ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം; പ്രൈമറി സ്‌കൂളുകള്‍ക്ക് അടുത്തയാഴ്ചയും അവധി

ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷം. വായുഗുണനിലവാര സൂചിക 500ന് മുകളിലെത്തി. പുകമഞ്ഞ് മൂടിയ അന്തരീക്ഷം വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ദില്ലിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് അടുത്തയാഴ്ചയും അവധി നല്‍കി. ദില്ലി വിദ്യാഭ്യാസ മന്ത്രി അതിഷിയുടേതാണ് നിര്‍ദേശം. 6 മുതല്‍ 12 വരെ ക്ലാസുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഗണിക്കാനും നിര്‍ദേശമുണ്ട്. അതേസമയം വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളിലേക്ക് പോകുമെന്ന് പറയുമ്പോഴും ദുരവസ്ഥ ചൂണ്ടിക്കാട്ടി പരസ്പരം പഴിചാരുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. പുകമഞ്ഞ് മൂടിയ അന്തരീക്ഷത്തില്‍ ദൂരക്കാഴ്ച […]

Continue Reading

ഇടുക്കിയിൽ അതിശക്തമായ മഴയിൽ നിരവധി വീടുകൾ തകർന്നു

ഇടുക്കി ഉടുമ്പൻചോലയിൽ ഇന്നലെ രാത്രിയിൽ പെയ്ത അതിശക്തമായ മഴയിൽ വിവിധ ഇടങ്ങളിൽ നാശനഷ്ടമുണ്ടായി. അതിശക്തമായ മഴയിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഉടുമ്പൻചോല കിഴവിക്കാനം ഇഎംഎസ് കോളനിയിലെ വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. വീടുകളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. സംഭവത്തിൽ ആർക്കും പരുക്കില്ല.

Continue Reading

ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി

ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കെഎസ്ഇബി. കൂടുതല്‍ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങള്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ അനുയോജ്യമല്ല എന്നാണ് കെഎസ്ഇബി മുന്നറിയിപ്പ് നൽകുന്നത്. കെഎസ്ഇബി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്. കെഎസ്ഇബി യുടെ ഫേസ്ബുക്ക് പോസ്റ്റ്: ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുമ്പോൾ…•1500-2000 വാട്സ് ആണ് സാധാരണ ഇൻഡക്ഷൻ സ്റ്റൗവിൻ്റെ പവർ റേറ്റിംഗ്. അതായത് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ 1.5 മുതൽ 2 യൂണിറ്റ് വരെ വൈദ്യുതി ചെലവാകും. അതിനാൽ കൂടുതൽ നേരം പാചകം ചെയ്യേണ്ട ആവശ്യങ്ങൾക്ക് […]

Continue Reading

നേപ്പാളിൽ വീണ്ടും ഭൂചനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടു ഭൂചലനം. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലർയോടെ കാഠ്മണ്ഡുവിൽ നിന്നും 160 കിലോമീറ്റർ അകലെയാണ് അനുഭവപ്പെട്ടത്. അതേസമയം വെള്ളിയാഴ്ചയുണ്ടായ ഭൂചനത്തിൽ മരിച്ചവരുടെ എണ്ണം 157 ആയി. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തെ തുടർന്ന് നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. റോഡുകള്‍ തകര്‍ന്ന് ഗതാഗത മാര്‍ഗങ്ങളും ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി. നിരവധി ആളുകൾക്കാണ് പരിക്കേറ്റത്. ഭൂകമ്പ ദുരന്തങ്ങളുടെ സ്ഥിരം ഇരകളാണ് നേപ്പാൾ ജനത.2015ല്‍ നേപ്പാളില്‍ ഉണ്ടായ രണ്ട് […]

Continue Reading

കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചി മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത് മുനമ്പം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടമുണ്ടായത്. സില്‍വര്‍സ്റ്റാര്‍ എന്ന ബോട്ടില്‍ നൂറിന്‍മോള്‍ എന്ന ബോട്ടു വന്നിടിക്കുകയായിരുന്നു. സില്‍വര്‍സ്റ്റാര്‍ ബോട്ടിലെ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് പിന്നില്‍ നിന്നെത്തിയ നൂറിന്‍മോള്‍ വന്നിടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് സില്‍വര്‍ സ്റ്റാര്‍ ബോട്ട് രണ്ടായി പിളരുകയും വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.ബോട്ടില്‍ എട്ടു […]

Continue Reading

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ആറാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ആറാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 23 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അശോക് ഗെഹ്ലോട്ട് പക്ഷക്കാരനായ മഹേഷ് ജോഷിക്ക് ഇക്കുറിയും സീറ്റ് നിഷേധിച്ചു. നേരത്തെ മത്സരിച്ചിരുന്ന ഹവാ മഹല്‍ മണ്ഡലത്തില്‍ ആര്‍ ആര്‍ തിവാരിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇനി 21 സീറ്റുകളില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്.

Continue Reading

ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും മലപ്പുറത്തും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണം. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട് വടക്കന്‍ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ മലയോര മേഖലകളിലും മഴ കനത്തേക്കും. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് […]

Continue Reading

വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; 1 മരണം

കോഴിക്കോട്‌ വടകര ദേശീയ പാതയില്‍ വാഹനാപകടം. ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. 2 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ തമിഴ്‌നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.

Continue Reading

കേരളീയം അഞ്ചാം ദിനം; വിവിധയിടങ്ങളിൽ ഇന്ന് നടക്കുന്ന പരിപാടികൾ

കേരളീയത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ വിവിധ പരിപാടികൾ ആണ് നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് 6 :30 ക്ക് കലാമണ്ഡലം കലാകാരന്മാരുടെ ഡാൻസ് ഫ്യൂഷൻ അരങ്ങേറും. ആറ് മണിക്ക് നിശാഗന്ധിയിൽ ഇന്ത്യൻ നേവിയുടെ ബാൻഡ് സെറ്റ് നടക്കും. 7 മണിക്ക് ചൈത്ര ഉദയകുമാർ അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ ഡാൻസും,ജയപ്രഭ മോഹൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും തുടർന്ന് അതേവേദിയിൽ നടക്കും.

Continue Reading

തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിൽ വൻ ലഹരിവേട്ട

തിരുവനന്തപുരത്ത് ടാറ്റൂ കേന്ദ്രത്തിലെ ലഹരി വേട്ടയിൽ ഗുണ്ടാനേതാവും കൂട്ടാളിയും പിടിയിൽ. ഇവരിൽ നിന്ന് 78.78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. രാജാജി നഗർ സ്വദേശി മജീന്ദ്രൻ പെരിങ്ങമ്മല സ്വദേശി ഷോൺ അജി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പിടികൂടിയത്. നഗരത്തിലെ വിവിധ ടാറ്റൂ ഷോപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബിഎൽ ഷിബുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. […]

Continue Reading