വീണാ ജോര്‍ജ്ജിനെതിരായ അധിക്ഷേപ പരാമര്‍ശം; കെ എം ഷാജിക്കെതിരെ കേസെടുത്തു തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി. കെ എം ഷാജിയുടേത് സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമായ പ്രസ്താവനയെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങള്‍ […]
Continue Readingഗോവന്‍ ടൂര്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ മദ്യക്കടത്ത്; 50 കുപ്പികളുമായി കോളേജ് പ്രിന്‍സിപ്പലടക്കം 4 പേര്‍ പിടിയില്‍
എറണാകുളം: ഗോവന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടൂറിസ്റ്റ് ബസില്‍ നിന്ന് മദ്യം പിടികൂടിയതായി എക്‌സൈസ്. സംഭവത്തില്‍ ടിടിസി പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിടിസി വിദ്യാര്‍ഥികളും അധ്യാപകരും ഗോവയില്‍ ടൂര്‍ പോയി മടങ്ങി വന്ന ബസിന്റെ ലഗേജ് അറയില്‍ നിന്നുമാണ് മദ്യം കണ്ടെത്തിയത്. സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ക്ലീനര്‍, ടൂര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ബാഗുകളില്‍ സൂക്ഷിച്ച നിലയില്‍ 50 കുപ്പി (31.85 ലിറ്റര്‍) ഗോവന്‍ മദ്യമാണ് പരിശോധനയില്‍ കണ്ടെത്തിയതെന്ന് എക്‌സൈസ് അറിയിച്ചു. സംസ്ഥാന […]
Continue Readingപിള്ളേര് അടിച്ച് ഹിറ്റാക്കിയ ചിത്രം; ‘ആർഡിഎക്സ്’ ഒടിടിയിലേക്ക്; എപ്പോൾ ? എവിടെ കാണാം ?
സമീപകാലത്ത് റിലീസ് ചെയ്ത് മലയാള സിനിമാ മേഖലയിൽ സർപ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ‘ആർഡിഎക്സ്’. ആക്ഷൻ ത്രില്ലർ ജോണറിൽ ഇറങ്ങിയ ചിത്രത്തിൽ ഷെയ്ൻ നിഗവും ആന്റണി വർഗീസും നീരജ് മാധവും കസറിയപ്പോൾ, പ്രേക്ഷകർ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. ബാബു ആന്റണി എന്ന ആക്ഷൻ കിങ്ങിന്റെ ഫൈറ്റ് സീൻസ് കണ്ട് തിയറ്ററുകൾ ഹർഷാരവം കൊണ്ട് നിറഞ്ഞു. ഒപ്പം വന്ന റിലീസുകളെയും ശേഷം വന്ന സിനിമകളെയും പിന്നിലാക്കി ബോക്സ് ഓഫീസിലും ആർഡിഎക്സ് തേരോട്ടം തുടർന്നു. മുൻവിധികളെ മാറ്റി മറിച്ച ചിത്രം […]
Continue Readingഒരാഴ്ച ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം; ‘ഇവര്‍ക്ക് ഒരു വര്‍ഷത്തേക്കും’
തിരുവനന്തപുരം: രണ്ട് മുതല്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കിയിരിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. വാരാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് ഒക്ടോബര്‍ എട്ടു മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു
Continue Readingതാലൂക്ക് മീലാദ് റാലി വൻ വിജയമാക്കുക,പ്രശ്ന കലുഷിത കാലത്ത് പ്രവാചകർ പകർന്ന സഹിഷ്ണുതയുടെ പാഠങ്ങൾ പകരുക : സാദിഖലിതങ്ങൾ
കൽപ്പറ്റ:വ്യക്തികളും സമൂഹവും തുടങ്ങി അന്താരാഷ്ട്ര തലം വരെ വിദ്വേഷങ്ങളും അശാന്തിയും നിറഞ്ഞ വർത്തമാന കലുഷിത കാലത്ത് പ്രവാചകർ (സ) പകർന്ന സഹിഷ്ണുതയുടെ പാഠങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരുനബി സ്നേഹം, സമത്വം സഹിഷ്ണുത എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈത്തിരി താലൂക്ക് കമ്മിറ്റി ഒക്ടോബർ 13 ന് കൽപ്പറ്റയിൽ നടത്തുന്ന മീലാദ് റാലിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മീലാദ് റാലി വൻ […]
Continue Readingബസ് യാത്രക്കിടെ ശാരീരിക അസ്വസ്ഥത; വിദ്യാർത്ഥി മരിച്ചു
മാനന്തവാടി : മാനന്തവാടി പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെയും , ഫാത്തിമ സാജിതയുടെയും മകൻ അൻഷാൻ എന്ന റിഹാൻ ( 16 ) ആണ് മരിച്ചത് . മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ് പാത്ത് സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയായ റിഹാന് നാട്ടിലേക്കുള്ള ബസ് യാത്ര മധ്യേ കൊണ്ടോട്ടിക്ക് സമീപം വെച്ച് ശാരീരിക അസ്വസ്ഥതകളനുഭ വപ്പെടുകയും , അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രി യിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു . മൃതദേഹം മാനന്തവാടി യിലെത്തിച്ച് തുടർനടപടികൾ സ്വീകരിക്കും . അഥിയാൻ , ആയിഷ , […]
Continue Readingസ്ക്കൂൾ കായികമേള നടത്തി
കമ്പളക്കാട് ഗവ.യു.പി.സ്ക്കൂളിൻ്റെ 2023-24 അധ്യയന വർഷത്തെ കായിക മേള കമ്പളക്കാട് ചേക്കുമുക്ക് ഗ്രൗണ്ടിൽ നടന്നു. PTAപ്രസിഡണ്ട് ശ്രീ.മുനീർ.സി.കെ.ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ വാർഡ് മെമ്പർ ശ്രീമതി. കമലാ രാമൻ സല്യൂട്ട് സ്വീകരിച്ചു.ശ്രീ.നൂറുഷ (മെമ്പർ,വാർഡ് 12 ) പി ടി എ എക്സിക്യൂട്ടിവ് അംഗങ്ങളായ നയിം,ഷമീർ സി കെ സഫീർ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഷാമിലി ടീച്ചർ നന്ദി പറഞ്ഞു
Continue Readingഅമിത വേഗതയിൽ ബസ് ഓവർടേക്ക് ചെയ്യവെ അപകടം, അമ്മക്കൊപ്പം സ്കൂട്ടിയിൽ പോയ മകന് ദാരുണാന്ത്യം, ഡ്രൈവർ പിടിയിൽ
തിരുവനന്തപുരം: വർക്കലയിൽ അമ്മക്കൊപ്പം സ്കൂട്ടിയിൽ സഞ്ചരിച്ച പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവറെ വർക്കല പൊലീസ് അറസ്റ്റ് ചെയ്‌തു. അപകടമുണ്ടാക്കിയ സ്വകാര്യ ബസ്സിന്റെ ഡ്രൈവർ ഇടവ വെൺകുളം വയൽത്തൊടിവീട്ടിൽ മഹേഷ് (23) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് നാലേകാലോടെ വർക്കല ആയൂർവേദ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തിൽ പണയിൽ വീട്ടിൽ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളിൽ രണ്ടാമനായ മുഹമ്മദ് ഫർഹാൻ(10) ആണ് മരിച്ചത്. മാതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അമിതവേഗത്തിൽ ഓവർടേക്ക് […]
Continue Readingരണ്ടാം വന്ദേ ഭാരത്; ട്രയൽ റൺ വിജയകരം, യാത്ര പൂർത്തിയാക്കിയത് 7.30 മണിക്കൂർ കൊണ്ട്
കാസർകോട്: കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. 7.30 മണിക്കൂർ കൊണ്ടാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്. വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസർകോട് എത്തിച്ചേര്‍ന്നത്. രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ്. രാവിലെ ഏഴ് മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച […]
Continue Readingകോട്ടയത്ത് കനത്തമഴ, ദുരിതം, കളക്ടറുടെ അറിയിപ്പ്; കേരളത്തിൽ ഇന്നും മഴ ശക്തമാകും, 2 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമർദ്ദവും നിലനിൽക്കുന്നതാണ് ഇന്നും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയേകുന്നത്. ഇന്നലെ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലുമായിരുന്നു ശക്തമായ മഴക്കുള്ള അറിയിപ്പെങ്കിൽ ഇന്ന് വടക്കൻ ജില്ലകളിലാണ് സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോട്ടയമടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കോട്ടയത്ത് കനത്തമഴ കോട്ടയം ജില്ലയുടെ വിവിധ മേഖലകളിൽ ഇന്നലെ കനത്തമഴയാണ് അനുഭവപ്പെടുന്നത്. […]
Continue Reading