരണങ്ങളാല്‍  കുട്ടികളെ കുടുംബത്തില്‍ നിന്ന് അകറ്റി അനാഥാലയങ്ങളിലേക്ക് മാറ്റുന്നതിന് പകരം കുട്ടികളുടെ ജീവിത- വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുളള തുക നൽകി കുട്ടികളെ കുടുംബത്തില്‍ തന്നെ സംരക്ഷിക്കുന്നതിനുളള പദ്ധതിയാണ് സ്പോണ്‍സര്‍ഷിപ്പ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരുവിധ ധനസഹായവും ലഭിക്കാത്തവരാകണം അപേക്ഷകര്‍. ഏകരക്ഷിതാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍, തടവുശിക്ഷ  അനുഭവിക്കുന്ന രക്ഷിതാവിന്റെ കുട്ടികള്‍, ശയ്യാവലംബരായ രക്ഷിതാവിന്റെ […]

Continue Reading

ഗതാഗതക്കുരുക്കിന് വിരാമം; കൈനാട്ടിയിൽ ട്രാഫിക് സിഗ്നൽ

കൽപറ്റ: കൈനാട്ടി ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ തയാറായി. സിഗ്നൽ ഒരാഴ്ചക്കകം ഉദ്ഘാടനം ചെയ്യുമെന്ന് കൽപറ്റ നഗരസഭ ചെയർമാൻ കേയംതൊടി മുജീബ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പി‍െൻറ റോഡ് സേഫ്റ്റി ഫണ്ടായ 14 ലക്ഷം ചെലവഴിച്ചാണ് സിഗ്നല്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണിനാണ് ചുമതല. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മൂന്ന് ഭാഗത്തേക്കും സിഗ്നലുകള്‍ തെളിയും. ബള്‍ബടക്കമുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചു. വൈദ്യുതീകരണം പൂര്‍ത്തിയാക്കി സമയക്രമീകരണം നടപ്പാക്കുന്നതോടെ ട്രാഫിക് സിഗ്നല്‍ യാഥാര്‍ഥ്യമാവും. മേയ് ഒന്നു മുതല്‍ കല്‍പറ്റയില്‍ ഗതാഗത പരിഷ്‌കാരം […]

Continue Reading

കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയിൽ; ശമ്പളവിതരണം മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി (KSRTC) ഗുരുതരപ്രതിസന്ധിയിലായി. ഈ മാസത്തെ ശമ്പള വിതരണം മുടങ്ങി. പ്രതിസന്ധി തുടർന്നാൽ ലേ ഓഫ് വേണ്ടി വരുമെന്നാണ് ഗതാഗത മന്ത്രിയുടെ വെളിപ്പെടുത്തൽ.ഈ പ്രസ്താവനക്കെതിരെ ഇടത് യൂണിയനുകളും രംഗത്തെത്തി. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. ലേ ഓഫ് നീക്കം നേരത്തെ കെഎസ്ആർടിസി മാനേജ്മെന്‍റ് ആലോചിച്ചിരുന്നു. പകുതി ശമ്പളത്തോടെ ദീർഘകാല അവധി നൽകുന്ന ഫർലോ ലീവ് എന്ന ആശയം മാനേജ്മെന്‍റ് മുന്നോട്ട് വെച്ചങ്കിലും ഒരു ശതമാനം ജീവനക്കാർ പോലും അനുകൂലമായി […]

Continue Reading

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഇരുപത്തിനാലാം ജില്ലാസമ്മേളനം സ്വാഗതസംഘം രൂപവത്കരിച്ചു

കൽപ്പറ്റ:ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ ഇരുപത്തിനാലാം ജില്ലാസമ്മേളനം കൽപ്പറ്റ കൈനാട്ടി വ്യാപാരഭവനിൽ വെച്ച് നടത്തുന്ന വയനാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് യു കെ പ്രഭാകരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ കെ ബേബി സ്വാഗതസംഘം യോഗം ഉദ്ഘാടനം ചെയ്തു. 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.കമ്മറ്റിയുടെ ചെയർമാനായി എം എൻ ശിവകുമാറിനെയും ജനറൽ കൺവീനർ പി ബി സുരേഷ്കുമാറിനെയും തിരഞ്ഞെടുത്തു കൂടാതെ ആറോളം സബ്കമ്മറ്റികളും […]

Continue Reading

സിപിഐ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു

മാനന്തവാടി:സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പെട്രോൾ ഡീസൽ പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.മാർച്ച്‌ സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇന്ധന വില വർധനവും അതിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റവും സൃഷ്ടിച്ച് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണാധികാരികൾ രാജ്യത്തെ സാധാരണക്കാരെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിപിഐ തുടക്കം […]

Continue Reading