ജി20 ഉച്ചകോടി; ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും

ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് വൈകിട്ട് ദില്ലിയിലെത്തുമെന്നാണ് വിവരം. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്‌. അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന ബൈഡനെ കേന്ദ്രസഹമന്ത്രി വി കെ സിങ്ങ്‌ സ്വീകരിക്കും. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഇന്ത്യയിലെത്തും. പിന്നാലെ മറ്റ് നേതാക്കളും ഇവിടേക്ക് എത്തും. വിമാനത്താവളത്തിലെത്തുന്ന നേതാക്കളെ സ്വീകരിക്കാൻ ഉള്ള ചുമതല വിവിധ കേന്ദ്രമന്ത്രിമാർക്ക് […]

Continue Reading

ആലുവയിൽ 8 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ ശ്രമം ട്രെയിനിൽ കയറി രക്ഷപ്പെടാൻ, ചോദ്യം ചെയ്ത് പൊലീസ്

കൊച്ചി: ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ ആലുവ ഡിവൈഎസ്‍പി ഓഫീസിലെത്തിച്ചു ചോദ്യം ചെയ്ത് പൊലീസ്. രാത്രിയോടെയാണ് പ്രാഥമിക ചോദ്യം ചെയ്യൽ തുടങ്ങിയത്. തുടർന്ന് മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി. രാവിലെ പ്രതിയെ ആലുവ കോടതിയിൽ ഹാജരാക്കും തിരുവനന്തപുരം ചെങ്കൽ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റൽ രാജാണ് കുറ്റകൃത്യത്തിന് ശേഷം ആലുവ പാലത്തിന് താഴെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കാനാണ് ശ്രമിച്ചത്. രാത്രിയോടെ ട്രെയിനിൽ കയറി രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസിനെ കണ്ട് പുഴയിൽ ചാടി […]

Continue Reading

പുരാവസ്തു തട്ടിപ്പ് കേസ്: മുൻ ഡിഐജി സുരേന്ദ്രന്റെ ഭാര്യയ്ക്കും പങ്ക്, ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യ ബിന്ദുലേഖയെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് ക്രൈംബ്രാഞ്ച് ബിന്ദുലേഖക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിൽ ബിന്ദുലേഖക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. മോൻസൺ മാവുങ്കലിന്‍റെ തട്ടിപ്പിൽ ബിന്ദുലേഖയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് നേരത്തെ ഇവർക്കെതിരെ കേസെടുത്തിരുന്നു. ഗൂഢാലോചന, വിശ്വാസ വ‌ഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിന്ദുലേഖയുടെ ബാങ്ക് […]

Continue Reading

വീട്ടില്‍ അതിക്രമിച്ചു കയറിവീട്ടമ്മക്കെതിരെ പീഡന ശ്രമം; യുവാവ് അറസ്റ്റില്‍

തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്‌കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തു. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് സംഭവം. വീട്ടില്‍ ഒറ്റക്കായ സമയം നോക്കി വീട്ടില്‍ കയറിയ സതീശന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും, ബഹളം വെച്ചപ്പോള്‍ ഇറങ്ങിയോടുകയായിരുന്നെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സതീശൻ മുൻപ് വിവിധ കേസുകളിൽ പ്രതിയായിട്ടുള്ളതും […]

Continue Reading

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്‍റ് സേവനങ്ങള്‍‍ സമ്പൂര്‍‌ണ്ണ ഡിജിറ്റലൈസേഷനിലേക്ക്

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ പേയ്മെന്‍റ് സേവനങ്ങള്‍‍ സമ്പൂര്‍‌ണ്ണ ഡിജിറ്റലൈസേഷനിലേക്ക്. സൌത്ത് ഇന്ത്യന്‍ ബാങ്കിന്‍റെയും, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്‍റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം സൌത്ത് ഇന്ത്യന്‍ ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജര്‍ ശ്രീ. ഈശ്വരന്‍. എസ്, ചീഫ് മാനേജര്‍ മാനന്തവാടി ക്ലസ്റ്റര്‍ ശ്രീ. ജെറിന്‍ സി ജോസഫ് എന്നിവര്‍ ഡിജിറ്റല്‍ പേയ്മെന്‍റ് ഉപകരണങ്ങള്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ശ്രീമതി. കെ കുഞ്ഞായിഷ, ശ്രീമതി. സുമ ടീച്ചര്‍ എന്നിവര്‍ക്ക് […]

Continue Reading

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേരള ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു. പ്രക്ഷോഭം സംഘടിപ്പിക്കും.

കൽപ്പറ്റ:കേദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ സയാഹ്‌ന ധർണ നടത്താൻ തീരുമാനിച്ചു. സെപ്തംബർ 7 ന് മീനങ്ങാടി , 8 ന് മാനന്തവാടി, സുൽത്താൻ ബത്തേരി, പുൽപ്പള്ളി, 10 ന് കൽപ്പറ്റ , പനമരം, വൈത്തിരി എന്നിവിടങ്ങളിൽ വൈകുന്നേരം 5 മണി മുതൽ 7 മണി വരെയാണ് ധർണ്ണ ,നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് പ്രതിമാസ പെൻഷൻ വിഹിതമായി പതിനായിരം രൂപ വീതം […]

Continue Reading

ഉന്നമനം വിദ്യാഭ്യാസത്തിലൂടെ: പഠനോപകരണങ്ങൾ വിതരണം ചെയ്തു

പുൽപള്ളി: വനാശ്രിത സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗത്ത് വയനാട് ഡിവിഷൻ ഇക്കോ ഡവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി പുൽപള്ളി സ്റ്റേഷൻ പരിധിയിലെ അമ്മാനി കുപ്പത്തോട് ഗവണ്മെന്റ് LP സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗ്, കുട, നോട്ട്ബുക്ക് എന്നിവ വിതരണം ചെയ്തു.. വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കുപ്പത്തോട് സ്കൂളിൽ പഠിക്കുന്ന 51 വിദ്യാർത്ഥികളും വിവിധ ഗോത്രവർഗ്ഗത്തിൽ പെടുന്നവരാണ്.വിദ്യാഭ്യാസം ആർജിച്ച ഒരു തലമുറയെ വാർത്തെടുത്താൽ മാത്രമേ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ ഉന്നമനം സാധ്യമാവു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കുരുന്നു വിദ്യാർത്ഥികൾ […]

Continue Reading

മഞ്ഞപ്പട്ട്, മയിൽപ്പീലി’; ശോഭാ യാത്രയിൽ ഉണ്ണിക്കണ്ണനായി മുഹമ്മദ് യഹ്യാൻ, വീൽച്ചെയറുന്തി തുണയായി ഉമ്മയും !

കോഴിക്കോട്: മഞ്ഞപ്പട്ടുടുത്ത്, തലയിൽ മയിൽപ്പീലിയേന്തി കുസൃതിയായ ഉണ്ണിക്കണ്ണനായി കുഞ്ഞ് മുഹമ്മദ് യഹ്യാൻ, കൂടെ വീൽച്ചെയറുന്തി മകന്‍റെ മോഹങ്ങളെ മുന്നോട്ട് നടത്തി ഒരുമ്മയും. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ശോഭാ യാത്രയിൽ ഏവരുടെയും മനസു നിറച്ച കാഴ്ചയായിരുന്നു ഇത്. ഭിന്നശേഷികാരനായ വെസ്റ്റ്ഹിൽ സ്വദേശി മുഹമ്മദ് യഹ്യാന്‍റെ ആഗ്രഹമായിരുന്നു കണ്ണനായി ശോഭായാത്രയിൽ പങ്കെടുക്കണമെന്നത്, കൂട്ടായി ഉമ്മ വന്നതോടെ ആ മോഹം പൂവണിഞ്ഞു. നടക്കാൻ പ്രയാസമുള്ള യഹ്യാൻ വീൽച്ചെയറിലാണ് ഉണ്ണിക്കണ്ണനായി അണിഞ്ഞൊരുങ്ങിയെത്തിയത്. ഉമ്മയ്ക്കൊപ്പം എത്തിയ യഹ്യാന് ആദ്യാനുഭവമായിരുന്നു […]

Continue Reading

പുതുപ്പള്ളിയിൽ ആര് വാഴും? ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

കോട്ടയം : പുതുപ്പള്ളിയിലെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആവേശകരമായ പ്രചാരണം നടന്ന മണ്ഡലത്തിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്. ചാണ്ടി ഉമ്മന്റെ ജയം പ്രവചിക്കുന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫ് ക്യാമ്പിന്റെ ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്. അതേസമയം, യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം നടന്നില്ലെങ്കിൽ ജെയ്ക് സി.തോമസ് ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. അവസാന കണക്കുകളനുസരിച്ച് 72.86 ശതമാനമാണ് മണ്ഡലത്തിലെ പോളിംഗ്. വിപുലമായ ക്രമീകരണങ്ങളാണ് വോട്ടെണ്ണലിനായി ഏർപ്പെടുത്തിയിട്ടുള്ളത്. കോട്ടയം ബസേലിയോസ് […]

Continue Reading

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും, കടലാക്രമണത്തിനും സാധ്യത; ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് […]

Continue Reading