മക്കയിലെ വിശുദ്ധ ഹറമില്‍ 100 വാതിലുകള്‍ തുറന്നു;തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത്

തീർത്ഥാടകരുടെ തിരക്ക് കുറക്കുന്നതിനായി മക്ക ഹറം പളളിയിൽ നൂറ് പുതിയ വാതിലുകൾ തുറന്നു. റമദാനിൽ തീർത്ഥാടകരുടെ തിരക്ക് കൂടാനുളള സാധ്യത കണക്കിലെടുത്താണ് പുതിയ വാതിലുകൾ തുറന്നതെന്ന് സൗ​ദി അറേബ്യ അറിയിച്ചു. റമദാനിൽ തറാവീഹ് നമസ്കാരത്തിനായി ഹറം പളളിയിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് അകലം പാലിക്കാതെ പ്രാർത്ഥനകൾ നടത്താൻ മക്കയിൽ അനുമതിയായത്. തീർത്ഥാടകർക്ക് വിവിധ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനായി 12,000 സ്ത്രീ-പുരുഷ ജീവനക്കാരെ റിക്രൂട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. തീർത്ഥാടകർക്ക് ആരോ​ഗ്യപരവും സുരക്ഷിതവുമായി പ്രാർത്ഥനകൾ […]

Continue Reading

സ്വർണവിലയിൽ ഇന്ന് വർധനവ്

കൊച്ചി:തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് വർധനവ്.160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം തുടങ്ങിയതിനു ശേഷം സ്വര്‍ണ വില രണ്ട് തവണയാണ് കുറഞ്ഞത്. കഴിഞ്ഞമാസം ഒന്‍പതിന് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 40,560 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്

Continue Reading

ഇന്ന് വീണ്ടും മുല്ലപ്പെരിയാര്‍ ഹര്‍ജികൾ സുപ്രിംകോടതി പരിഗണിക്കും

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രിംകോടതി പരിഗണിക്കും. മേല്‍നോട്ട സമിതിക്ക് ഡാം സുരക്ഷാ നിയമ പ്രകാരമുള്ള അധികാരങ്ങള്‍ നല്‍കുന്നതില്‍ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും നിലപാട് കോടതി പരിശോധിക്കും. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പൂര്‍ണസജ്ജമാകുന്നതുവരെ ഡാം സുരക്ഷാ നിയമത്തില്‍ അനുശാസിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നടത്താന്‍ മേല്‍നോട്ട സമിതിക്ക് അധികാരം നല്‍കിക്കൊണ്ട് ഉത്തരവിറക്കാമെന്ന നിര്‍ദേശം കഴിഞ്ഞ തവണ കോടതി മുന്നോട്ടുവച്ചിരുന്നു. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കുമെന്നും സുപ്രിംകോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. […]

Continue Reading

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നും അറിയിച്ചു. തെക്കന്‍ ആന്റമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ ഇടയുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി. മഴ പെയ്യുമ്പോള്‍ മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുതെന്നും വീട്ടിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിക്കളയണമെന്നും […]

Continue Reading

പാറ്റ് കമ്മിൻസിന്റെ കൂറ്റനടിയിൽ മുട്ടുകുത്തി മുംബൈ ഇന്ത്യൻസ്

മുംബൈ: ഐപിഎല്ലിൽ ഇന്ന് കോൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് തോൽവി. പാറ്റ് കമ്മിൻസിന്റെ മികച്ച ബാറ്റിങ് പ്രകടനമാണ് മുംബൈ ഇന്ത്യൻസിന് തോൽവിയിലേക്ക് നയിച്ചത്. 162 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തിൽ 101/5 എന്ന നിലയിലേക്ക് വീണുവെങ്കിലും ക്ഷണ നേരം കൊണ്ട് കാര്യങ്ങള്‍ മാറ്റി മറിച്ച് പാറ്റ് കമ്മിന്‍സ്. 14 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ച പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയെ 16 ഓവറിൽ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഡാനിയേൽ സാംസ് […]

Continue Reading

നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

കൊച്ചി : നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയിൽ. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 30 നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസ്സമുണ്ടാകുന്നതായി വ്യക്തമായി . തുടര്‍ന്ന് മാര്‍ച്ച്‌ 31 ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിന്നാലെ […]

Continue Reading

കേരളത്തില്‍ 361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 117, തിരുവനന്തപുരം 56, കോഴിക്കോട് 33, കോട്ടയം 31, തൃശൂര്‍ 27, കൊല്ലം 24, പത്തനംതിട്ട 15, ആലപ്പുഴ 15, ഇടുക്കി 11, കണ്ണൂര്‍ 9, മലപ്പുറം 8, വയനാട് 8, പാലക്കാട് 7, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള […]

Continue Reading

AKSHAYA (AK-543) – 06/04/2022

🔘1st Prize : Rs. 7,000,000/- AJ 564713 (PATHANAMTHITTA) 🔘Consolation Prize : Rs. 8,000/- AA 564713AB 564713AC 564713AD 564713AE 564713AF 564713AG 564713AH 564713AK 564713AL 564713AM 564713 🔘2nd Prize : Rs. 500,000/- AK 289068 (MOOVATTUPUZHA) 🔘3rd Prize : Rs. 100,000/- AA 768480AB 589262AC 534447AD 946298AE 542868AF 144735AG 771875AH 255045AJ 725078AK 398132AL 955779AM 200612 🔘4th Prize : Rs. […]

Continue Reading