മൂവാറ്റുപുഴ ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍
മൂവാറ്റുപുഴ ഇരട്ടക്കൊലപാതകത്തില്‍ പ്രതി പിടിയില്‍. ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനെ ഒഡീഷയില്‍ നിന്നാണ് കേരള പൊലീസ് പിടികൂടിയത്. ഇയാളെ ഇന്നുതന്നെ മൂവാറ്റുപുഴയിലെത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയിലുള്ള തടിമില്ലിലെ ജീവനക്കാരായ മോഹന്‍തോ (40), ദീപാങ്കര്‍ ബസുമ്മ (37) എന്നീ ആസാം സ്വദേശികളെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മില്ലിന് സമീപത്തുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട മോഹന്‍തോ, ദീപാങ്കര്‍ ബസുമ്മ എന്നിവരും പ്രതി ഗോപാല്‍ മാലിക്കും ഒരുമിച്ചാണ് താമസിച്ചിരുന്നത്. […]
Continue Reading