കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ച്‌ അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. പുതിയ വെളിപ്പെടുത്തൽ പുറത്തുവന്ന സാഹചര്യത്തിൽ കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കമെന്നറിയുന്നു. കാവ്യയ്ക്കെതിരായ തെളിവുകളിൽ ബാലചന്ദ്രകുമാർ നൽകിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണെന്നാണ് പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് കാവ്യ മാധവനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യൽ. കേസിലെ ഗൂ‍ഡാലോചനയിൽ കാവ്യയുടെ പങ്ക് […]

Continue Reading

വിൽ സ്മിത്തിന് പത്ത് വർഷം ഓസ്കാർ ചടങ്ങിൽ നിന്നും വിലക്ക്

ലോസ് ആഞ്ജലീസ്: ഓസ്ക്കർചടങ്ങുകളിൽ പങ്കെടുക്കുന്നിതിൽ നിന്ന് നടൻ വിൽ സ്മിത്തിനെ പത്ത് വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി. ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി രണ്ടാഴ്ച പിന്നിടും മുൻപാണ് സ്മിത്തിനെതിരായ നടപടി. അവാർഡ് ഏറ്റുവാങ്ങാൻ വേദിയിലെത്തിയപ്പോൾ ഭാര്യയും നടിയുമായ ജെയ്ഡ സ്മിത്തിനെ പരിഹസിച്ച അവതാരകൻ ക്രിസ് റോക്കിനെ മുഖത്തടിച്ചതിനാണ് ഓസ്ക്കർ സംഘാടകരായ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് സ്മിത്തിനെതിരേ അച്ചടക്ക നടപടി കൈക്കൊണ്ടത്. എന്നാൽ, സ്മിത്ത് നേരത്തെ തന്നെ അക്കാദമിയിൽ നിന്ന് രാജിവച്ചിരുന്നു. റോക്ക്സിന്റെയും സ്മിത്തിന്റെയും […]

Continue Reading

ഇമ്രാന്‍ഖാന് ഇന്ന് നിര്‍ണായക ദിനം

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഇന്ന് അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നേരിടും. സുപ്രീംകോടതി നിര്‍ദേശപ്രകാരം രാവിലെ പ്രാദേശികസമയം പത്തരയ്ക്കാണ് പാക് ദേശീയ അസംബ്ലി ചേരുക. അതിനിടെ ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ അമേരിക്കയെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമര്‍ശിച്ചു. നാളെ രാജ്യവ്യാപക പ്രക്ഷോഭം നടത്താന്‍ ജനങ്ങളോട് ആഹ്വാനവും ചെയ്തു. ഇന്ത്യയുടെ വിദേശനയത്തെയും ഇമ്രാന്‍ ഖാന്‍ പ്രശംസിച്ചു. 342 അംഗ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 172 വോട്ടാണ് അവിശ്വാസപ്രമേയം പാസാവാന്‍ ആവശ്യമുള്ളത്. ഭരണമുന്നണയിിലെ പ്രധാന പാര്‍ട്ടികളായിരുന്ന […]

Continue Reading

ഡെപ്യൂട്ടേഷൻ നിയമനം: ജില്ലാ ശുചിത്വമിഷൻ ഓഫീസുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ ഡെപ്യൂട്ടഷൻ നിയമനം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിൽ സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (ഐ.ഇ.സി) ഓരോ ഒഴിവിലേക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്ററുടെ (സോളിഡ് വേസ്റ്റ് […]

Continue Reading

കെ-ടെറ്റ് പരീക്ഷ മെയ് 4, 5 തീയതികളിൽ നടക്കും

തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷ മേയ് 4, 5 തീയതികളിൽ സംഘടിപ്പിക്കും. മേയ് നാലിനു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-1 ന്റെയും 1.30 മുതൽ 4.30 വരെ കാറ്റഗറി-2 ന്റെയും പരീക്ഷ നടക്കും. 5നു രാവിലെ 10 മുതൽ 12.30 വരെ കാറ്റഗറി-3 ന്റെയും 1.30 മുതൽ 4 വരെ കാറ്റഗറി-4 ന്റെയും പരീക്ഷ നടക്കും. വിശദമായ ടൈംടേബിൾ www.pareekshabhavan.kerala.gov.in ൽ ലഭിക്കും. ഹാൾടിക്കറ്റുകൾ ഏപ്രിൽ 25 മുതൽ പരീക്ഷാഭവന്റെ www.ktet.kerala.gov.in ലും ലഭിക്കും.

Continue Reading

എസ്. എസ്. എൽ. സി മൂല്യനിർണയം: അപേക്ഷ 21 വരെ ഓൺലൈൻ അപേക്ഷ നൽകാം

തിരുവനന്തപുരം: 2022 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് സർക്കാർ, എയിഡഡ് സ്‌കൂൾ എച്ച്.എസ്.റ്റിമാർക്ക് 21 ന് വൈകിട്ട് നാലുവരെ ഓൺലൈൻ അപേക്ഷ നൽകാം. പ്രഥമാദ്ധ്യാപകർ ഐ എക്‌സാം പോർട്ടലിലെ എച്ച്. എം. ലോഗിൻ വഴി അപേക്ഷകൾ ലഭ്യമാകുന്ന മുറക്ക് വിവരങ്ങൾ പരിശോധിച്ച് അപേക്ഷകൾ കൺഫേം ചെയ്യണം.  21ന് വൈകിട്ട് 5 മണിയ്ക്ക് മുമ്പ് എല്ലാ അപേക്ഷകളും പ്രഥമാദ്ധ്യാപകർ കൺഫേം ചെയ്യണം. സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രഥമാദ്ധ്യാപകർ ഉറപ്പു വരുത്തണം. വിശദവിവരങ്ങൾക്ക്: […]

Continue Reading

വില 10 ലക്ഷത്തിൽ താഴെ; വരാനിരിക്കുന്ന മികച്ച മൂന്നു ചെറുകാറുകൾ

രാജ്യത്ത് എസ്‍യുവി ഭ്രമം കൂടുകയാണെങ്കിലും ചെറുകാറുകള്‍ക്കും ഹാച്ച് ബാക്കുകള്‍ക്കുമൊക്കെ ആരാധകര്‍ ഒട്ടും കുറവല്ല എന്നാണ് നിലവിലെ വില്‍പ്പന കണക്കുകള്‍ നല്‍കുന്ന സൂചനകള്‍. സാധാരണക്കാര്‍ക്ക് തങ്ങളുടെ പോക്കറ്റിന് താങ്ങാനാവുന്നു എന്നതും ഉപയോഗിക്കുന്നതിലെ അനായാസതയുമൊക്കെയാണ് ഹാച്ച്ബാക്കുകളെയും ചെറുകാറുകളെയും ഇപ്പോഴും ജനപ്രിയമാക്കുന്നതിന്‍റെ മുഖ്യ കാരണങ്ങള്‍. ഇതാ, ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച മൂന്നു പുതിയ ചെറുകാറുകളു കുറച്ചു മനസിലാക്കാം.. പുതിയ മാരുതി അൾട്ടോമാരുതി സുസുക്കി പുതിയ തലമുറ ആൾട്ടോ ഹാച്ച്ബാക്ക് ഇന്ത്യൻ വിപണിയിൽ പരീക്ഷിച്ചു […]

Continue Reading

കൊവിഡ് കേസുകളിൽ നേരിയ വർധനവിനെ തുടർന്ന് കേരളം ഉൾപ്പടെ 5 സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്

ദില്ലി: കൊവിഡ് കേസുകളിൽ നേരിയ വർധന ഉണ്ടായതിന് പിന്നാലെ ആണ് ജാഗ്രതാ മുന്നറിയിപ്പുമായി കേരളം അടക്കമുള്ള 5 സംസ്ഥാനങ്ങൾക്ക് ആരോഗ്യ സെക്രട്ടറിയുടെ കത്ത്. കൊവിഡ് വ്യാപന തോത് സൂക്ഷ്മമായി നിരീക്ഷിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.  കേരളത്തില്‍ 353 പേര്‍ക്ക് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 95, തിരുവനന്തപുരം 68, കോഴിക്കോട് 33, കോട്ടയം 29, തൃശൂര്‍ 24, കൊല്ലം 23, ഇടുക്കി 19, പത്തനംതിട്ട 16, ആലപ്പുഴ 12, പാലക്കാട് 9, കണ്ണൂര്‍ 9, […]

Continue Reading

ചുരത്തിൽ വീണ്ടും ഗതാഗത കുരുക്ക്

ലക്കിടി: ചുരത്തിൽ ഇന്നലെ രാത്രി ഉണ്ടായിരുന്ന ബ്ലോക്ക് ഒരു മണിയോടുകൂടി മാറ്റിയെങ്കിലും ഇന്ന് രാവിലെ വീണ്ടും ഒൻപതാം വളവിലും എട്ടാം വളവിലും ലോറികൾ കേടായിട്ടുണ്ട്. അത് കാരണം 9 ആം വളവ് 8 ആം വളവ് എന്നിവിടങ്ങളിൽ വൺ വേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുന്നത്.വാഹനങ്ങളുടെ നീണ്ട നിര ചുരത്തിൽ അനുഭവപ്പെടുന്നുണ്ട്. 09.00 AM

Continue Reading

സിപിഐഎം പാർട്ടി കോൺഗ്രസ് ; രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച ഇന്ന്

സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് ഇന്ന് നാലാം ദിനം. സി.പി.ഐ.എം പാർട്ടി കോൺഗ്രസ്സിൽ ഇന്ന് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിന്മേൽ ചർച്ച നടക്കും. ഇന്നലെ പി.ബി അംഗം പ്രകാശ് കാരാട്ട് ആണ് റിപ്പോർട്ട് അവതരിപ്പിച്ചത് .ചർച്ചക്ക് പ്രകാശ് കാരാട്ട് നാളെ മറുപടി പറയും. തുടർന്ന് സംഘടനാ റിപ്പോർട്ട് പാസാക്കും. ജനറൽ സെക്രട്ടറിയേയും പി.ബി അംഗങ്ങളേയും കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും നാളെ തെരഞ്ഞെടുക്കും. അതേസമയം സെമിനാറില്‍ പങ്കെടുക്കാനായി കെ വി തോമസ് ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എം […]

Continue Reading