കേരളത്തിന് അപമാനം: കൊല്ലത്തെത്തിയ അമേരിക്കൻ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിലായിട്ടുണ്ട്. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം. കരുനാഗപ്പള്ളി പോലീസാണ് പ്രതികളെ പിടികൂടിയത്. ചെറിയഴിക്കൽ പന്നിശ്ശേരിൽ നിഖിൽ (28), ചെറിയഴിക്കൽ അരയശേരിൽ ജയൻ എന്നിവർ ചേർന്നാണ് പരാതിക്കാരിയെ പീഡിപ്പിച്ചത്. രണ്ടുദിവസം മുമ്പ് പകൽ സമയത്താണ് സംഭവം നടന്നത്. […]

Continue Reading

‘ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തി വേണ്ട’; വേഗത്തിൽ അറിയിച്ചാൽ പണം തിരിച്ചെടുക്കാമെന്ന് പൊലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ വേഗത്തില്‍ വിവരം അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാമെന്ന് പൊലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നാണ്. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിന് മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി സാധിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ഹെല്‍പ്ലൈന്‍ 1930 എന്ന നമ്പറിന്റെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും കേരള പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. കേരള പൊലീസ് കുറിപ്പ്: […]

Continue Reading

ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: ട്രെയിനില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂര്‍ – മംഗളൂരു ഇന്റര്‍സിറ്റിയില്‍ ഇന്നലെ രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കണ്ണൂര്‍ പടപ്പയങ്ങാട് സ്വദേശി ജോര്‍ജ് ജോസഫിനെ കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ദുരനുഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ വിദ്യാര്‍ത്ഥിനി പുറത്തുവിട്ടു.

Continue Reading

ദർവേശ് എഴുതുന്നു..

നീ …തീ … കാലം നാണിക്കുന്നകാട്ടാളവൃത്തിതൻപ്രത്യയശാസ്ത്രമാണ് പ്രതി… ഹൃദയം ഇരുമ്പായമാനവർക്കിതൊരുതെറ്റല്ലാതായി മാറുന്നതെറ്റുകൾ മാത്രം.. ഏഴയായി അലയുന്നനാരീമണികളെഅലറി ചവച്ചൊരീകാട്ടാളമാനസം.. നീതിദേവത ഉടവാളുയർത്താതെആരുണ്ടിവിടെഉടയുന്ന മാറിനെകാക്കുവാനായി… നീചരിൽ നീചരായിമാറിയ നാട്ടിന്റെകാവൽ ഭടന്മാരെയാരെതിർക്കും… ചരിത്രം പാടാത്തപാട്ടായി മാറുവാൻചാരിത്രം നശിപ്പിച്ചൊരുകഥയായി ഒരു വ്യഥ… വെളിച്ചം പോലുമിരുട്ടായിമാറുന്ന വൈപരീത്യലോകത്തിൻ പാഴ്രൂപമായിതാഴ് വാര വിലാപങ്ങൾ… വരുമൊരു മിശിഹവൈകാതെയവിടെചുടുകണ്ണീരൊപ്പുവാൻനീതിതൻ കരമായി… ✍️ദർവേശ്

Continue Reading

എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എവുലിൻ അന്ന ഷിബുവിനെ വയനാട് പ്രസ്സ് ക്ലബ്ബ് ആദരിച്ചു

കല്പറ്റ:വയനാട് വിഷൻ ചാനൽ റിപ്പോർട്ടർ സി.വി ഷിബുവിൻ്റെയും ബിന്ദുവിൻ്റെയും മകളാണ് മാനന്തവാടി ജി.വി.എച്ച്.എസ്.എസിലെ ഒന്നാം വർഷ വി.എച്ച് ‘എസ്.ഇ. വിദ്യാർത്ഥിയായ എവുലിൻ. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എ.എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എം. ജെയിംസ് ഉപഹാരം സമർപ്പിച്ചു. നീനു മോഹൻ, ഒ.ടി. അബ്ദുൾ അസീസ്, ജോമോൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

കേരള കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പി. ടി. ചാക്കോ അനുസ്മരണം നടത്തി

മാനന്തവാടി:കേരളത്തിന്റെ ജന്മനസുകളിലെന്നും ഓർമയിലും പ്രവർത്തനങ്ങളിലും അടിയുറച്ചു ജനങ്ങളുടെ ആദരവ് നേടിയെടുത്ത നേതാവ് ആയിരുന്നു ശ്രീ. പി. ടി ചാക്കോ എന്നു, ഉത്ഘാടനം ചെയ്ത Adv. N K വര്ഗീസ്. അദ്ദേഹത്തെ പോലെ ജന ഹൃദയത്തിൽ എന്നും നിലനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അനുസ്മരിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ നാൾ സ്പീക്കർ ആയതും ഗവർണർ, MLA. MP. മന്ത്രി, തുടർന്ന സ്ഥാനങ്ങൾ അലങ്കരിച്ച ശ്രീ വക്കo പുരുഷോത്തമന്റെ ദേഹവിയോഗത്തിലും യോഗം അനിശോചനം രേഖപ്പെടുത്തി.മാനന്തവാടി ഓഫീസിഴ്സ് ക്ലബ്ബിൽ […]

Continue Reading

കെ.റ്റി. ഗോപിനാഥന് ജെസിഐ യുടെ മാതൃകാ കർഷക പുരസ്‌കാരം

കൽപ്പറ്റ: രോഗത്തേയും ശാരീരിക അവശതയേയും അതിജീവിച്ച് ജൈവ കൃഷി നടത്തി ഉൽപന്നങ്ങൾ കുറഞ്ഞ നിരക്കിൽ വിപണണം ചെയ്യുന്ന മണിയങ്കോട് കല്ലേ മാക്കൽ കെ.റ്റി. ഗോപിനാഥന് മാതൃകാ കർഷകനുള്ള ജെസിഐ കൽപ്പറ്റ ‘സല്യൂട്ട് ദ സൈലന്റ് സ്റ്റാർ’ പ്രൊജക്ടിന്റെ ഭാഗമായി പുരസ്‌കാരം നല്‍കി ആദരിച്ചു. ജൈവ കൃഷി രംഗത്ത് സ്തുത്യര്‍ഹവും നിശ്ശബ്ദവും മാതൃകാപരവുമായ സേവനം ചെയ്യുന്ന കർഷകനെയാണ്ഈ മാസത്തെ പുരസ്‌കാരത്തിനു പരിഗണിച്ചത്. ജെസിഐ ആവാർഡ് നിർണ്ണയ കമ്മിറ്റിയുടെ വിലയിരുത്തലിനോടൊപ്പം കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരുടേയും ഒയിസ്ക ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളുടെയും പൊതുജനങ്ങളുടെയും […]

Continue Reading

മണിപ്പൂർ ജനതക്ക് ഐക്യദാർഡ്യം പ്രകടനവും യോഗവും നടത്തി

തലപ്പുഴ:മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിജോ വരയാൽ അധ്യക്ഷത വഹിച്ചു. ജോസ് പാറക്കൽ,എം.ജി.ബാബു,കെ.വി.ജോൺസൻ,പി.എസ്.മുരുകേശൻ,എൽസി ജോയ്,നിതിൻ തലപ്പുഴ,ജോയ്സി ഷാജു,ചന്ദ്രൻ എടമന,ബബില,സൂര്യ ഗായത്രി,ഫൈസൽ ചുങ്കം,ബിജു നരിപ്പാറ,അഷ്ക്കർ ചുങ്കം,അഖിൽ എം.ജി തുടങ്ങിയവർ നേതൃത്വം നൽകി

Continue Reading

മണിപ്പൂര്‍ വംശഹത്യ; പ്രതിഷേധ കൂട്ടായ്മ നടത്തി

കമ്പളക്കാട്: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് 15-ആം വാർഡ് കരിമ്പടകുനി എ ഡി എസ് ന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.വാർഡ് മെമ്പർ ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡന്റ് ക്രിസ്റ്റീന,സെക്രട്ടറി സുബൈദ,ആശവർക്കർ റീന,തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

കല്ലോടി-മാനന്തവാടി റൂട്ടിൽ KSRTC സർവീസുകളുടെ അപര്യാപ്തത;വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ എം.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്

എടവക : കല്ലോടി-മാനന്തവാടി റൂട്ടിൽ മതിയായ KSRTC സർവീസുകൾ നടത്തുന്നില്ലെന്നും. ഇതുമൂലം വിദ്യാർത്ഥികളുംമറ്റുള്ളവരും ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച് എം എസ് എഫ് അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർക്ക് നിവേദനം നൽകി.കല്ലോടി-മാനന്തവാടി റൂട്ടിൽ നിലവിൽ ഉണ്ടായിരുന്ന മുപ്പത്തിനാലിൽപരം ജീപ്പ് സർവീസുകൾ നിർത്തലാക്കിയാണ് KSRTC സർവീസുകൾ ആരംഭിക്കുന്നത്. എന്നാൽ തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് സർവീസുകൾ വെട്ടി ചുരുക്കുകയായിരുന്നു. പാലമുക്ക് വഴി പോയിരുന്ന ബസ് സർവീസുകളും ഇപ്പോൾ നിലവിലില്ല ഇതുമൂലം അതിരാവിലെ ദീർഘദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ വലിയ പ്രതിസന്ധിയാണ് […]

Continue Reading