ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 7 ജില്ലകളില് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരും. ഏഴ് ജില്ലകളില് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില് ഇടിമിന്നലും കാറ്റും മഴയും കനത്തേക്കും. തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലിന് മുകളിലും ശ്രീലങ്കയ്ക്ക് മുകളിലും ചക്രവാതചുഴി നിലനില്ക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടിനും രാത്രി പത്തിനും ഇടയില് ഇടിമിന്നലിന്റെ സാധ്യത കൂടുതലാണ്.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റില് മരം കടപുഴകി വീണും ചില്ലകള് ഒടിഞ്ഞു വീണും അപകടങ്ങള് ഉണ്ടാകാന് […]
Continue Reading