തപാൽ പിൻകോഡിന് 50 വയസ് തികഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിലെ തപാൽ ഓഫിസുകളെ വർഗീകരിക്കാൻ ഇന്ത്യൻ പോസ്റ്റൽ സർ‌വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായം അഥവാ പോസ്റ്റൽ ഇൻഡക്സ് നമ്പർ(പിൻ‌കോഡ്) നിലവിൽ വന്നിട്ട് 50 വർഷം തികഞ്ഞു. ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിൻ‌കോഡ്. 1972 ആഗസ്റ്റ് 15നാണ് പിൻകോഡ് സമ്പ്രദായം നിലവിൽ വന്നത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആണ് പിൻകോഡിനും 50 വയസ് തികയുന്നത്. ഏരിയ കോഡ്, സിപ് കോഡ് എന്ന പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. അയക്കുന്ന കവറിനു പുറത്ത് പിൻകോഡ് […]

Continue Reading

കെ.ടി. ജലീല്‍ പാക് ചാരനെന്ന് കെ. സുരേന്ദ്രന്‍

മാനന്തവാടി: കെ.ടി. ജലീല്‍ എം.എല്‍.എയെ പാക്കിസ്ഥാന്‍ ചാരനെന്നു മുദ്രകുത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ബി.ജെ.പി മാനന്തവാടിയില്‍ സംഘടിപ്പിച്ച തിരഗ യാത്ര സമാപനസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യന്‍ ദേശീയതയില്‍ വിശ്വാസമില്ലാത്ത ജലീല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. വിവാദ പ്രസ്താവനയില്‍ മാപ്പുപറയാന്‍ ജലീല്‍ തയാറായിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയോട് ജലീലിന് ബഹുമാനമില്ല. അങ്ങനെയൊരാളുടെ സ്ഥാനം പാക്കിസ്ഥാനിലാണ്. ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ട് പ്രശ്നം തീരുന്നില്ല. ഇന്ത്യന്‍ അതിര്‍ത്തി അംഗീകരിക്കാത്ത ജലീലിനെതിരേ നിയമനടപടി സ്വീകരിക്കണം. ജലീലിനെതിരെ […]

Continue Reading

ജനജാഗരണ്‍ സദസ് നടത്തി

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് അടിമത്തത്തിലേക്ക് ജനങ്ങളെ വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശവുമായി ജനജാഗരണ്‍ സദസ് നടത്തി. കര്‍ഷകസംഘം, കര്‍ഷക തൊഴിലാളി യൂനിയന്‍, സി.ഐ.ടി.യു എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പേരിപാടി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്ന് ജാഗരണ്‍ സദസിനെത്തിയവര്‍ പ്രതിജ്ഞയെടുത്തു. സദസിനു മുന്നോടിയായി കനറ ബാങ്ക് പരിസരത്തുനിന്നു വിജയ പമ്പ് പരിസരത്തേക്കു റാലി നടത്തി. പൊതുസമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറര്‍ സി.ബി. ദേവദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ കെ. സുഗതന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം […]

Continue Reading

ഈ മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍ തന്നെ; സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4815 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ വീണ്ടും വില കുറഞ്ഞെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.

Continue Reading

പ്ലസ് വൺ: ഇന്ന് രണ്ടാം അലോട്ട്മെന്റ്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 10 മണി മുതൽ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിവരെയാണ് പ്രവേശനം. സ്‌പോർട്സ് ക്വാട്ട രണ്ടാം അലോട്ട്‌മെന്റ്, കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ എന്നിവയും ഇതോടൊപ്പം നടക്കും. മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഫീസടച്ച് സ്ഥിരപ്രവേശനം നേടാം. http://www.hscap.kerala.gov.in എന്ന ലിങ്കിൽ അഡ്മിഷൻ വിവരങ്ങൾ പരിശോധിക്കാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ […]

Continue Reading

ബത്തേരിയിൽ വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43000 രൂപയും മോഷ്ടിച്ച കേസിൽ പ്രതി മുഹമ്മദ് ഷാലു അറസ്റ്റിൽ

വയനാട് : ബത്തേരിയിൽ വീട് കുത്തിതുറന്ന് 90 പവൻ സ്വർണ്ണവും 43000 രൂപയും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ബുളളറ്റ് ഷാലു എന്ന് വിളിക്കുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് ഷാലുവിനെയാണ് ബത്തേരി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐഫോണുകളും 3 ലക്ഷം രൂപയും പിടിച്ചെടുത്തു. മോഷണം നടന്ന വീടിന് സമീപത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു പ്രതി കവർച്ച നടത്തിയത്. സി സി ടി വി ദൃശ്യങ്ങൾ ഉൾപ്പടെ […]

Continue Reading

ഇൻസ്റ്റയെ സൂക്ഷിക്കുക!, നിങ്ങളെ കാണുന്ന മൂന്നാമനുണ്ടെന്ന് വെളിപ്പെടുത്തൽ

ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മുൻ ഗൂഗിൾ എഞ്ചിനീയർ. ഇൻസ്റ്റാഗ്രാം അതിന്റെ ഉപയോക്താക്കളുടെ ഓൺലൈൻ ആക്റ്റിവിറ്റി ട്രാക്ക് ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മുൻ ഗൂഗിൾ എഞ്ചിനീയർ വെളിപ്പെടുത്തിയത്. ആപ്പിളിന്റെ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസിൽ മെറ്റ ഒരു ഇൻ-ആപ്പ് ബ്രൗസർ ഉപയോഗിച്ച് റെൻഡർ ചെയ്യുന്നുവെന്ന് ഫാസ്റ്റ്‌ലെയ്‌നിന്റെ സ്ഥാപകനായ ഫെലിക്‌സ് ക്രൗസ് ഓഗസ്റ്റ് 10നാണ് ഒരു ബ്ലോഗ് വഴി പറഞ്ഞത്. ഇത് ഉപയോക്താവിനെ നന്നായി ബാധിക്കും. പാസ്‌വേഡുകളും വിലാസങ്ങളും പോലുള്ള എല്ലാ ഫോം ഇൻപുട്ടുകളും ഓരോ ടാപ്പും മറ്റു […]

Continue Reading

കാട്ടാന ശല്യം; ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു

മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ എളമ്പലശ്ശേരിയില്‍ കാട്ടാന ഞാറ്റടി നശിപ്പിച്ച സംഭവം പ്രദേശവാസികള്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ച്ചയായുള്ള വന്യമൃഗശല്യം തടയാന്‍ വനം വകുപ്പ് പ്രദേശത്ത് വാച്ചര്‍മാരെ നിയോഗിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പ്രദേശവാസികള്‍ ഉപരോധിച്ചത്. തുടര്‍ന്ന് പൊലീസും പ്രതിഷേധക്കാരും തോല്‍പ്പെട്ടിയിലെയും ബേഗൂരിലെയും റെയ്ഞ്ച് ഓഫിസര്‍മന്മാരും നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തുമെന്നും, ട്രഞ്ച് നവികരിക്കാനുള്ള നടപടി സ്വീകരിക്കും, നൈറ്റ് പെട്രോളിംഗ് ശക്തിപ്പെടുത്തും. നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യും എന്നീ സമരക്കാരുടെ […]

Continue Reading

കുടുംബ കോടതിയിൽ വച്ച് ഭാര്യയുടെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

ബെംഗളൂരു: കർണാടകയിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷിച്ച ശേഷം കൗൺസിലിംഗ് സെഷനിൽ പങ്കെടുക്കാൻ എത്തിയ ഭാര്യയെ ഭർത്താവ് വെട്ടുകത്തികൊണ്ട് കഴുത്തറുത്തു കൊന്നു. ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്നവർ കീഴ്‌പ്പെടുത്തി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കൗൺസിലിംഗ് സെഷനിൽ, അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഏഴ് വർഷത്തെ ദാമ്പത്യം തുടര്‍ന്ന് പോകാൻ തീരുമാനമെടുത്ത് മിനിറ്റുകൾക്കുള്ളിലാണ് കൊലപാതകം നടന്നത്.  ഹാസൻ ജില്ലയിലെ ഹോളനരസിപുര കുടുംബ കോടതിയിൽ ഒരു മണിക്കൂർ കൗൺസിലിങ്ങിന് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ശിവകുമാർ […]

Continue Reading

അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ തൊട്ട ദളിത് വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്നു, ജാതി പറഞ്ഞ് അധിക്ഷേപിച്ചു

ജയ്പൂർ : ദളിത് സമുദായത്തിൽ നിന്നുള്ള ഒമ്പത് വയസ്സുകാരന് അധ്യാപകന്റെ ക്രൂരമര്‍ദ്ദനത്തിനെ തുടര്‍ന്ന് ദാരുണാന്ത്യം. അധ്യാപകന്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനാണ് കുട്ടിയെ അധ്യാപകൻ ചായിൽ സിംഗ് ക്രൂരമായി അടിച്ചുകൊന്നത്. അധ്യാപകന് വേണ്ടി പാത്രത്തിലാക്കി വച്ച വെള്ളം കുടിച്ചതാണ് ഇയാളെ പ്രകോപിപ്പിച്ചത്.  കുട്ടിയുടെ കൊലപാതകത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജലോര്‍ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ഒരു സ്വകാര്യ സ്കൂളിൽ ജൂലൈ 20നാണ് സംഭവം നടന്നത്. കണ്ണിനും ചെവിക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കിട്ടി […]

Continue Reading