യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ഫോട്ടോ പ്രചരിക്കുന്നു; പരാതിയുടെ ചുരുളഴിഞ്ഞപ്പോൾ പൊലീസിനും ഞെട്ടൽ, ഫോണിലെ ‘കെണി’

തിരുവനന്തപുരം: മോർഫ് ചെയ്ത അശ്ലീല ചിത്രം പ്രചരിക്കുന്നുവെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.  പരാതിക്കാരിയുടെ മൊബൈൽഫോൺ വിശദമായ പരിശോധിച്ചതിൽ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ, ഏതോ ഒരു വിശേഷ ചടങ്ങിനോടനുബന്ധിച്ച് സഹപ്രവർത്തകരോടൊപ്പം എടുത്ത ഫോട്ടോയാണ് വാട്സ് ആപ്പിൽ പ്രൊഫൈൽ ഫോട്ടോയായി ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ഓഫീസിലെ വിശേഷ ദിവസത്തോടനുബന്ധിച്ച് എടുത്ത ഫോട്ടോ ആയതിനാൽ വിവിധ ഗ്രൂപ്പുകളിലും ഫോട്ടോകൾ ഷെയർ ചെയ്തിരുന്നു. സഹപ്രവർത്തകനായ ഒരു യുവാവും ചിത്രത്തിൽ ഉണ്ടായിരുന്നു. സംശയം തോന്നിയതിനാൽ ഫോട്ടോയിൽ കാണപ്പെട്ട യുവാവിനെ […]

Continue Reading

ഇനി ഡെലിവറി പറപറന്നെത്തും; ഡ്രോൺ ഡെലിവറിക്കൊപ്പം ഫ്ലിപ്കാർട്ട് കൈ കോർക്കുന്നു, അറിയാം സവിശേഷത‌കൾ

ഡ്രോൺ ഡെലിവറി പ്ലാറ്റ്ഫോമായ സ്കൈ എയറും ഫ്ലിപ്കാർട്ടും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉപസ്ഥാപനമായ ഫ്ലിപ്കാർട്ട് ഹെൽത്തുമായാണ് സ്കൈ എയർ ഒരുമിച്ചു പ്രവർത്തിക്കുന്നത്. ഇതോടെ ഫ്ലിപ്കാർട്ട് ഹെൽത്ത് ഉപഭോക്താക്കൾക്ക് അവർ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡ്രോൺ വഴി ഡെലിവറി ചെയ്യും. പശ്ചിമബംഗാളിൽ ആണ് പദ്ധതിയുടെ തുടക്കം. കൊൽക്കത്തയിലും സബർബൻ നഗരങ്ങളിലും ആയി മരുന്നുകൾ ഡ്രോൺ വഴി വേഗത്തിൽ എത്തിക്കാനാണ് ശ്രമം. അഞ്ച് കിലോ തൂക്കം വരുന്ന ഉൽപ്പന്ന ലോഡുമായി 20 ഡ്രോൺ […]

Continue Reading

സ്വാതന്ത്യദിന പരിപാടികൾ സംഘടിപ്പിച്ചു

കോറോം: വെസ്റ്റേൺ ഗാർഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ എക്സലൻസിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു. മുതിർന്ന സ്റ്റാഫ് അംഗം പാർവതി പതാക ഉയർത്തി പ്രിൻസിപ്പൽ ഷഹദ് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. രാജ്യത്തിൻ്റെ സ്വാതന്ത്ര്യ ചരിത്രം മഹത്തരമാണെന്നും മതേതരത്വവും ജനാധിപത്യവുമാണ് ഇന്ത്യയുടെ മുഖമുദ്രയെന്നും അതിൻ്റെ സംരക്ഷകരായി നമ്മൾ മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു പരിപാടിയിൽ അധ്യാപകരായ യഹ്‌യ, അനസ്, ഉവൈസ് റഹ് മാൻ, പ്രവീൺ, രാഹുൽ, അമല, അക്ഷയ തുടങ്ങിയവർ സംസാരിച്ചു

Continue Reading

പേര്യ ചുരം വഴിയുള്ള ഗതാഗതം ഇന്ന് മുതൽ പുനഃസ്ഥാപിക്കും.: ജില്ലാ പോലീസ് മേധാവി

ശക്തമായ മഴയിൽ ഉരുൾപൊട്ടി പേര്യ ചുരത്തിൽ റോഡ് തകർന്നതിനാൽ പേര്യ നെടുംപൊയിൽ റോഡ് വഴിയുള്ള ഗതാഗതം 04.08.2022 മുതൽ കണ്ണൂർ ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരുന്നു. മേൽ റോഡ് പുതുക്കി പണിതത്തിനാൽ ഇന്ന് മുതൽ പേര്യ- നെടുംപൊയിൽ ചുരം വഴിയുള്ള റോഡ് ഗതാഗത യോഗ്യമാകുമെന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. ആർ. ആനന്ദ് ഐ. പി.എസ് അറിയിച്ചു.

Continue Reading

സൗജന്യ വിദേശ വിദ്യാഭ്യാസ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ 18ന് വയനാട്ടില്‍

കല്‍പ്പറ്റ:  വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  മികച്ച മാര്‍ഗ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായി അനിക്‌സ് എജ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഈ മാസം 18 ന് വയനാട്ടില്‍ സൗജന്യ  കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തുന്നു. സിവില്‍ സ്റ്റേഷന് സമീപം ഓഷിന്‍ ഹോട്ടലില്‍   രാവിലെ 10 മണി മുതലാണ് സെമിനാര്‍. വിദേശ വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള വിദഗദ്ധരാണ് ക്ലാസുകള്‍ നയിക്കുന്നത്. യുകെ, കാനഡ, ഒാസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും […]

Continue Reading

ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗ കേസ്; 11 പ്രതികളേയും വിട്ടയച്ച് ​ഗുജറാത്ത് സർക്കാർ

അഹമ്മദാബാദ്: ബിൽക്കിസ് ബാനു കൂട്ടബലാത്സം​ഗ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന 11 പ്രതികളേയും വിട്ടയച്ചു. ഗുജറാത്തിലെ ഗോധ്ര കലാപത്തിനിടെ കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട 11 പേരാണ് ജയിൽ മോചിതരായത്. ശിക്ഷ ഇളവ് ചെയ്തുകൊണ്ടുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് മോചനം. പ്രതികള്‍ ഗോധ്രയിലെ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. 2008ലാണ് മുബൈ സിബിഐ കോടതി 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടബലാത്സഗവും ബിൽക്കീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴ് പേരെ കൊന്നതുമുൾപ്പെടെയുള്ള കേസുകളാണ് ചുമത്തിയത്. […]

Continue Reading

ഷാജഹാന്റെ കൊലപാതകം: രണ്ടു പ്രതികൾ പിടിയിൽ

പാലക്കാട്: മരുതറോഡ്‌ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പ്രതികൾ പിടിയിലായി. കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണ് പിടിയിലായതെന്നാണ് വിവരം. പിടിയിലായവരിൽ ഒരാൾ കൊലയുമായി നേരിട്ടുപങ്കുള്ളയാളും മറ്റൊരാൾ കൊലയാളി സംഘത്തെ സഹായിച്ചയാളുമാണ്. ഒളിവിൽ കഴിയവെയാണ് ഇരുവരും പിടിയിലായത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഷാജഹാന്റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആറിൽ കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരാണെന്നാണ് പറയുന്നത്. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറിലുള്ളത്. സിപിഎം […]

Continue Reading

ഷാജഹാന്റെ കൊലപാതകം: പാലക്കാട് ഡിവൈഎസ്‍പിക്ക് അന്വേഷണ ചുമതല, പ്രത്യേക 19 അംഗ സംഘം

പാലക്കാട്: മരുതറോഡ്‌ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘത്തിനാണ് അന്വേഷണചുമതല. ഷാജഹാന്‍റെ സുഹൃത്തും പാർട്ടി അംഗവുമായ സുകുമാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ എഫ്ഐആറിൽ കൊലയ്ക്ക് പിന്നിൽ എട്ട് ബിജെപി പ്രവർത്തകരാണെന്നാണ് പറയുന്നത്. രാഷ്ട്രീയ വിരോധം മൂലമാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറിലുള്ളത് എന്നാൽ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് പാലക്കാട് എസ്പിയുടെ പ്രതികരണം. സിപിഎം നേതാവാണെന്ന് അറിഞ്ഞു തന്നെയാണ് ഷാജഹാനെ […]

Continue Reading

കുതിരവട്ടത്ത് നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതിയെ കണ്ടെത്തി; പിടിയിലായത് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ

കോഴിക്കോട്: കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയിൽ. നറുകര ഉതുവേലി കുണ്ടുപറമ്പില്‍ വിനീഷാണ് പിടിയിലായത്.കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇവിടെ നിന്ന് വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട് നിന്നു ട്രെയിനില്‍ മംഗാലാപുരത്തേക്കും അവിടെ നിന്ന് ധര്‍മസ്ഥലയിലേക്കും കടക്കുകയായിരുന്നു. പ്രതിയെ കൊണ്ടുവരാന്‍ പൊലീസുകാര്‍ ധര്‍മസ്ഥലയിലേക്ക് പോയിട്ടുണ്ട്. ഇന്ന് രാവിലെ കോഴിക്കോടെത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ദിവസങ്ങൾ […]

Continue Reading

കെ ആർ എഫ് എ അംഗത്വ സർട്ടിഫിക്കറ്റ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

വൈത്തിരി : കേരള റീട്ടെയിൽ ഫൂട്ട് വേയർ അസോസിയേഷൻ വയനാട് ജില്ലാതല അംഗത്വ സർട്ടിഫിക്കറ്റ്ന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് എൻ എം മുജീബ് റഹ്മാൻ ജില്ലാ പ്രസിഡൻറ് കെ സി അൻവറിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽസംസ്ഥാന ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി ട്രഷറർ ബിജു ഐശ്വര്യ കോട്ടയംസംസ്ഥാന ഭാരവാഹികളായ നാസർ പാണ്ടിക്കാട്, ഹമീദ് ബറാക്ക കാസർകോട്, പി ജെ ജേക്കബ് പത്തനംതിട്ട ,ഹുസൈൻ ചുങ്കത്തറ,ബിനോയ്,രാജേന്ദ്രക്കുറുപ്പ്,ഹമീദ് കോട്ടയം,ജില്ലാ ഭാരവാഹികളായ ഷാജി കല്ലടാസ്,അബൂബക്കർ ,ഷബീർ ജാസ്,സുരേഷ് കേണിച്ചിറ,റിയാസ് മാനന്തവാടി,നൗഷാദ്, അളകർ […]

Continue Reading