പ്രവാസി നഴ്സുമാര്‍ക്ക് സുപ്രധാന മാർ​ഗനിർദേശങ്ങളുമായി ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലുള്ള ഇന്ത്യൻ നഴ്സുമാര്‍ക്ക് മാർ​ഗ നിർദേശങ്ങള്‍ നല്‍കി ഇന്ത്യൻ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ രേഖാമൂലമുള്ള കരാറിന് രാജ്യത്തുള്ള എല്ലാ നഴ്‌സിംഗ് / മെഡിക്കൽ സ്റ്റാഫുകളും നിർബന്ധം പിടിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. ഇന്ത്യൻ എംബസിയുടെ സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്. കരാറിന്റെ ഇംഗ്ലീഷ് പരിഭാഷ വിവർത്തനം ചെയ്ത ഒരു പകർപ്പ് കൈവശം സൂക്ഷിക്കാനും എംബസി നഴ്സിംഗ് സ്റ്റാഫുകളോട് നിര്‍ദ്ദേശിച്ചു. എംബസിയുടെ നിർദേശങ്ങൾ വിസ 18ൽ ജോലി ചെയ്യുന്ന പ്രവാസികൾ അവരുടെ സിവിൽ […]

Continue Reading

മലപ്പുറത്ത് ചരക്കുലോറി മറിഞ്ഞു; ലോറിക്കടിയില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. വാഹനത്തിൽ നിന്നും തെറിച്ച് വീണ സഹായി കർണാടക സ്വദേശി പ്രകാശിനെ ഹൈവേ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. മറിഞ്ഞ ലോറിക്കടിയില്‍ കുടുങ്ങിയാണ് ഡ്രൈവര്‍ മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഹായി അപകടനില തരണം ചെയ്തു. തൃശൂര്‍ ഭാഗത്തേക്ക് സവാളയുമായി പോവുകയായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ലോറി. തിരൂര്‍ പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് വാഹനത്തിനടിയില്‍ കുടുങ്ങിയ ആളെ […]

Continue Reading

തൂക്കം കൂട്ടാൻ ചില്ലും ബൾബും അരച്ച് ചേർക്കും; ടെല​ഗ്രാം വഴി വിൽപന; എംഡിഎംഎയുമായി യുവാവ് പിടിയിൽ

തൃശൂർ: തൃശൂർ ജില്ലയിലെ ചേർപ്പ് വല്ലച്ചിറയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗ് (20) നെയാണ് 4.5ഗ്രാം എംഡിഎംഎയുമായി ചേർപ്പ് എക്‌സൈസ് ഇൻസ്‌പെക്ടർ മുരുകദാസും സംഘവും പിടികൂടിയത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചു ലഹരി വില്പന നടത്തിയിരുന്ന പ്രതി സ്വന്തം അക്കൗണ്ട് വഴി പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെ ആണ് പണമിടപാട് നടത്തിയിരുന്നത്. മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ അരച്ച് ചേർത്തിരുന്നുന്നെന്നും പ്രതി മൊഴി നൽകി. ലഹരി വിറ്റു കിട്ടുന്ന […]

Continue Reading

വിവാഹ വാഗ്ദാനം നൽകിയിരുന്നു, പക്ഷെ യുവതി പലതും മറച്ചുവെച്ച് ചതിച്ചു: ഷിയാസ് കരീമിന്റെ മൊഴി

കാസർകോട്: പീഡനക്കേസിലെ പരാതിക്കാരി തന്നെ ചതിച്ചുവെന്ന് കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീം. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാൽ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതെന്നും അല്ലാതെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് കാസർകോട് ചന്തേര പൊലീസിന് മൊഴി നൽകി. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് ഷിയാസ് പൊലീസിനോട് ഇക്കാര്യങ്ങൾ പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ […]

Continue Reading

ചരിത്രം കുറിച്ച് സാത്വിക്-ചിരാഗ് സഖ്യം; ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം. സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്തത്. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണമാണിത്. ഫൈനലില്‍ ദക്ഷിണ കൊറിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. ദക്ഷിണ കൊറിയയുടെ ചോയി സോള്‍ഗ്യു- കിം വോന്‍ഹോ സഖ്യത്തെ 21-18, 21-16 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 101 ആയി. ഗെയിംസിന്റെ […]

Continue Reading

കുങ്കിച്ചിറ മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും

വയനാടിന്റെ പൈതൃകം കേരളത്തിന്റെ ജൈവ സാംസ്‌കാരിക പെരുമ എന്നിവ അടയാളപ്പെടുത്തുന്ന കുങ്കിച്ചിറ മ്യുസിയം മ്യൂസിയം പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രി പി.കെ.ജയലക്ഷ്മി മുഖ്യാതിഥിയാരിക്കും. എം.എല്‍.എ മാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍, ടി.സിദ്ദിഖ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സാംസ്‌കാരിക പുരാവസ്തു പുരാരേഖ സെക്രട്ടറി […]

Continue Reading

സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി:പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി കരുണാകരന്‍ മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ. ഡെവലപ്മെന്റ് എക്കണോമിക്സ് മൂന്നാം റാങ്ക് ജേതാവ് ഷാര്‍ലറ്റ്.എസ്.കുമാര്‍, എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. കെ.എസ്.സുകന്യ എന്നിവര്‍ക്ക് ഒ.ആര്‍.കേളു എം.എല്‍.എ ഉപഹാരം നല്‍കി.തിരിച്ചറിവിന്റെ വഴികള്‍ നവ സമൂഹത്തില്‍, സാമ്പത്തിക സാക്ഷരതയുടെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ അഡ്വ. […]

Continue Reading

ആരോഗ്യ മേള നടത്തി

കല്‍പ്പറ്റ:ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന സങ്കല്‍പ് സപ്താഹിന്റെ ഭാഗമായുള്ള 7 ദിന പരിപാടി കല്‍പ്പറ്റ ബ്ലോക്കില്‍ തുടങ്ങി. വൈത്തിരി ഗ്രാമ പഞ്ചായത്തില്‍ ആരോഗ്യമേള നടത്തി. വൈത്തിരി താലൂക്ക് ആശുപത്രിയില്‍ നടന്ന ആരോഗ്യമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ. കെ അസ്മ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരയ ഫൗസിയ ബഷീര്‍, ആയിഷാബി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ വി. ഉഷാകുമാരി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായ ആലി വള്ളി, ഡോ. അബ്ദുള്‍ […]

Continue Reading

പീഡനക്കേസ്: ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ഇന്ന് കോടതിയിൽ ഹാജരാക്കും

കാസർകോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ നടൻ ഷിയാസ് കരീമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഷിയാസിനെ ഇന്ന് രാവിലെ ആറരയ്ക്കാണ് ചന്തേര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ചെന്നൈ വിമാനത്താവളത്തിൽ വച്ച് ചന്തേര പൊലീസ് ഷിയാസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക് ഔട്ട് സർക്കുലർ ഉളളതിനാൽ വ്യാഴാഴ്ചയാണ് ദുബായിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞത്. തുടർന്ന് ചന്തേര പൊലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിവാഹ […]

Continue Reading

‘ഇനി 39 ബുള്ളറ്റ് ‘; യുപിയിൽ അധ്യാപകനെ കുട്ടികൾ വെടിവെച്ചത് ‘ഗ്യാങ്‌സ്റ്റർ’ മോഡലിൽ, പ്രേരണ ഹിന്ദി വെബ് സീരീസ്

ലഖ്നൗ: ഉത്തർപ്രദേശിലെ ആഗ്രയിൽ അധ്യാപകനെ പ്രായപൂർത്തിയാകാത്ത രണ്ടുപേർ വെടിവെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കോച്ചിംങ് സെന്‍ററിലെ തർക്കത്തിന്‍റെ പേരിലാണ് കുട്ടികള്‍ അധ്യാപകനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കഴിഞ്ഞ ദിവസം പതിനേഴും പതിനാറും വയസ്സുള്ള രണ്ട് കുട്ടികള്‍ അറസ്റ്റിലായിരുന്നു. ഗ്യാങ്‌സ്റ്റർ സിനിമകൾ കണ്ട ആവേശത്തിൽ സ്വയം ഗ്യാങ്‌സ്റ്റർ ആണെന്ന് വിശ്വസിച്ചാണ് പതിനേഴും പതിനാറും വയസ്സുള്ള കുട്ടികൾ സ്വന്തം അധ്യാപകനെ വെടിവെച്ചത്. അധ്യാപകനെ വെടിവെച്ച ശേഷം ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ ഇവർ റെക്കോർഡ് ചെയ്ത ഭീഷണി വീഡിയോ സമൂഹ […]

Continue Reading