പോക്‌സോ കേസ് ഇരയ്ക്ക് പണം നല്‍കി മൊഴി മാറ്റാന്‍ ശ്രമം: സര്‍ക്കാര്‍ അഭിഭാഷകനെ പുറത്താക്കി
തിരുവനന്തപുരം: പോക്‌സോ കേസിലെ ഇരയ്ക്ക് പണം നല്‍കി മൊഴി മാറ്റാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകനെ പുറത്താക്കി. ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച് മൂന്നു മാസത്തിനു ശേഷമാണ് അഭിഭാഷകനായ അജിത്ത് തങ്കയ്യനെ ആഭ്യന്തരവകുപ്പ് പിരിച്ചുവിട്ടത്. അഭിഭാഷകന്‍ ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വിജിലന്‍സ് കണ്ടെത്തല്‍ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് നടപടികള്‍ ആരംഭിച്ചത്. ഇന്നലെയാണ് നെയ്യാറ്റിന്‍കര പോക്‌സോ കോടതിയില്‍ വിചാരണയിലിരിക്കുന്ന കേസിലെ ഇരയെയാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതി […]
Continue Reading