നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടൽ, വ്യാപക കൃഷിനാശം
നെല്ലിയാമ്പതി: രണ്ടുദിവസമായുള്ള ശക്തമായ മഴയിൽ നെല്ലിയാമ്പതി തോട്ടം മേഖലയിൽ ഉരുൾപൊട്ടലും വ്യാപക കൃഷിനാശവും. അലക്സാണ്ട്രിയ, ഓറിയന്റൽ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ കഴിഞ്ഞദിവസം പുലർച്ചയായിരുന്നു ഉരുൾപൊട്ടൽ. ജനവാസ മേഖലകളിലല്ലാത്തതിനാൽ ആളപായമില്ല. അലക്സാണ്ട്രിയയിലുണ്ടായ ഉരുൾപൊട്ടലിൽ എസ്റ്റേറ്റ് റോഡും കാപ്പിച്ചെടികളും വൻമരങ്ങളും കുത്തിയൊലിച്ച് ഏക്കർ കണക്കിന് കൃഷി നശിച്ചു. മലവെള്ളപ്പാച്ചിലിൽ കല്ലും മരങ്ങളും നാലുകിലോമീറ്റർ ഒഴുകി ഓറിയന്റൽ എസ്റ്റേറ്റിലെ ചെക്ഡാമിലെത്തിയതോടെ ഡാംപൊട്ടി വെള്ളം ഗതിമാറിയൊഴുകി. ഇതേ തുടർന്ന് ഈ ഭാഗത്തെ കൃഷി പൂർണമായി നശിച്ചു. വെള്ളം ഗതിമാറിയൊഴുകിയതിനാൽ പാടികളിൽ താമസിക്കുന്നതൊഴിലാളികൾ രക്ഷപ്പെട്ടു. ഈ […]
Continue Reading