ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുക:ജുനൈദ് കൈപ്പാണി
വെള്ളമുണ്ട:ബഹുസ്വരതയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സാർവലൗകിക സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ സവിശേഷതയെന്നുംമതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നുംവയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. വെള്ളമുണ്ട എ.യു.പി സ്കൂളിൽ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.ടി.എ പ്രസിഡന്റ് വിനീഷ് ദേവസ്യ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ വി.എം മുരളീധരൻ,ഹെഡ്മിസ്ട്രസ് ജ്യോതി സി,ബ്ലോക്ക് മെമ്പർ വി. ബാലൻ,എസ്.ഐ. രാജീവ് കെ,പി.ടി.എവൈസ് പ്രസിഡന്റ് മുനീർ പൊന്നാണ്ടി ,ജുബൈരിയ അൻസാർ, പി.അബ്ബാസ്, പി.ഷൈല,തുടങ്ങിയവർ സംസാരിച്ചു
Continue Reading