ഇടവപ്പാതി മറന്നപ്പോൾ
ഇടവപ്പാതി മറന്നപ്പോൾ മേഘങ്ങൾ ചിരിക്കുന്നു-വെള്ളിമേഘം നിറയുന്നു,വാനിലേതോ മഴപ്പക്ഷി-മുകിലുകൾക്കായ് തിരയുന്നു. കാലമാറ്റത്തിൻ ഗദ്ഗദത്താൽ –ഇടവപ്പാതി കരയുന്നു,എങ്ങുപോയിന്നെങ്ങുപോയി-കറുത്തമേഘ ചുരുളുകൾ. വെയിൽവന്നു ചിരിക്കുന്നു-കരയുന്നു പാടവും,മഴവന്നു പെയ്യുവാൻ-കൊതിക്കുന്നു വയലുകൾ. കാത്തുവെച്ചൊരു വിത്തുകൾക്ക്-മുളയ്ക്കുവാൻ നേരമായി,മുളപ്പിക്കാൻ പാടത്തെ-പാകമാക്കാൻ നേരമായ്.എന്നിട്ടും നീയിതെന്തേ-ഇടവപ്പാതീ വന്നീല്ലാ… പ്രതീക്ഷകൾക്ക് മങ്ങലേറ്റ –പാടമിന്നുശൂന്യവും,കരയുന്നു പിടയുന്നു –കർഷകന്റെ ചിത്തവും. (സുരേഷ് കൊടുവാറ്റിൽ )
Continue Reading