മങ്കിപോക്‌സ്: സംസ്ഥാനത്തെ രണ്ടാമത്തെ രോഗിയും രോഗമുക്തി നേടി, ശനിയാഴ്ച ഡിസ്ചാര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി  (31) രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ പതിമൂന്നാം തീയതി യുഎഇയില്‍ നിന്നും വന്ന യുവാവിനെ രോഗലക്ഷണങ്ങളോടെ ജൂലൈ 16 നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്‍മിറ്റാക്കിയത്. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളിലാര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. ഇദ്ദേഹത്തെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Continue Reading

ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം; ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള നിക്ഷേപം അനുവദിക്കില്ല

ദില്ലി: ദേശീയ പെൻഷൻ വ്യവസ്ഥയിൽ (National Pension System) മാറ്റം വരുത്തി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. എൻപിഎസ് (NPS) അക്കൗണ്ടുകളിലേക്ക്  ടയർ-2 നിക്ഷേപത്തിനായി ഇനി ക്രെഡിറ്റ് കാർഡ് (Credit Card) ഉപയോഗിക്കാൻ സാധിക്കില്ല. ടയർ 1 നിക്ഷേപത്തിനായി  ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് തുടരാം.  എന്താണ് ടയർ 1 ടയർ 2 അക്കൗണ്ട്?  ദേശീയ പെൻഷൻ  പദ്ധതി പ്രകാരം റിട്ടയർമെന്റ് കാലത്തേക്ക് സമ്പാദ്യം സൂക്ഷിക്കുന്നതിനുള്ള അക്കൗണ്ടാണ് ടയർ 1 . എന്നാൽ ടയർ 2 […]

Continue Reading

മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ്റെ കൊലപാതകത്തിൽ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു

മലപ്പുറം: മൈസൂരുവിലെ നാട്ടുവൈദ്യൻ ഷാബാഷെരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി ചാലിയാർ പുഴയിൽത്തള്ളിയ കേസിൽ  അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 3177 പേജുള്ള കുറ്റപത്രമാണ് നിലമ്പൂർ സിജെഎം കോടതിയിൽ നൽകിയത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. അന്വേഷണത്തിൻ്റെ ഭാഗമായി ശേഖരിച്ച ഡിഎൻഎ സാംപിളുകളുടെ പരിശോധനാ ഫലം ഇതുവരെ വന്നിട്ടില്ല. അധിക കുറ്റപത്രം സമര്‍പ്പിക്കുമ്പോൾ അതോടൊപ്പം ഡിഎൻഎ പരിശോധനാഫലം കൂടി നൽകുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. കേസിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്.  ഷാബാ ഷെരീഫിൻ്റെ  മൃതദേഹം കണ്ടെത്താനായില്ലെങ്കിലും സാഹചര്യ തെളിവുകളും […]

Continue Reading

പോഷക ബാല്യം പദ്ധതിക്ക് തുടക്കമായി

ചെന്നലോട്: അംഗന്‍വാടി കുട്ടികള്‍ക്ക് ആഴ്ച്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്ന ‘പോഷക ബാല്യം’ പദ്ധതിക്ക് തുടക്കമായി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഇ എം സെബാസ്റ്റ്യന്‍, സാഹിറ അഷ്റഫ്, എം എ മേരി, ആലീസ് മാത്യു, പി ആര്‍ പ്രഭ, പി പ്രിന്‍സി, പി വി ലില്ലി, വി പാത്തുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

തെങ്ങിൻതൈ വിതരോദ്‌ഘാടനം നടത്തി

പടിഞ്ഞാറത്തറ: കൃഷിഭവനിൽ നിന്നും ലഭിച്ച തെങ്ങിൻതൈ അഞ്ചാം വാർഡ് മെമ്പർ ബുഷ്റ വൈശ്യൻ കർഷകർക്ക് തൈ കൈമാറി ഉദ്ഘാടനം ചെയ്‌തു.പാടശേഖര സമിതി സെക്രട്ടറി ടി പി അഷ്റഫ് അധ്യക്ഷത വഹിച്ചു.വികസന സമിതി കൺവീനർ ഇ. സി. അബ്ദുള്ളയും തൈകൾ വിതരണം ചെയ്ത് പ്രസ്തുത പരിപാടിയിൽ പങ്കാളിയായി

Continue Reading

പോഷക ബാല്യം പദ്ധതിക്ക് തുടക്കമായി

പനമരം: പനമരം ഗ്രാമപഞ്ചായത്ത് കാട്ടിറപ്പള്ളി അംഗൻവാടിയിൽ കിട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന പോഷക ബാല്യം പദ്ധതിക്ക് തുടക്കമായി.പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. തോമസ് പാറക്കാലായിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് മെമ്പർ ശാന്ത അധ്യക്ഷത വഹിച്ചു.സീതലക്ഷ്മി ടീച്ചർ സ്വാഗതവും, ADS സെക്രട്ടറി ലിസി പത്രോസ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി

Continue Reading

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് സ്വീകരണം നൽകി

വെള്ളമുണ്ട:നീർത്തടാധിഷ്ഠിധ പദ്ധതികളെയും മാലിന്യ സംസ്കരണത്തെയും കുറിച്ചുള്ള പൂനയിൽ നടന്ന പരിശീലന പരിപാടിയിൽ പങ്കെടുത്ത് തിരികെ വന്ന വെള്ളമുണ്ട ഗ്രാമപഞ്ചായാത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് സ്വീകരണം നൽകി.ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ഉപഹാരം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കൈമാറി.മടത്തുംകുനി വാർഡ് മെമ്പർ വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. സാജിറ.കെ.പി,സ്മിത.കെ.ആർ,ലൗസി.എ.കെ,ആയിഷ ഫിദ ഇ.കെ,മുഹമ്മദ് ഡാനിഷ് .കെ,സാദിഖ് കമ്പ തുടങ്ങിയവർ സംസാരിച്ചു. പഴഞ്ചന അംഗൻവാടിയിൽ നടന്ന ചടങ്ങിൽ പൊതു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച […]

Continue Reading

യൂത്ത് കോൺഗ്രസ് നിവേദനം നൽകി

പേരിയ: കഴിഞ്ഞ ദിവസം നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ചുരം തകരുകയും വാഹന ഗതാഗതം പൂർണമായും നിരോധിച്ചതിനാൽ കൂടുതലായും കണ്ണൂർ ജില്ലയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. അടക്കമുള്ള വാഹനങ്ങളെ ആശ്രയിക്കുന്ന പേരിയ പ്രദേശത്തെ വിദ്യാർത്ഥികളും സാധാരണക്കാരായ ജനങ്ങളടക്കം നാല് ദിവസത്തോളമായി യാത്ര സൗകര്യങ്ങൾക്ക് വളരെ പ്രയാസം നേരിടുകയാണ്,ഇത്രയും പെട്ടെന്ന് പേരിയയിലേക്ക് സ്പെഷ്യൽ ബസ്സ് സർവീസ് ആരംഭിച്ചു യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് പേരിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച […]

Continue Reading

പോഷക ബാല്യം പദ്ധതിക്ക് തുടക്കമായി

മൈലാടുംകുന്ന്; അംഗൻവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന പദ്ധതിക്ക് തുട ക്കമായി തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം ഹാജി, പോക്കർ പാഠക്ക, സുതം കാട, മജീദ്.പി, മേരി ടീച്ചർ, റുഖിയ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണം; ഒ.ആർകേളു എം.എൽ.എ കലക്ടർക്ക് കത്ത് നൽകി

മാനന്തവാടി: കഴിഞ്ഞ ദിവസത്തെ ശക്തമായ കാലവർഷത്തിൽ മാനന്തവാടി- നെടുപൊയിൽ ചുരം തകർന്നതിനാൽ ആ വഴിയുള്ള ഗതാഗതം നിലച്ചതിനാൽ പേരിയ 36, ചന്ദന ത്തോട്, ഇരുമനത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർ ത്ഥികൾക്ക് പഠനം നടത്തുന്നതിനായി അടിയന്തിരമായി കെ.എസ്.ആർ.ടി.സി സർവ്വീസ് ആരംഭിക്കണമെന്നാവശ്വപ്പെട്ട് മാ നന്തവാടി എം.എൽ.എ ഒ.ആർ കേളു കലക്ടർക്ക് കത്ത് നൽകി. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗവും പഠനം നടത്തുന്നത് മാനന്തവാടി ആണ്. നെടുംപൊയിൽ വഴി ബസ് ഇല്ലാ ത്തതിനാൽ കൃത്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇവർ ക്ക് എത്തിചേരാൻ കഴിയുന്നില്ലെന്നും […]

Continue Reading